കുട്ടികളോട് ഇടപെടുമ്പോള്‍ ക്ഷമ നശിച്ച് ദേഷ്യപ്പെടുന്നത് പതിവാണോ?
ബാല്യം ഒരു വ്യക്തിയുടെ ജീവിതത്തില്‍ എത്രമാത്രം പ്രധാനമാണെന്ന് മനസിലാക്കണം. മോശമായ ബാല്യകാലം വ്യക്തിയെ എന്നെന്നേക്കും ബാധിക്കാം. കടുത്ത മാനസികപ്രശ്നങ്ങള്‍ അടക്കമുള്ള തിരിച്ചടികളാണിത് സമ്മാനിക്കുക. അതിനാല്‍ തന്നെ കുട്ടികള്‍ക്ക് ദോഷമായി വരുംവിധം അവരോട് ഇടപെടാതിരിക്കേണ്ടത് ആവശ്യമാണ്.
കുട്ടികളെ ശരിയായ ദിശാബോധം നല്‍കി വളര്‍ത്തി, അവര്‍ക്ക് ആവശ്യമായ വിദ്യാഭ്യാസവും പൗരബോധവും പകര്‍ന്ന് അവരെ ഉയര്‍ത്തിക്കൊണ്ടുവരികയെന്നത് ഒട്ടും എളുപ്പമുള്ള കാര്യമല്ല. പലപ്പോഴും മുതിര്‍ന്നവരുടെ ചുറ്റുപാടുകള്‍ സംയമനത്തോടെ കുട്ടികളുടെ പ്രശ്നങ്ങള്‍ പരിഹരിച്ച് അവരെ പാകതപ്പെടുത്തിയെടുക്കാൻ പരുവത്തില്‍ അനുകൂലമായിരിക്കണം എന്നുമില്ല.
എന്നാല്‍ ബാല്യം ഒരു വ്യക്തിയുടെ ജീവിതത്തില്‍ എത്രമാത്രം പ്രധാനമാണെന്ന് മനസിലാക്കണം. മോശമായ ബാല്യകാലം വ്യക്തിയെ എന്നെന്നേക്കും ബാധിക്കാം. കടുത്ത മാനസികപ്രശ്നങ്ങള്‍ അടക്കമുള്ള തിരിച്ചടികളാണിത് സമ്മാനിക്കുക. അതിനാല്‍ തന്നെ കുട്ടികള്‍ക്ക് ദോഷമായി വരുംവിധം അവരോട് ഇടപെടാതിരിക്കേണ്ടത് ആവശ്യമാണ്.
പക്ഷെ, പലര്‍ക്കും ക്ഷമാപൂര്‍വം അവരോട് ഇടപെടാൻ സാധിക്കാറില്ല എന്നതാണ് സത്യം. എങ്ങനെയാണ് ഈ പ്രശ്നത്തെ മറികടക്കുക? ചില കാര്യങ്ങള്‍ സ്വയം പരിശീലിക്കുകയും ആര്‍ജ്ജിച്ചെടുക്കുകയും ചെയ്യുന്നത് വഴി മാത്രമേ പരിഹരിക്കാൻ സാധിക്കൂ. അത്തരത്തില്‍ ആര്‍ജ്ജിച്ചെടുക്കേണ്ടത് തന്നെയാണ് കുട്ടികളോട് ഇടപെടുമ്പോള്‍ വേണ്ട ക്ഷമയും എന്ന് മനശാസ്ത്ര വിദഗ്ധര്‍ പറയുന്നു. ഇതിന് നാല് പരിശീലനഘട്ടങ്ങളും ഇവര്‍ വിശദീകരിക്കുന്നു. അവ ഏതെല്ലാമാണെന്ന് മനസിലാക്കുകയും പരീക്ഷിച്ചുനോക്കുകയും ചെയ്യാം.
ഒന്ന്...
കുട്ടികളോട് ഇടപെടുമ്പോള്‍ പതിവായി നിങ്ങള്‍ പ്രശ്നത്തിലാകുന്ന സാഹചര്യം അല്ലെങ്കില്‍ കാരണം എന്താണെന്ന് തിരിച്ചറിയുക. ദേഷ്യമുണ്ടാക്കുന്ന ഘടകത്തെ തിരിച്ചറിയുന്നതാണ് ഇതിനെ പരിഹരിക്കുന്നതിനുള്ള ആദ്യഘട്ടം.
രണ്ട്...
എന്തുകൊണ്ടാണ് ദേഷ്യം വരുന്നത്, അല്ലെങ്കില്‍ നിയന്ത്രണം വിടുന്നത് എന്ന് മനസിലാക്കിക്കഴിഞ്ഞാല്‍ ഇനിയൊരു തവണ അങ്ങനെയൊരു സാഹചര്യം ഉണ്ടാകുമ്പോള്‍ ഇത് ബോധപൂര്‍വം ഓര്‍ത്ത് സ്വയം തടഞ്ഞുനിര്‍ത്തുക. സംസാരവും മറ്റ് കാര്യങ്ങളുമെല്ലാം പാടെ നിര്‍ത്തിവയ്ക്കുകയാണ് വേണ്ടത്. ശേഷം ഇതുവരെ ഉണ്ടായിരുന്നതില്‍ നിന്ന് വ്യത്യസ്തമായ രീതിയില്‍ ആ സാഹചര്യത്തെ കൈകാര്യം ചെയ്തുനോക്കണം. ഇത് ആദ്യം മനസില്‍ ഒരു തവണയെങ്കിലും ചെയ്തുനോക്കുകയും വേണം.
മൂന്ന്...
തീര്‍ച്ചയായും കുട്ടികള്‍ക്ക് മുമ്പില്‍ ക്ഷമയോടെ കാര്യങ്ങള്‍ കൈകാര്യം ചെയ്യണം. ഇതിന് സ്വയം പരിശീലനം നടത്തുക തന്നെ വേണം. ദേഷ്യം കുറയ്ക്കാനുള്ള വ്യായാമം,യോഗ, കൗണ്‍സിലിംഗ് പോലുള്ള മാര്‍ഗങ്ങള്‍ തേടാം. കാര്യങ്ങളെ അല്‍പം കൂടി ലഘുവായി എടുക്കാൻ സാധിക്കുന്ന മനോഭാവത്തിലേക്ക് വരിക.
നാല്...
കുട്ടികളോട് കാര്യങ്ങള്‍ സംസാരിക്കുമ്പോഴോ അവരെ തിരുത്തുമ്പോഴോ അവര്‍ക്ക് വേണ്ട നിര്‍ദേശങ്ങള്‍ നല്‍കുമ്പോഴോ- എന്തിനധികം അവരെ ശാസിക്കുമ്പോള്‍ വരെ നിങ്ങളുടെ സ്നേഹവും കരുതലും അതില്‍ പ്രതിഫലിക്കണം. അല്ലാത്ത പക്ഷം അവരിലും അത് മോശമായ മാനസികാവസ്ഥയാണുണ്ടാക്കുക.
Also Read:- എപ്പോഴും 'നെഗറ്റീവ്' ചിന്തയും സംശയവും മുൻകോപവും; കാരണം ഇതാകാം...