Skin Care | തിളങ്ങുന്ന ചർമ്മം സ്വന്തമാക്കാൻ ആൽമണ്ട് ഓയിൽ ഇങ്ങനെ ഉപയോഗിക്കാം...

വിറ്റാമിന്‍ ഇയുടെ കലവറയായ ബദാം ചര്‍മ്മ സംരക്ഷണത്തിന് മികച്ചതാണ്. ചര്‍മ്മത്തില്‍ ചുളിവുകള്‍ ഉണ്ടാകാതിരിക്കാനും ചര്‍മ്മത്തിന്‍റെ തിളക്കത്തിനും ബദാം കഴിക്കുന്നത് നല്ലതാണ്. എന്നാല്‍ ബദാം ഓയിലിന്‍റെ ഗുണങ്ങളെ കുറിച്ച് പലര്‍ക്കും അറിയില്ല. 

how to use almond oil for skin care

ബദാം (almond) കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണെന്ന് നമ്മുക്ക് എല്ലാവര്‍ക്കും അറിയാം. പ്രോട്ടീൻ (protein), വിറ്റാമിനുകള്‍ (vitamins), ഫൈബർ (fiber) തുടങ്ങിയവ ബദാമില്‍ അടങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇവ ഹൃദയാഘാതസാധ്യത കുറയ്ക്കാന്‍ സഹായിക്കും. ഒപ്പം കൊളസ്‌ട്രോള്‍ (cholesterol) കുറയ്‌ക്കാനും രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനും ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ അകറ്റാനും അമിത വണ്ണം കുറയ്ക്കാനും ബദാം കഴിക്കുന്നത് നല്ലതാണെന്നാണ് പല പഠനങ്ങളും പറയുന്നത്. 

വിറ്റാമിന്‍ ഇയുടെ കലവറയായ ബദാം ചര്‍മ്മ സംരക്ഷണത്തിന് മികച്ചതാണ്. ചര്‍മ്മത്തില്‍ ചുളിവുകള്‍ ഉണ്ടാകാതിരിക്കാനും ചര്‍മ്മത്തിന്‍റെ തിളക്കത്തിനും ബദാം കഴിക്കുന്നത് നല്ലതാണ്. എന്നാല്‍ ബദാം ഓയിലിന്‍റെ (almond oil) ഗുണങ്ങളെ കുറിച്ച് പലര്‍ക്കും അറിയില്ല. ചർമ്മത്തിന്റെ ആരോഗ്യവും സൗന്ദര്യവും വർധിപ്പിക്കുന്ന ഒട്ടേറെ ആന്റി ഓക്‌സിഡന്റുകൾ ആൽമണ്ട് ഓയിലിൽ അടങ്ങിയിട്ടുണ്ട്. 

ആൽമണ്ട് ഓയിൽ ഉപയോഗിക്കുന്ന കൊണ്ടുള്ള ഗുണങ്ങള്‍ അറിയാം...

ഒന്ന്...

കണ്ണിന് ചുറ്റുമുള്ള കറുപ്പ് നിറം അകറ്റാന്‍ ബദാം ഓയില്‍ പുരട്ടുന്നത് നല്ലതാണ്. രാത്രി കിടക്കുന്നതിന് മുൻപ് രണ്ടോ മൂന്നോ തുള്ളി ആൽമണ്ട് ഓയിൽ ഉപയോഗിച്ചു കണ്ണിനു ചുറ്റും മസാജ് ചെയ്‌താല്‍ കറുപ്പ് നിറം മാറും. 

രണ്ട്...

ബദാം ഓയിലില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ ഇ ചര്‍മ്മത്തില്‍ ചുളിവുകള്‍ വീഴാതിരിക്കാന്‍ സഹായിക്കും. അതിനാല്‍ മുഖത്ത് ആഴ്ചയില്‍ മൂന്ന് ദിവസം വരെയൊക്കെ ബദാം ഓയില്‍ പുരട്ടുന്നത് നല്ലതാണ്. ചര്‍മ്മം തിളങ്ങാനും ഇത് സഹായിക്കും. 

മൂന്ന്... 

മുഖത്തെ കരുവാളിപ്പും കറുത്തപാടുകളും അകറ്റാന്‍ ആൽമണ്ട് ഓയില്‍ സഹായിക്കും. ഇതിനായി ആൽമണ്ട് ഓയിൽ ഉപയോഗിച്ചു മുഖത്ത് 10 മിനിറ്റ് മസാജ് ചെയ്യാം. അതുപോലെ തന്നെ മുഖത്തെ കറുത്തപാടുകൾ മാറാൻ ആൽമണ്ട് ഓയിലും തേനും ചേർത്തു പുരട്ടിയാൽ മതി.

നാല്...

ആൽമണ്ട് ഓയിൽ, നാരങ്ങാ നീര്, തേൻ എന്നിവ സമം ചേർത്തു മുഖത്ത് പുരട്ടി അര മണിക്കൂറിനുശേഷം കഴുകിക്കളയുക. ആഴ്‌ചയിലൊരിക്കൽ ഇങ്ങനെ ചെയ്യുന്നത് നിറം വർധിക്കാന്‍ സഹായിക്കും. 

Also Read: താരന്‍ അകറ്റാന്‍ പരീക്ഷിക്കാം ഈ അഞ്ച് മാര്‍ഗങ്ങള്‍...

Latest Videos
Follow Us:
Download App:
  • android
  • ios