Youtube Channel : ഇത് വ്യത്യസ്തമായൊരു ഗ്രാമം; എവിടെ നോക്കിയാലും ഇതുതന്നെ കാണാം...
യൂട്യൂബ് ചാനലുകള്‍ ഇന്നുള്ള അത്രയും പ്രചാരത്തില്‍ ഇല്ലാതിരുന്ന 201-12 സമയത്ത് എസ്ബിഐ ജീവനക്കാരനായിരുന്ന ജ്ഞാനേന്ദ്ര ശുക്ലയും അധ്യാപകനായിരുന്ന ജയ് വര്‍മ്മയുമാണ് ഇവിടെ നിന്ന് ആദ്യം യൂട്യൂബ് ചാനലുകള്‍ തുടങ്ങിയതത്രേ.
ഈ ഡിജിറ്റല്‍ യുഗത്തില്‍ സോഷ്യല്‍ മീഡിയ- യൂട്യൂബ് പോലുള്ള പ്ലാറ്റ്ഫോമുകളെല്ലാമാണ് വലിയൊരു പരിധി വരെയും നമ്മുടെ ജീവിതത്തെ നിയന്ത്രിക്കുന്നതും നിര്‍ണയിക്കുന്നതും എന്ന് പറയാം. അറിഞ്ഞോ അറിയാതെയോ ഇവ നമ്മുടെ നിത്യജീവിതത്തില്‍ വലിയ ഭാഗവാക്കാകുകയാണ്.
വലിയൊരു വിഭാഗം പേരും ഇതില്‍ നിന്ന് വരുമാനമാര്‍ഗങ്ങളും കണ്ടെത്തുന്നുണ്ട്. കണ്ടന്‍റ് തയ്യാറാക്കല്‍ തന്നെ പ്രധാന പരിപാടി. പ്രത്യേകിച്ച് യൂട്യൂബിലാണ് സാധാരണക്കാര്‍ക്ക് അടക്കം വലിയൊരു വിഭാഗം പേര്‍ക്കും ഇതിനുള്ള സാധ്യതകളിരിക്കുന്നത്.
ഇന്ന് യൂട്യബ് ചാനലില്ലാത്തവര്‍ ആരാണെന്ന് നോക്കിയാല്‍ മതി. അത്രയും പേര്‍ സ്വന്തമായി യൂട്യൂബ് ചാനല്‍ കൈകാര്യം ചെയ്യുന്നുണ്ട്. ഇതില്‍ സെലിബ്രിറ്റികളായ വൻ താരങ്ങള്‍ തൊട്ട് സാധാരണക്കാര്‍ വരെ ഉള്‍പ്പെടും. ഇവിടെയിതാ യൂട്യൂബര്‍മാരെ കൊണ്ട് നിറഞ്ഞിരിക്കുന്നൊരു ഗ്രാമത്തെ കുറിച്ചാണ് ഇപ്പോള്‍ വാര്‍ത്ത വരുന്നത്.
വ്യത്യസ്തമായ ഈ ഗ്രാമത്തെ കുറിച്ചുള്ള വിവരങ്ങള്‍ ഏവരെയും കൗതുകത്തിലാഴ്ത്തുകയാണ്. ഛത്തീസ്ഗഢിലെ റായ്പൂരിലുള്ള തുസ്ലി എന്ന ഗ്രാമമാണ് യൂട്യൂബര്‍മൊരെ കൊണ്ട് നിറഞ്ഞിരിക്കുന്നത്. ഏതാണ്ട് 40 യൂട്യൂബ് ചാനലാണ് ഈ ഗ്രാമത്തില്‍ നിന്ന് മാത്രമുള്ളത്. അതായത് ഇവിടെ എവിടെ നോക്കിയാലും എപ്പോഴും ആരെങ്കിലും വീഡിയോ പകര്‍ത്തുന്നതാണ് കാണാൻ സാധിക്കുക.
യൂട്യൂബ് ചാനലുകള്‍ ഇന്നുള്ള അത്രയും പ്രചാരത്തില്‍ ഇല്ലാതിരുന്ന 201-12 സമയത്ത് എസ്ബിഐ ജീവനക്കാരനായിരുന്ന ജ്ഞാനേന്ദ്ര ശുക്ലയും അധ്യാപകനായിരുന്ന ജയ് വര്‍മ്മയുമാണ് ഇവിടെ നിന്ന് ആദ്യം യൂട്യൂബ് ചാനലുകള്‍ തുടങ്ങിയതത്രേ. ആദ്യമാദ്യം വീഡിയോകള്‍ ഷൂട്ട് ചെയ്യാനും മറ്റും തങ്ങള്‍ ഏറെ ബുദ്ധിമുട്ടിയിരുന്നുവെങ്കിലും പിന്നീട് ഗ്രാമവാസികള്‍ ഇതിനോട് താല്‍പര്യം കാണിച്ചതോടെ കാര്യങ്ങള്‍ എളുപ്പമാവുകയായിരുന്നുവെന്ന് ഇവര്‍ പറയുന്നു.
പിന്നീട് പലരും ഈ രംഗത്തേക്ക് കടന്നുവന്നു. ജ്ഞാനേന്ദ്രയെയും ജയ് വര്‍മ്മയെയും പോലെ ജോലി രാജിവച്ച് മുഴുവൻ സമയവും യൂട്യൂബ് ചാനലിന് വേണ്ടി സമര്‍പ്പിക്കുന്നവരും ഇവിടെ ഏറെയാണ്. വിനോദവുമായി ബന്ധപ്പെട്ട് കണ്ടന്‍റുകള്‍ മുതല്‍ വിദ്യാഭ്യാസം വരെയുള്ള കണ്ടന്‍റ് വരെ ഇവര്‍ യൂട്യൂബ് ചാനലുകളില്‍ നല്‍കുന്നുണ്ട്.
പതിനായിരം മുതല്‍ മുപ്പതിനായിരവും നാല്‍പതിനായിരവുമെല്ലാം യൂട്യൂബ് ചാനല്‍ വഴി സമ്പാദിക്കുന്നവര്‍ ഇക്കൂട്ടത്തിലുണ്ട്. ഇവിടെ വളര്‍ന്നുവരുന്ന കുട്ടികളും ഇതേ രംഗത്തേക്കാണ് കൂടുതല്‍ താല്‍പര്യം കാണിക്കുന്നത്. ഗ്രാമവാസികള്‍ക്കിടയില്‍ പല വിഷയങ്ങളിലും അവബോധമുണ്ടാക്കുന്നതിനും സ്ത്രീ ശാക്തീകരണത്തിനുമെല്ലാം ഈ യൂട്യൂബ് ചാനല്‍ തരംഗം കാരണമായിട്ടുണ്ടത്രേ. ഏതായാലും വ്യത്യസ്തമായ യൂട്യൂബ് ചാനല്‍ ഗ്രാമത്തിന്‍റെ വാര്‍ത്ത വലിയ രീതിയിലാണ് ശ്രദ്ധയാകര്‍ഷിക്കുന്നത്.
Also Read:- യൂട്യൂബ് ചാനല്‍ വീഡിയോകള്‍ക്കായി മൂര്‍ഖനടക്കമുള്ള പാമ്പുകള്‍ കൈവശം; യുവാവ് കുടുങ്ങി