പ്ലാസ്റ്റിക് സര്‍ജറിയിലൂടെ ആഞ്ജലീന ജോളിയാകാന്‍ ശ്രമിച്ച യുവതി കൊവിഡ് ബാധിച്ച് ഗുരുതരാവസ്ഥയില്‍

2017ലാണ് ആഞ്ജലീന ജോളിയാകാന്‍ വേണ്ടി പ്ലാസ്റ്റിക് സര്‍ജറി ചെയ്ത് പരാജയപ്പെട്ട യുവതി എന്ന പേരില്‍ ഇന്‍സ്റ്റഗ്രാമില്‍ സഹര്‍ പ്രശസ്തയാകുന്നത്. പ്ലാസ്റ്റിക് സര്‍ജറി നടത്തിയിരുന്നുവെങ്കിലും സോഷ്യല്‍ മീഡിയയില്‍ ഇവര്‍ പങ്കുവച്ചിരുന്ന ചിത്രങ്ങളില്‍ പലതും എഡിറ്റ് ചെയ്ത് രൂപമാറ്റം വരുത്തിയവയായിരുന്നു

jailed instagram star sahar tabar on ventilator after catching covid 19

പ്ലാസ്റ്റിക് സര്‍ജറിയിലൂടെ മുഖത്തിന് രൂപമാറ്റം വരുത്തി ഹോളിവുഡ് താരം ആഞ്ജലീന ജോളിയാകാന്‍ ശ്രമിച്ച ഇറാനിയന്‍ യുവതി കൊവിഡ് ബാധിച്ച് ഗുരുതരാവസ്ഥയില്‍. സര്‍ജറിയിലൂടെ മുഖച്ഛായ മാറ്റിയ ശേഷം സോഷ്യല്‍ മീഡിയയില്‍ പ്രശസ്തയായ സബര്‍ തബര്‍ എന്ന യുവതി, ജയിലില്‍ കഴിയവേയാണ് കൊവിഡ് ബാധിതയായിരിക്കുന്നത്. രോഗത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ട ഇവരെ ആരോഗ്യനില വഷളായതോടെ വെന്റിലേറ്ററിലേക്ക് മാറ്റിയതായാണ് റിപ്പോര്‍ട്ട്.

സമൂഹമാധ്യമം ദുരുപയോഗം ചെയ്ത് ആളുകളെ വഞ്ചിച്ചുവെന്ന കുറ്റത്തിനാണ് സഹര്‍ കഴിഞ്ഞ വര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ടത്. ഈ ശിക്ഷ തുടരുന്നതിനിടെയാണ് സഹറിന് കൊവിഡ് ബാധിച്ചിരിക്കുന്നത്. 

2017ലാണ് ആഞ്ജലീന ജോളിയാകാന്‍ വേണ്ടി പ്ലാസ്റ്റിക് സര്‍ജറി ചെയ്ത് പരാജയപ്പെട്ട യുവതി എന്ന പേരില്‍ ഇന്‍സ്റ്റഗ്രാമില്‍ സഹര്‍ പ്രശസ്തയാകുന്നത്. പ്ലാസ്റ്റിക് സര്‍ജറി നടത്തിയിരുന്നുവെങ്കിലും സോഷ്യല്‍ മീഡിയയില്‍ ഇവര്‍ പങ്കുവച്ചിരുന്ന ചിത്രങ്ങളില്‍ പലതും എഡിറ്റ് ചെയ്ത് രൂപമാറ്റം വരുത്തിയവയായിരുന്നു. 

Also Read:- കൊവിഡ് 19 അനുഗ്രഹമായി; ഇറാനിലെ ജയിലിൽ നിന്ന് മോചിതയായ നാസ്‌നിന് ഇനി മകളെ കെട്ടിപ്പിടിച്ചുമ്മ കൊടുക്കാം...!

ചുരുങ്ങിയ സമയത്തിനകം ഇന്‍സ്റ്റഗ്രാമില്‍ പതിനായിരക്കണക്കിന് ഫോളോവേഴ്‌സിനെ ലഭിച്ച സഹര്‍, ഇതിലൂടെ സാമ്പത്തികലാഭം വരെയുണ്ടാക്കിയെന്നാണ് അന്ന് ഇറാന്‍ മന്ത്രാലയം അറിയിച്ചിരുന്നത്. ഇതിന്റെയെല്ലാം അടിസ്ഥാനത്തിലായിരുന്നു ഇവരെ അറസ്റ്റ് ചെയ്തതും. ഫേസ്ബുക്കും ടെലഗ്രാമും ഉള്‍പ്പെടെ ലോകവ്യാപകമായി ഉപയോഗിക്കപ്പെടുന്ന സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളെല്ലാം നിരോധിക്കപ്പെട്ട ഇറാനില്‍ അനുവദനീയമായ ഏക സോഷ്യല്‍ മീഡിയ ഇടമാണ് ഇന്‍സ്റ്റഗ്രാം. 

കൊവിഡ് 19 വ്യാപനം വലിയ തോതില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട രാജ്യമാണ് ഇറാന്‍. 77,995 കേസുകളാണ് ഇതുവരെ ഇറാനില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 4,869 പേര്‍ മരിക്കുകയും ചെയ്തു.

Latest Videos
Follow Us:
Download App:
  • android
  • ios