സ്വർണം പതിച്ച ഫേസ് ഷീൽഡ്, തൊപ്പിയായും ഉപയോ​ഗിക്കാം; വില എത്രയെന്ന് അറിയാമോ?

പ്രശസ്ത ബ്രാൻഡായ ലൂയിസ് വിറ്റോൺ ആണ് ഈ ഈ ഫേസ്ഷീൽഡിനു പിന്നിൽ. 

louis vuitton  l luxury face shields and hat made according to modern technology

കൊറോണ വൈറസിനെ പ്രതിരോധിക്കാൻ ഫേസ്മാസ്കും ഫേസ് ഷീൽഡുമെല്ലാം നാം നിത്യജീവിതത്തിന്റെ ഭാ​ഗമാക്കി കഴിഞ്ഞു. മാസ്കില്‍ തന്നെ പല തരത്തിലുള്ള ഫാഷന്‍ പരീക്ഷണങ്ങളും ഇന്ന് നടക്കുന്നുണ്ട്. അത്തരത്തില്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത് വ്യത്യസ്തമായൊരു ഫേസ് ഷീൽഡാണ്.

പ്രശസ്ത ബ്രാൻഡായ ലൂയിസ് വിറ്റോൺ ആണ് ഈ ഈ ഫേസ്ഷീൽഡിനു പിന്നിൽ. ലൂയീസ് വിറ്റോണിന്റെ മുദ്രയ്ക്കൊപ്പം സ്വർണവും പതിച്ച ഷീൽഡാണിത്. ഇത്രയും ലക്ഷുറി ഫേസ്ഷീൽഡിന്‍റെ വില എത്രയെന്ന് അറിയാമോ? 

എഴുപതിനായിരത്തിൽപ്പരം (70,610) രൂപയാണ് ഈ ഫേസ്ഷീൽഡിന്‍റെ വില. ഒക്ടോബർ മുതൽ ഇത് വിപണിയിലെത്തും. ഷീൽഡ് മുകൾഭാ​ഗത്തേയ്ക്ക് നീക്കിയാല്‍ തൊപ്പിയായും ഉപയോ​ഗിക്കാനാവും വിധത്തിലാണ് ഇവര്‍ ഇത് നിർമ്മിച്ചിരിക്കുന്നത്. ട്രാൻസിഷൻ ലെൻസ് സാങ്കേതികവിദ്യ ആണ് ഇതിന്‍റെ മറ്റൊരു പ്രത്യേകത. 

louis vuitton  l luxury face shields and hat made according to modern technology

 

Also Read: ഇവര്‍ ശരിക്കും മാസ്ക് ധരിച്ചിട്ടുണ്ടോ? സോഷ്യല്‍ മീഡിയ ചോദിക്കുന്നു...

Latest Videos
Follow Us:
Download App:
  • android
  • ios