നിങ്ങളുടെ വീട്ടിലും ഇല്ലേ ഇത്?; 'അയ്യോ ശരിയാണല്ലോ' എന്നായിരിക്കും മറുപടി
കറി വയ്ക്കാനുപയോഗിക്കുന്ന ചട്ടി തന്നെ, ഓരോ വീടുകളിലും ഓരോ തരത്തിലുള്ളതായിരിക്കും. അങ്ങനെ ഓരോന്നും തയ്യാറാക്കുന്നതിനും സെര്‍വ് ചെയ്യുന്നതിനുമെല്ലാം ഉപയോഗിക്കുന്ന പാത്രങ്ങള്‍- ഉപകരണങ്ങള്‍ എല്ലാം വെവ്വേറെ ആയിരിക്കും.
വീടുകളില്‍ ഉപയോഗിക്കുന്ന പാത്രങ്ങള്‍, മറ്റ് വീട്ടുപകരണങ്ങള്‍ എന്നിവയുടെയെല്ലാം ആവശ്യങ്ങള്‍ ഏതാണ്ട് ഒരുപോലെ ആണെങ്കിലും ഇവയുടെ ഘടനയിലും ഗുണമേന്മയിലും വലുപ്പത്തിലും നിറത്തിലുമെല്ലാം പല തരത്തിലുള്ള വ്യത്യാസങ്ങളും വരാം. കറി വയ്ക്കാനുപയോഗിക്കുന്ന ചട്ടി തന്നെ, ഓരോ വീടുകളിലും ഓരോ തരത്തിലുള്ളതായിരിക്കും. അങ്ങനെ ഓരോന്നും തയ്യാറാക്കുന്നതിനും സെര്‍വ് ചെയ്യുന്നതിനുമെല്ലാം ഉപയോഗിക്കുന്ന പാത്രങ്ങള്‍- ഉപകരണങ്ങള്‍ എല്ലാം വെവ്വേറെ ആയിരിക്കും.
എന്നാല്‍ എല്ലാ വീടുകളിലും കണ്ടേക്കാവുന്ന- ഒരേ ഡിസൈനിലുള്ള ഒരു അടുക്കള ഉപകരണത്തെ കുറിച്ച് രസകരമായ പോസ്റ്റ് പങ്കുവച്ചിരിക്കുകയാണ് ഒരു റെഡിറ്റ് യൂസര്‍.
വേറൊന്നുമല്ല സ്റ്റീല്‍ സ്പൂണ്‍ ആണ് ഈ പോസ്റ്റില്‍ പരമാര്‍ശിച്ചിരിക്കുന്ന ഉപകരണം. ഇത് എല്ലാ വീടുകളിലും ഉണ്ട് എന്ന് മാത്രമല്ല, പോസ്റ്റിലെ ചിത്രത്തില്‍ കാണിച്ചിരിക്കുന്നത് പോലുള്ള ഡിസൈനിലുള്ള സ്പൂണ്‍ തന്നെ മിക്ക വീടുകളിലും കാണുമെന്നതാണ് രസകരമായ വസ്തുത. സ്പൂണിന്‍റെ പിടിയിലുള്ള ചിത്രപ്പണികളാണ് എല്ലാ സ്പൂണിലും ഒരുപോലെ വരുന്നത്.
അതുകൊണ്ട് തന്നെ ഇതിനെ 'നാഷണല്‍ സ്പൂണ്‍ ഓഫ് ഇന്ത്യ'ആയി പ്രഖ്യാപിക്കാനുള്ള അപേക്ഷ നല്‍കണമെന്നാണ് പോസ്റ്റില്‍ പറഞ്ഞിരിക്കുന്നത്. ധാരാളം പേര്‍ ഈ വാദത്തോട് യോജിച്ചെത്തി. ഇവരെല്ലാം തന്നെ തങ്ങളുടെ വീട്ടിലും ഈ സ്പൂണ്‍ ഉണ്ടല്ലോ എന്ന അതിശയവും പങ്കുവച്ചു.
ഓരോ നാട്ടിലും വീടുകളില്‍ ഉപയോഗിക്കുന്ന പാത്രങ്ങളും ഉപകരണങ്ങളും വ്യത്യസ്തമാകാറുണ്ട്. ഈ സ്പൂണിനാണെങ്കില്‍ അങ്ങനെ സ്ഥലങ്ങള്‍ മാറുന്നതിന് അനുസരിച്ച് പോലും മാറ്റമില്ലെന്നും പലരും കമന്‍റിലൂടെ പറയുന്നു. എന്തായാലും രസകരമായൊരു കണ്ടെത്തല്‍ തന്നെയിത് എന്നാണ് ഏവരും പറയുന്നത്. നിങ്ങളുടെ വീട്ടിലും ഉണ്ടോ ഈ ഡിസൈനിലുള്ള സ്റ്റീല്‍ സ്പൂണ്‍? എങ്കില്‍ നിങ്ങള്‍ക്കും ഈ പോസ്റ്റ് പെട്ടെന്ന് തന്നെ മനസിലാക്കാവുന്നതേയുള്ളൂ...
Also Read:- ഫ്ളിപ്കാര്‍ട്ടിനും പണി കിട്ടി; നിലവാരമില്ലാത്ത കുക്കറുകള്‍ വിറ്റതിന് പിഴ