ഡോക്ടര്‍മാരുടെ കയ്യക്ഷരം എങ്ങനെയാണ് ഇങ്ങനെയാകുന്നത്? ചിരിപ്പിക്കും ഈ വീഡിയോ...

ണ്ട് മുതല്‍ തന്നെ ഡോക്ടര്‍മാരുടെ കയ്യക്ഷരത്തെ കുറിച്ച് ഇത്തരത്തിലുള്ള വാദങ്ങള്‍ കേള്‍ക്കാറുണ്ട്. ഇപ്പോഴും പലപ്പോഴും സോഷ്യല്‍ മീഡീയയിലും മറ്റും ഇതെച്ചൊല്ലിയുള്ള കളിയാക്കലുകളു തമാശകളും കറങ്ങിനടക്കുന്നത് കാണാറുണ്ട്. 

hilarious about about doctors handwriting

എന്തെങ്കിലും അസുഖം വന്ന് ഡോക്ടറുടെ അടുത്ത് കണ്‍സള്‍ട്ടേഷന് പോയാല്‍ മിക്കവരും ശ്രദ്ധിക്കുന്നൊരു കാര്യമാണ് ഡോക്ടര്‍, മരുന്നിന് എഴുതിത്തരുന്ന കുറിപ്പടി.കാലാകാലങ്ങളായി ഈ കുറിപ്പടിയെ കുറിച്ചുള്ള പരാതിയാണ് ഇത് ആര്‍ക്കും വായിച്ചാല്‍ മനസലാകില്ല എന്നത്. 

എന്നാല്‍ മെഡിക്കല്‍ സ്റ്റോര്‍ ജീവനക്കാര്‍ ആണെങ്കില്‍ ഇതൊരു തവണ നോക്കിയ ശേഷം കൃത്യമായ മരുന്ന് എടുത്ത് തരികയും ചെയ്യും. ഇതെങ്ങനെയാണെന്നും ഏവരും അത്ഭുതപ്പടാറുണ്ട്. പതിവായി ഒരു ഡോക്ടറുടെ കുറിപ്പടി കാണുന്ന മെഡിക്കല്‍ സ്റ്റോര്‍ ജീവനക്കാര്‍ക്ക് പിന്നീടിത് കണ്ടാല്‍ മനസിലാകുന്ന തരത്തിലേക്ക് അവര്‍ ശീലിക്കുന്നതുമാകാം. 

എന്തായാലും പണ്ട് മുതല്‍ തന്നെ ഡോക്ടര്‍മാരുടെ കയ്യക്ഷരത്തെ കുറിച്ച് ഇത്തരത്തിലുള്ള വാദങ്ങള്‍ കേള്‍ക്കാറുണ്ട്. ഇപ്പോഴും പലപ്പോഴും സോഷ്യല്‍ മീഡീയയിലും മറ്റും ഇതെച്ചൊല്ലിയുള്ള കളിയാക്കലുകളു തമാശകളും കറങ്ങിനടക്കുന്നത് കാണാറുണ്ട്. 

സമാനമായൊരു വീഡിയോ പങ്കുവച്ചിരിക്കുകയാണ് പ്രമുഖ വ്യവസായിയായ ആനന്ദ് മഹീന്ദ്ര. ഇത്തരത്തിലുള്ള രസകരമായ പല വീഡിയോകളും ആനന്ദ് മഹീന്ദ്ര സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്. ഡോക്ടര്‍മാര്‍ എങ്ങനെയാണ് ഇങ്ങനെയൊരു കയ്യക്ഷരത്തിലേത്ത് എത്തുന്നതെന്നും അതിന്‍റെ വിവിധ ഘട്ടങ്ങളുമാണ് വീഡിയോയില്‍ തമാശരൂപേണ കാണിച്ചിരിക്കുന്നത്. 

പത്താം ക്ലാസില്‍ പഠിക്കുമ്പോഴുള്ള കയ്യക്ഷരം, പതിനൊന്നാം ക്ലാസില്‍ പഠിക്കുമ്പോഴുള്ള കയ്യക്ഷരം, അത് പന്ത്രണ്ട് എത്തുമ്പോള്‍ എങ്ങനെയാണ് മാറുന്നത്, ഇതുതന്നെ എംബിബിഎസ് എത്തുമ്പോള്‍ എങ്ങനെയാകുന്നു, സ്പെഷ്യലൈസ് കൂടി ചെയ്യുമ്പോള്‍ അത് മുഴുവനായി മാറി ഒരു നേര്‍രേഖ പോലെയാണ് ആകുന്നത്. സംഭവം ഒരു തമാശയ്ക്ക് വേണ്ടി ചെയ്തിട്ടുള്ള വീഡിയോ ആണ്. 

നിരവധി പേര്‍ ഇതിന്‍റെ തമാശ ആസ്വദിക്കുന്നുമുണ്ട്. പലരും ഈ രീതിയില്‍ വീഡിയോ പങ്കുവയ്ക്കുകയും ചെയ്തിരിക്കുന്നു. എന്നാല്‍ ഒരു വിഭാഗം മാത്രം ഇതില്‍ ഗൗരവമായ ചര്‍ച്ചയാണ് നടത്തുന്നത്. എന്തുകൊണ്ടാണ് ഡോക്ടര്‍മാരുടെ കയ്യക്ഷരം ഇങ്ങനെ ആയതെന്നും, ഒരുപക്ഷെ അവരുടെ ജോലിഭാരമാരമേല്‍പിക്കുന്ന മാനസിക സമ്മര്‍ദ്ദമോ സമയക്കുറവോ ആകാം ഇതിന് പിന്നിലെന്നുമെല്ലാം ഇവര്‍ ചര്‍ച്ചയില്‍ പറയുന്നു.  

എന്തായാലും രസകരമായ വീഡിയോ ഒന്ന് കണ്ടുനോക്കൂ...

 

 

Also Read:- രോഗി പെടുന്നനെ തളര്‍ന്നുവീണു; കയ്യെത്തും ദൂരത്തുണ്ടായിരുന്ന ഡോക്ടര്‍ രക്ഷയായി

Latest Videos
Follow Us:
Download App:
  • android
  • ios