മാസ്കില്ലാതെ വെള്ളച്ചാട്ടത്തിൽ ഉല്ലസിച്ച് ടൂറിസ്റ്റുകൾ; വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ
ഉത്തരാഖണ്ഡില്‍ കൊവിഡ് - 19 പ്രോട്ടോക്കോൾ ലഘൂകരിച്ചതോടെ മസ്സൂറി, നൈനിറ്റാൾ തുടങ്ങിയ ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ ആളുകള്‍ ക്രമാതീതമായി വർധിച്ചു കൊണ്ടിരിക്കുന്നതിന്‍റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.
രാജ്യത്ത് കൊവിഡ് വ്യാപനം നിയന്ത്രണ വിധേയമായതോടെ ഇപ്പോള്‍ പല സംസ്ഥാനങ്ങളിലും യാത്രാ നിയന്ത്രണങ്ങൾ ഓരോന്നായി ലഘൂകരിക്കാൻ തുടങ്ങിയിരിക്കുകയാണ്. ഇതോടെ ടൂറിസ്റ്റുകൾ പഴയതു പോലെ സ്ഥലങ്ങള്‍ സന്ദര്‍ശിക്കാനും തുടങ്ങി.
ഉത്തരാഖണ്ഡില്‍ കൊവിഡ് - 19 പ്രോട്ടോക്കോൾ ലഘൂകരിച്ചതോടെ മസ്സൂറി, നൈനിറ്റാൾ തുടങ്ങിയ ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ ആളുകള്‍ ക്രമാതീതമായി വർധിച്ചു കൊണ്ടിരിക്കുന്നതിന്‍റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. നൂറുകണക്കിന് സഞ്ചാരികൾ മസ്സൂറിയിലെ പ്രശസ്തമായ കെംപ്റ്റി വെള്ളച്ചാട്ടത്തിൽ ഉല്ലസിക്കുന്നതിന്റെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായത്. സാമൂഹിക അകലമോ മാസ്കോ ഇല്ലാതെ ആർത്തുല്ലസിക്കുന്ന ടൂറിസ്റ്റുകളെയാണ് വീഡിയോയില്‍ കാണുന്നത്.
വീഡിയോ വൈറലായതോടെ വിമര്‍ശനങ്ങളുമായി ആളുകളും രംഗത്തെത്തി. ഇന്ന് മൂന്നാം തരംഗത്തിന്റെ സൂചനയാണെന്ന മുന്നറിയിപ്പും പലരും പ്രകടിപ്പിച്ചു.
Also Read: സംസ്ഥാനത്ത് 14 പേർക്ക് കൂടി സിക്ക വൈറസ് സ്ഥിരീകരിച്ചു, മിക്കവരും ആരോഗ്യപ്രവർത്തകർ
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona