തിളച്ച വെള്ളമുള്ള തടാകം; അതില്‍ കാല്‍പാദവുമായി ഒഴുകിനടക്കുന്ന ഷൂ!
ഇങ്ങനെയൊരു തടാകത്തിലേക്ക് അബദ്ധവശാല്‍ വീഴുന്നതിനെ കുറിച്ച് ചിന്തിച്ചുനോക്കൂ! തീര്‍ച്ചയായും പേടിപ്പെടുത്തുന്ന ചിന്ത തന്നെയാണത്. എന്നാലിങ്ങനെയൊരു സംഭവം യഥാര്‍ത്ഥത്തില്‍ ഉണ്ടായിരിക്കുകയാണ് യെല്ലോസ്റ്റോണ്‍ ഉദ്യാനത്തില്‍. ഇവിടെയുള്ള അബീസ് തടാകത്തില്‍ നിന്ന് ഉദ്യാനത്തിലെ ജീവനക്കാരന് ഒരു മനുഷ്യന്‍റെ കാല്‍പാദമടങ്ങുന്ന ഷൂ ലഭിച്ചതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്.
തിളച്ച വെള്ളമുള്ള തടാകം! കേള്‍ക്കുമ്പോള്‍ തന്നെ പലര്‍ക്കും സംശയമാകാം. ഇങ്ങനെയും തടാകങ്ങളുണ്ടോ? അതെ, ചൂടുറവകളില്‍ നിന്ന് സദാസമയവും വെള്ളം പുറത്തുവന്ന് ചൂടായിക്കിടക്കുന്ന തടാകങ്ങള്‍. ഇത് സവിശേഷമായ പ്രതിഭാസം തന്നെയാണ്. യുഎസിലെ യെല്ലോസ്റ്റോണ്‍ ഇത്തരത്തില്‍ ചൂടുറവകള്‍ക്ക് പേര് കേട്ടിട്ടുള്ള ഉദ്യാനമാണ്. ചില സമയങ്ങളില്‍ താപനില കുത്തനെ ഉയരുന്നതോടെയാണ് ഇത്തരം തടാകങ്ങളിലെ വെള്ളം തിളച്ചുമറിയുന്ന അവസ്ഥയിലെത്തുന്നത്.
ഇങ്ങനെയൊരു തടാകത്തിലേക്ക് അബദ്ധവശാല്‍ വീഴുന്നതിനെ കുറിച്ച് ചിന്തിച്ചുനോക്കൂ! തീര്‍ച്ചയായും പേടിപ്പെടുത്തുന്ന ചിന്ത തന്നെയാണത്. എന്നാലിങ്ങനെയൊരു സംഭവം യഥാര്‍ത്ഥത്തില്‍ ഉണ്ടായിരിക്കുകയാണ് യെല്ലോസ്റ്റോണ്‍ ഉദ്യാനത്തില്‍. ഇവിടെയുള്ള അബീസ് തടാകത്തില്‍ നിന്ന് ഉദ്യാനത്തിലെ ജീവനക്കാരന് ഒരു മനുഷ്യന്‍റെ കാല്‍പാദമടങ്ങുന്ന ഷൂ ലഭിച്ചതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്.
തടാകത്തില്‍ ഒഴുകിനടക്കുന്ന നിലയിലാണ് കാല്‍പാദമടങ്ങിയ ഷൂ ജീവനക്കാരൻ കണ്ടത്. ഇതോടെ ഉദ്യാനത്തിലേക്ക് സന്ദര്‍ശകരെ പ്രവേശിപ്പിക്കുന്നത് നിര്‍ത്തിവച്ചു.
ജൂലൈ 31ന് ഉദ്യാനം സന്ദര്‍ശിക്കാനെത്തിയ ഒരാള്‍ തടാകത്തിലേക്ക് വീണിരുന്നു. ഇദ്ദേഹത്തെ കണ്ടെത്താൻ പിന്നീട് കഴിഞ്ഞിരുന്നില്ല. തടാകത്തില്‍ രക്ഷാപ്രവര്‍ത്തനം എന്നത് അത്രമാത്രം പ്രാവര്‍ത്തികമായ കാര്യമല്ല. ഇദ്ദേഹത്തിന്‍റെതാകാം കാല്‍ എന്നാണ് നിലവിലെ നിഗമനം.
ശരാശരി 60 ഡിഗ്രി സെല്‍ഷ്യസാണ് അബീസ് തടാകത്തിലെ വെള്ളത്തിന്‍റെ ചൂട്. ഇതിലേക്ക് ജീവനുള്ള മൃഗങ്ങളോ മറ്റ് ജീവികളോ മനുഷ്യരോ വീണാല്‍ തിരികെ ജീവനോടെ ലഭിക്കുകയില്ല. പലപ്പോഴും അബീസ് തടാകത്തിലേക്ക് ഇത്തരത്തില്‍ വന്യമൃഗങ്ങളും അപൂര്‍വമായി മനുഷ്യരും വീണിട്ടുണ്ട്.
ചൂടുവെള്ളമാണെന്നത് മാത്രമല്ല, ആസിഡ് അംശം കൂടി കലര്‍ന്നതാണ് ഈ തടാകം. അതുകൊണ്ട് തന്നെ പൊള്ളലിന് ആക്കം കൂടും. 2016ല്‍ യെല്ലോസ്റ്റോണിലെ തന്നെ ഒരു ചൂടൻ തടാകത്തില്‍ ഒരാള്‍ വീണിരുന്നു. ഇദ്ദേഹത്തിന്‍റെ ശരീരം ഒറ്റ ദിവസം കൊണ്ട് തടാകത്തില്‍ കിടന്ന് ദ്രവിച്ചുപോവുകയായിരുന്നു.
ഇപ്പോള്‍ അപകടത്തില്‍ പെട്ടയാളുടെ ശരീരം അത്തരത്തില്‍ ദ്രവിച്ചുപോയി, ബാക്കിയായതാണോ കാല്‍ എന്നത് ഇനിയും അറിവായിട്ടില്ല. ചുറ്റുപാടും ധാരാളം മൃഗങ്ങളുടെ ആവാസകേന്ദ്രങ്ങളുള്ള ഉദ്യാനത്തില്‍ പക്ഷേ,വന്യമൃഗങ്ങളുടെ ആക്രമണത്തെക്കാളെല്ലാം ഏവരെയും ഭയപ്പെടുത്തുന്നത് സദാസമയവും തിളച്ചുമറിയുന്ന ഈ ചൂടൻ തടാകങ്ങളാണ്. എന്നാലോ, ഇത് കാണാനും ഇവയെ കുറിച്ച് പഠിക്കാനുമായി സന്ദര്‍ശകര്‍ക്ക് അവിടെ വരാതിരിക്കാനുമാവില്ല.
Also Read:- 'ശ്വാസം വിടുന്ന മരം'; വിചിത്രമായ വീഡിയോ പ്രചരിക്കുന്നു