മുഖത്തെ ചുളിവുകൾ മാറാൻ വീട്ടിലുണ്ട് പ്രതിവിധികള്‍...
ചർമ്മത്തിലെ ചുളിവുകളെ അകറ്റാന്‍ വീട്ടില്‍ തന്നെ തയ്യാറാക്കാവുന്ന ചില ഫേസ് പാക്കുകളെ പരിചയപ്പെടാം...
പ്രായം കൂടുന്തോറും ചര്‍മ്മത്തിൽ ചുളിവുകൾ ഉണ്ടാകാം. എന്നാല്‍ ചർമ്മത്തിനു ശരിയായ സംരക്ഷണം നൽകിയാല്‍ അകാലത്തില്‍ ഉണ്ടാകുന്ന ചുളിവുകളെ കുറയ്ക്കാന്‍ സഹായിക്കും.
ചർമ്മത്തിലെ ചുളിവുകളെ അകറ്റാന്‍ വീട്ടില്‍ തന്നെ തയ്യാറാക്കാവുന്ന ചില ഫേസ് പാക്കുകളെ പരിചയപ്പെടാം...
ഒന്ന്...
പാൽപ്പാടയിൽ നാരങ്ങാനീരു ചേർത്ത് മുഖത്തു പുരട്ടി അരമണിക്കൂറിനു ശേഷം തണുത്ത വെള്ളത്തിൽ കഴുകുന്നത് മുഖത്തെ ചുളിവുകൾ മാറാൻ സഹായിക്കും.
രണ്ട്...
മുഖത്തെ ചുളിവുകള്‍ അകറ്റാന്‍ സഹായിക്കുന്ന ഒന്നാണ് കോഫി. കോഫിയിലടങ്ങിയ ആന്റി ഓക്സിഡന്റുകൾ ചർമ്മത്തിന്റെ തിളക്കം നിലനിർത്താനും സഹായിക്കും. ഇതിനായി കോഫി വെളിച്ചെണ്ണയിലോ ഒലീവ് ഓയിലിലോ ചേര്‍ത്ത് മിശ്രിതമാക്കാം. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടാം. 15 മിനിറ്റിന് ശേഷം കഴുകി കളയാം.
മൂന്ന്...
രണ്ട് ടീസ്പൂണ്‍ ആപ്പിൾ പൾപ്പിലേയ്ക്ക് ഒരു ടീസ്പൂണ്‍ തേനും രണ്ട് ടീസ്പൂണ്‍ പപ്പായയും ചേര്‍ത്ത് മിശ്രിതമാക്കാം. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടാം. 20 മിനിറ്റിന് ശേഷം കഴുകി കളയാം.
നാല്...
രണ്ട് ടീസ്പൂണ്‍ അരിപ്പൊടി, ഒരു സ്പൂണ്‍ പാൽ, രണ്ട് ടീസ്പൂണ്‍ തക്കാളി നീര്, ഒരു നുള്ള് മഞ്ഞൾപ്പൊടി എന്നിവ മിക്സ് ചെയ്തു പേസ്റ്റ് രൂപത്തിലാക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടാം. 15 മിനിറ്റിന് ശേഷം കഴുകി കളയാം.
അഞ്ച്...
കറ്റാർവാഴ ചര്‍മ്മ സംരക്ഷണത്തിന് മികച്ചതാണെന്ന് എല്ലാവര്‍ക്കും അറിയാമല്ലോ. കറ്റാർവാഴ ജെൽ പതിവായി മുഖത്ത് പുരട്ടുന്നത് മുഖത്തെ ചുളിവുകൾ കുറയ്ക്കാൻ സഹായിക്കും.
Also Read: മുഖത്തെ കരുവാളിപ്പ് മാറ്റാന്‍ ഗ്രീന്‍ ടീ കൊണ്ടുള്ള ഫേസ് പാക്കുകൾ പരീക്ഷിക്കാം...