15 മിനുറ്റ് യാത്രക്ക് ഊബര്‍ വിളിച്ച് പോയി, ബില്ല് വന്നപ്പോള്‍ കണ്ണ് തള്ളി

ഊബറിനും ചില തെറ്റിദ്ധാരണകളും അബദ്ധങ്ങളുമെല്ലാം സംഭവിക്കാമെന്നാണ് പുതിയൊരു സംഭവം തെളിയിക്കുന്നത്. പതിവായി ഊബറില്‍ യാത്ര ചെയ്യുന്ന ഒരാള്‍ക്ക് കഷ്ടി പതിനഞ്ച് മിനുറ്റോളം വരുന്ന യാത്രയ്ക്കൊടുവില്‍ കിട്ടിയ കണ്ണ് തള്ളിക്കുന്ന ബില്ലാണ് സംഭവം.

man got 32 lakhs of uber bill after 15 minute travel

ഊബര്‍ പോലുള്ള സംവിധാനങ്ങളുടെ ഏറ്റവും വലിയ പ്രത്യേകത എന്തെന്നാല്‍ സമയം ഒരു പ്രശ്നമാകാതെ പലപ്പോഴും ന്യായമായ ചാര്‍ജ്ജില്‍ യാത്ര ചെയ്യാൻ സാധിക്കും എന്നതാണ്. കാരണം, സാധാരണ വാടകയ്ക്ക് വാഹനമെടുക്കുമ്പോള്‍ അതിന്‍റെ നിരക്കില്‍ വ്യാപകമായ വ്യത്യാസങ്ങളുണ്ടാകാം. പ്രത്യേകിച്ച് സമയം മാറുമ്പോള്‍. 

രാത്രികാലങ്ങളിലെല്ലാം ശ്രദ്ധിച്ചാല്‍ മനസിലാകും, സാധാരണ വാടകയ്ക്ക് ഓടുന്ന ടാക്സികള്‍ തോന്നിയ നിരക്ക് ഈടാക്കുമ്പോള്‍ ഊബര്‍ പോലുള്ള സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തി ബുക്ക് ചെയ്യുന്ന കാബുകള്‍ കൃത്യമായ നിരക്കേ ഈടാക്കൂ. പോകുന്ന ദൂരത്തിന് അനുസരിച്ചാണ് ഈ നിരക്ക് കാണിക്കുക.

എന്നാല്‍ ഊബറിനും ചില തെറ്റിദ്ധാരണകളും അബദ്ധങ്ങളുമെല്ലാം സംഭവിക്കാമെന്നാണ് പുതിയൊരു സംഭവം തെളിയിക്കുന്നത്. പതിവായി ഊബറില്‍ യാത്ര ചെയ്യുന്ന ഒരാള്‍ക്ക് കഷ്ടി പതിനഞ്ച് മിനുറ്റോളം വരുന്ന യാത്രയ്ക്കൊടുവില്‍ കിട്ടിയ കണ്ണ് തള്ളിക്കുന്ന ബില്ലാണ് സംഭവം.

ഇംഗ്ലണ്ടിലെ ഗ്രേറ്റര്‍ മാഞ്ചസ്റ്ററിലെ ഒരിടത്തേക്ക്- അവിടെ നിന്ന് പതിന‍ഞ്ച് മിനുറ്റ് ദൂരെയുള്ള ഒരിടത്ത് നിന്ന് ഊബര്‍ കാബ് ബുക്ക് ചെയ്യുകയായിരുന്നു ഒലിവര്‍ കാപ്ലൻ എന്ന യുവാവ്. ഈ വഴി ഒലിവര്‍ എപ്പോഴും ഊബറില്‍ യാത്ര ചെയ്യാറുണ്ടത്രേ. എന്നാല്‍ ഈ യാത്ര കഴിഞ്ഞ് പിറ്റേന്ന് രാവിലെ മൊബൈല്‍ ഫോണിലെത്തിയ നോട്ടിഫിക്കേഷൻ കണ്ട് ഒലിവര്‍ സ്തബ്ധിച്ചുപോയി. കാരണം പതിനഞ്ച് മിനുറ്റ് യാത്ര ചെയ്തതതിന് 32 ലക്ഷം ( ഇന്ത്യൻ രൂപയിലേക്ക് മാറ്റുമ്പോള്‍ ) ആണ് ആയിരിക്കുന്നത്. 

എന്നാല്‍ അക്കൗണ്ടില്‍ അത്രയും പണമില്ലാതിരുന്നത് കൊണ്ട് ഒലിവര്‍ രക്ഷപ്പെട്ടുവെന്ന് പറയാം. സംഭവം കമ്പനിയിലെ ബന്ധപ്പെട്ടയാളുകളെ അറിയിച്ചതോടെയാണ് എന്താണ് യഥാര്‍ത്ഥത്തില്‍ നടന്നതെന്ന് വ്യക്തമാകുന്നത്. ഒലിവറിന് പോകാനുള്ള കൃത്യമായ സ്ഥലത്തിന്‍റെ പേരില്‍ ഓസ്ട്രേലിയയിലും ഒരിടമുണ്ടത്രേ. ഈ സ്ഥലമാണ് സെലക്ട് ആയിരുന്നത്. 

അത് 16,000 കിലോമീറ്റര്‍ ദൂരെയാണ് എന്നതിനാല്‍ അത്രയും ദൂരത്തെ ചാര്‍ജാണ് കാണിച്ചത്. അബദ്ധം മനസിലായതോടെ ഊബര്‍ വേണ്ട പൈസ മാത്രമെടുത്ത് പ്രശ്നം പരിഹരിച്ചുവിട്ടു. എന്നാല്‍ വിചിത്രമായ സംഭവത്തെ കുറിച്ച് ഒലിവര്‍ തന്നെയാണ് പരസ്യമായി പങ്കുവച്ചത്. തുടര്‍ന്ന് വലിയ രീതിയിലാണ് സംഭവം വാര്‍ത്താശ്രദ്ധ പിടിച്ചുപറ്റുന്നത്. 

Also Read:- യാത്രക്കാരെ 'പൊന്നുപോലെ' നോക്കുന്ന ഡ്രൈവര്‍; അനുഭവം പങ്കിട്ട് യുവാവ്

Latest Videos
Follow Us:
Download App:
  • android
  • ios