സിംഹത്തിന് വന്ധ്യംകരണ ശസ്ത്രക്രിയ നടത്തി മൃഗശാല അധികൃതർ

സിംഹങ്ങളിൽ വന്ധ്യംകരണ ശസ്ത്രക്രിയ നടത്തുന്നത് വളരെ അപൂർവമാണ്. ഒരു വെറ്ററിനറി ഡോക്ട‍ർ എന്ന നിലയിൽ കഴിഞ്ഞ 35 വർഷത്തിനിടെ ഇത് ആദ്യമായാണ് സിംഹത്തിന് വന്ധ്യംകരണ ശസ്ത്രക്രിയ നടത്തുന്നതെന്ന് 
ഹെങ്ക് ല്യൂട്ടൻ പറഞ്ഞു. 

lion has vasectomy after siring five cubs in a year

സിംഹത്തിന് വന്ധ്യംകരണ ശസ്ത്രക്രിയ നടത്തി മൃഗശാല അധികൃതർ. തോർ എന്ന 11 വയസ്സുള്ള സിംഹത്തിനാണ് വന്ധ്യംകരണം നടത്തിയത്. നെതർലാന്റിലെ ഒരു മൃഗശാലയിൽ കഴിഞ്ഞ വർഷാണ് തോർ അഞ്ച് കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയത്.

തോറിന് രണ്ട് പെൺ സിം​ഹങ്ങളിലായി അഞ്ച് സിംഹ കുഞ്ഞുങ്ങളുണ്ട്. ആദ്യ ഇണയിൽ ഇരട്ടക്കുട്ടികളും രണ്ടാമത്തെ ഇണയിൽ ഒറ്റ പ്രസവത്തിൽ മൂന്ന് കുഞ്ഞുങ്ങളുമാണുള്ളത്. നിലവിൽ ധാരാളം സിംഹങ്ങളുണ്ടെന്നും സിംഹങ്ങളുടെ എണ്ണം പരിധിയിൽ കൂടുതൽ കൂട്ടാൻ ആഗ്രഹിക്കുന്നില്ലെന്നും റോയൽ ബർഗേഴ്‌സ് മൃഗശാലയിലെ ചീഫ് വെറ്ററിനറി ഡോ. ഹെങ്ക് ല്യൂട്ടൻ പറഞ്ഞു.

 

lion has vasectomy after siring five cubs in a year

 

സിംഹങ്ങളിൽ വന്ധ്യംകരണ ശസ്ത്രക്രിയ നടത്തുന്നത് വളരെ അപൂർവമാണ്. ഒരു വെറ്ററിനറി ഡോക്ട‍ർ എന്ന നിലയിൽ കഴിഞ്ഞ 35 വർഷത്തിനിടെ ഇത് ആദ്യമായാണ് സിംഹത്തിന് വന്ധ്യംകരണ ശസ്ത്രക്രിയ നടത്തുന്നതെന്ന് ഹെങ്ക് ല്യൂട്ടൻ പറഞ്ഞു. 
 

Latest Videos
Follow Us:
Download App:
  • android
  • ios