iphone : യുവാവ് ഒരു ലക്ഷം രൂപയുടെ ഐഫോൺ ഓർഡർ ചെയ്തു, കിട്ടിയത് ടോയ്‌ലറ്റ് പേപ്പറും ചോക്ലേറ്റും
കാഡ്ബറിയുടെ വൈറ്റ് ഓറിയോ ചോക്ലേറ്റിന്‍റെ രണ്ടു ബാറുകളായിരുന്നു ബോക്സിൽ ഉണ്ടായിരുന്നത്. പാഴ്സലിലെ ടേപ്പിൽ കൃത്രിമം കാണിച്ചത് ശ്രദ്ധയിൽപ്പെട്ടതോടെ സംശയം തോന്നിയതായി കാരോൾ പറഞ്ഞു.
ഒരു ലക്ഷം രൂപയുടെ ഫോൺ ഓർഡർ ചെയ്ത ബ്രിട്ടനിലെ ഉപഭോക്താവിന് ലഭിച്ചത് ടോയ്‌ലറ്റ് പേപ്പറും ചോക്ലേറ്റും.
യുകെയിലാണ് സംഭവം. ഒരുലക്ഷം രൂപയുടെ ഐഫോൺ 13 പ്രോ മാക്സാണ് ഡാനിയേൽ കാരോൾ എന്ന ഉപഭോക്താവ് ഓൺലൈനായി ഓർഡർ ചെയ്തതു.
ഫോൺ ലഭിക്കാൻ രണ്ടാഴ്ച വൈകിയതോടെ ഡെലിവറി സ്റ്റാറ്റസ് ആകാംക്ഷയോടെയാണ് ഡാനിയൽ ട്രാക്ക് ചെയ്തിരുന്നത്. അവസാനം ഡിഎച്ച്എൽ വെയർഹൗസിൽ നിന്നുള്ള പാക്കേജ് വീട്ടിലെത്തുകയായിരുന്നു. എന്നാൽ പാക്കേജ് തുറന്നുനോക്കിയപ്പോൾ കണ്ടത് ഐഫോണിന് പകരം ടോയ്‌ലറ്റ് പേപ്പറിൽ പൊതിഞ്ഞ രണ്ട് കാഡ്ബറി ചോക്ലേറ്റ് ബാറുകളാണ്.
കാഡ്ബറിയുടെ വൈറ്റ് ഓറിയോ ചോക്ലേറ്റിൻറെ രണ്ടു ബാറുകളായിരുന്നു ബോക്സിൽ ഉണ്ടായിരുന്നത്. പാഴ്സലിലെ ടേപ്പിൽ കൃത്രിമം കാണിച്ചത് ശ്രദ്ധയിൽപ്പെട്ടതോടെ സംശയം തോന്നിയതായി കാരോൾ പറഞ്ഞു. തട്ടിപ്പിന് പിന്നാലെ ഡി.എച്ച്.എല്ലിനെ ടാഗ് ചെയ്ത് സംഭവം വിവരിച്ച് കാരോൾ ട്വീറ്റ് ചെയ്തു.
ആപ്പിളിന്റെ വെബ്‌സൈറ്റ് വഴി ഡിസംബർ 2നാണ് ഐഫോൺ ഓർഡർ ചെയ്ത്. ഡിസംബർ 17 നാണ് പാക്കേജ് ലഭിച്ചതെന്നും അദ്ദേഹം വിശദീകരിച്ചു. ഫോൺ ഓർഡർ ചെയ്തതിനു ശേഷം ഡിഎച്ച്‌എല്ലിൽ നിന്ന് നിരവധി തെറ്റിദ്ധരിപ്പിക്കുന്ന നോട്ടിഫിക്കേഷനുകൾ ലഭിച്ചിരുന്നുവെന്നും കാരോൾ പറഞ്ഞു.
രണ്ട് പാമ്പുകളും ഇഴഞ്ഞ് മുകളിലോട്ട് വന്നു, കെെ കൊണ്ട് പാമ്പിനെ എടുത്ത് മാറ്റി, പിന്നീട്...