ചുണ്ടുകള്‍ക്ക് നിറം വയ്ക്കാന്‍ പരീക്ഷിക്കാം ഈ നാടന്‍ വഴികള്‍...

ചുണ്ടുകളുടെ നിറം നഷ്ടമാകുന്നത് പലരെയും അലട്ടുന്ന പ്രശ്നമാകാം. ഈ നിറമാറ്റത്തിന് പല കാരണങ്ങളുമുണ്ടാകാം.

how to lighten dark lips

മനോഹരമായ ചുവന്നു തുടുത്ത അധരങ്ങൾ ആരുടെയും സ്വപ്നമാണ്. ചുണ്ടുകളുടെ നിറം നഷ്ടമാകുന്നത് പലരെയും അലട്ടുന്ന പ്രശ്നമാകാം. ഈ നിറമാറ്റത്തിന് പല കാരണങ്ങളുമുണ്ടാകാം.  ചുണ്ടുകളുടെ സൗന്ദര്യപരിചരണത്തി‌ലും അൽപം ശ്രദ്ധ കൊടുക്കുന്നത് ഗുണം ചെയ്യും. 

അധരങ്ങൾ മനോഹരമാക്കാൻ വീട്ടില്‍ പരീക്ഷിക്കാം ഇക്കാര്യങ്ങള്‍...

ഒന്ന്...

വെള്ളരിക്കയുടെ നീര് എടുത്തതിനു ശേഷം ചുണ്ടുകളിൽ തേയ്ച്ചു പിടിപ്പിക്കുക. ഉണങ്ങുമ്പോൾ മൃദുവായി നനഞ്ഞ തുണികൊണ്ട് തുടച്ചു കളയാം. ഇത് പതിവായി ചെയ്യുന്നച് ചുണ്ടുകൾക്ക് നിറം ലഭിക്കാന്‍ സഹായിക്കും.

രണ്ട്...

ചുണ്ടുകൾക്കുള്ള ഏറ്റവും മികച്ച പ്രതിവിധിയാണ് ഗ്ലിസറിൻ. വരണ്ട ചർമ്മത്തിൽ ജലാംശം നിലനിർത്താന്‍ ഗ്ലിസറിൻ സഹായിക്കും. ഇതിനായി രാത്രി ഉറങ്ങുന്നതിന് മുമ്പ് പാൽപ്പാട, നാരങ്ങാനീര്, ഗ്ലിസറിൻ എന്നിവ സമം ചേർത്തു ചുണ്ടുകളിൽ പുരട്ടണം. ഇങ്ങനെ പതിവായി ചെയ്‌താൽ ചുണ്ടുകൾക്കു നല്ല നിറം കിട്ടും. അതുപോലെ തന്നെ, ഗ്ലിസറിനും തേനും നാരങ്ങാനീരും ചേർത്തു ചുണ്ടിൽ മസാജ് ചെയ്യുന്നതും ചുണ്ടിനു നിറവും ഭംഗിയും ലഭിക്കാന്‍ സഹായിക്കും. 

മൂന്ന്...

പ്രകൃതിദത്തമായ ഒരു ലിപ്സ്റ്റിക് ആണ് ബീറ്റ്‌റൂട്ട്. ബീറ്റ്‌റൂട്ട്  ചെറിയ കഷ്ണമായി മുറിച്ച ശേഷം ഫ്രിഡ്ജിൽ വയ്ക്കുക. തണുത്തു കഴിയുമ്പോൾ ഈ കഷ്ണം എടുത്തു  ചുണ്ടിൽ ഉരസുക. ഇത് പതിവായി ചെയ്യുന്നത് അധരങ്ങൾക്ക് ആകർഷകത്വം കൂടാനും നിറം വർധിക്കാനും കാരണമാകും. 

നാല്...

ബദാം ഓയിൽ ആണ് അടുത്ത പ്രതിവിധി. രാത്രി ഉറങ്ങുന്നതിന് മുമ്പ് ബദാം ഓയില്‍ ചുണ്ടുകളിൽ നന്നായി തേയ്ച്ചു പിടിപ്പിക്കാം.

അഞ്ച്...

രാത്രി കിടക്കുന്നതിന് മുമ്പ് നെയ്യോ വെണ്ണയോ ചുണ്ടില്‍ പുരട്ടുന്നതും ചുണ്ടിന് നിറം വയ്ക്കാന്‍ സഹായിക്കും. 

Also Read: ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനായി ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ അഞ്ച് പാനീയങ്ങള്‍...

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Latest Videos
Follow Us:
Download App:
  • android
  • ios