sexual Problems : 'സെക്സ് ബോറടി'; എങ്ങനെ പങ്കാളിയോട് തുറന്നുപറയാം?

പ്രധാനമായും ലൈംഗികജീവിതത്തിലെ മടുപ്പാണ് അധികപേരും നേരിടുന്ന പ്രശ്നം. മിക്ക കേസുകളിലും പങ്കാളിയോട് ഈ വിഷയം എങ്ങനെ പറയുമെന്ന ആശയക്കുഴപ്പവും വ്യക്തികളെ കുഴക്കുന്നു. ഇതാ പങ്കാളിയോട് ഇത് തുറന്നുപറയുന്നതിന് മുമ്പായി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ കൂടി അറിയാം...

how to tell your partner that sex is getting bored

ആരോഗ്യകരവും ആസ്വാദ്യകരവുമായ ലൈംഗികജീവിതം ഏറ്റവും നല്ലരീതിയിലാണ് വ്യക്തികളെ സ്വാധീനിക്കുക. ശാരീരികവും മാനസികവുമായ ആരോഗ്യത്തിനും, ബന്ധത്തിന്‍റെ ദൃഢതയ്ക്കും തൊട്ട്  ജോലിയിലോ കരിയറിലോ ഉയര്‍ച്ചയുണ്ടാകുന്നതില്‍ വരെ മികച്ച ലൈംഗികജീവിതത്തിന് പങ്കുണ്ട്. 

അതേസമയം ലൈംഗികജീവിതത്തിലെ വിരസതയോ വിരക്തിയോ മേല്‍പ്പറഞ്ഞ എല്ലാ കാര്യങ്ങളെയും ബാധിച്ചേക്കാം. അതുകൊണ്ട് തന്നെ ഇത്തരം പ്രശ്നങ്ങള്‍ നേരത്തെ തന്നെ കണ്ടെത്തി പരിഹരിച്ച് മുന്നോട്ട് പോകേണ്ടതുണ്ട്. എന്നാല്‍ മിക്കവര്‍ക്കും ഇക്കാര്യങ്ങള്‍ പങ്കാളിയുമായി തുറന്ന് പറയാൻ തന്നെ മടിയാണ്. 

പ്രധാനമായും ലൈംഗികജീവിതത്തിലെ മടുപ്പാണ് അധികപേരും നേരിടുന്ന പ്രശ്നം. മിക്ക കേസുകളിലും പങ്കാളിയോട് ഈ വിഷയം എങ്ങനെ പറയുമെന്ന ആശയക്കുഴപ്പവും വ്യക്തികളെ കുഴക്കുന്നു. ഇതാ പങ്കാളിയോട് ഇത് തുറന്നുപറയുന്നതിന് മുമ്പായി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ കൂടി അറിയാം...

ഒന്ന്...

ലൈംഗികജീവിതത്തിലെ വിരസതയെ കുറിച്ച് പങ്കാളിയോട് തുറന്നുപറയുന്നത് ഒട്ടും നിസാരമായ സംഗതിയല്ല. അതുകൊണ്ട് തന്നെ ഇക്കാര്യം ചര്‍ച്ച ചെയ്യാനുള്ള സമയത്തിനായി കാത്തിരിക്കുക. അനുയോജ്യമായ അന്തരീക്ഷത്തില്‍ വേണം ഇത് പറയാൻ. ഒരിക്കലും തിരക്കിട്ട് ഇക്കാര്യം അവതരിപ്പിക്കാതിരിക്കുക. 

രണ്ട്...

പലര്‍ക്കും ലൈംഗികതയില്‍ പൂര്‍ണമായും തുറന്ന് ഇടപെടാൻ സാധിച്ചെന്ന് വരില്ല. അത്തരക്കാര്‍ക്ക് അതിനുള്ള സമയം അനുവദിച്ചുകൊടുക്കുക എന്നതാണ് ചെയ്യാനുള്ള കാര്യം. ഇതിനും തുറന്ന ചര്‍ച്ചകള്‍ ആവശ്യമാണ്. വിരസത മാറ്റുന്നതിന് പുതിയ പരീക്ഷണങ്ങളിലേക്ക് കടക്കേണ്ടിവരാം. ഇത് പങ്കാളിക്ക് പെട്ടെന്ന് ഉള്‍ക്കൊള്ളാൻ സാധിക്കുന്നതല്ല എങ്കില്‍ തീര്‍ച്ചയായും അവരുടെ മാനസികാവസ്ഥ കൂടി പരിഗണിച്ച് സമയമെടുത്ത് മുന്നോട്ടുപോകാം. ഇങ്ങനെ പിന്തുണ നല്‍കുന്നത് പങ്കാളിക്ക് കുറെക്കൂടി ധൈര്യം പകരും.

മൂന്ന്...

ഇക്കാര്യം തുറന്നുപറയുമ്പോള്‍ പങ്കാളി എത്തരത്തില്‍ പ്രതികരിക്കുമെന്ന് ഒന്ന് സങ്കല്‍പിച്ചുനോക്കുക. അതിന് അനുസരിച്ച് പങ്കാളിയോട് തുടര്‍ന്ന് പെരുമാറേണ്ടത് എങ്ങനെയാണെന്നും തീര്‍ച്ചപ്പെടുത്തിവയ്ക്കുക. ഈ മുന്നൊരുക്കം സാഹചര്യങ്ങള്‍ വഷളാകുന്നതില്‍ നിന്ന് നിങ്ങളെ രക്ഷപ്പെടുത്താം.

നാല്...

വളരെ 'സെൻസിറ്റീവ്' ആയ വിഷയമായതിനാല്‍ തന്നെ ഇത് അവതരിപ്പിക്കുമ്പോഴും നല്ലരീതിയില്‍ ശ്രദ്ധിക്കേണ്ടതുണ്ട്. പങ്കാളിയുടെ മനസിന് മുറിവേല്‍ക്കും വിധത്തിലുള്ള വാക്കുകള്‍ വരാതെ പ്രത്യേകം ശ്രദ്ധിക്കുക. ഇത്തരത്തില്‍ പങ്കാളിയില്‍ മുറിവേല്‍പിക്കപ്പെട്ടാല്‍ അതൊരുപക്ഷേ പിന്നീടുള്ള ജീവിതത്തിലുടനീളം പ്രശ്നമായി മുഴച്ചുനില്‍ക്കാം. 

അഞ്ച്...

ലൈംഗികജീവിതത്തില്‍ തുറന്നിടപെടാൻ പങ്കാളി ബുദ്ധിമുട്ടുന്നതായി മനസിലാക്കിയാല്‍ അവര്‍ക്ക് തുറന്നിടപഴകാനുള്ള അവസരമൊരുക്കി കൊടുക്കുക. ആഗ്രഹങ്ങളെയും സങ്കല്‍പങ്ങളെയും കുറിച്ച് പരസ്പരം തുറന്ന് സംസാരിക്കുക. അതിലേക്ക് എത്തുന്നതിന് വേണ്ടിയുള്ള ശ്രമങ്ങള്‍ ആരോഗ്യകരമായി നടത്തുക. അവരുടെ ഇഷ്ടം എന്താണെന്ന് ചോദിച്ചുമനസിലാക്കുക. സ്വന്തം ഇഷ്ടാനിഷ്ടങ്ങള്‍ പങ്കുവയ്ക്കുക. 

ആറ്...

ലൈംഗികതയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ഗൗരവമായി പങ്കാളിയോട് സംസാരിക്കുമ്പോള്‍ മാനസികമായി ചില വിഷമതകളോ പേടിയോ അലട്ടാം. ഇത് സ്വാഭാവികമാണ് ഈ ആശയക്കുഴപ്പം പോലും തുറന്ന് പങ്കാളിയോട് പങ്കിടാനാണ് ശ്രമിക്കേണ്ടത്. സത്യസന്ധമായ സമീപനം എപ്പോഴും പോസിറ്റീവ് ആയ മാറ്റങ്ങള്‍ കൊണ്ടുവരും എന്നുതന്നെ വിശ്വസിച്ച് മുന്നോട്ടുപോവുക. 

Also Read:- 'സെക്സ്' ഒഴിവാക്കുന്ന മാനസികാവസ്ഥ; എന്താണ് 'സെക്ഷ്വല്‍ അനോറെക്സിയ'?

Latest Videos
Follow Us:
Download App:
  • android
  • ios