യാത്രയ്ക്കൊരുങ്ങുമ്പോള്‍ ബാഗ് പാക്കിംഗ് ഇങ്ങനെ ചെയ്തുനോക്കൂ; വീഡിയോ

നമ്മള്‍ യാത്രയ്ക്കൊരുങ്ങുമ്പോള്‍ ഏറെ ഭാരിച്ചൊരു ജോലി തന്നെയാണ് ബാഗ് പാക്കിംഗ്. എത്ര സമയമെടുത്ത് പാക്ക് ചെയ്താലും വൃത്തിയായി ഇത് പൂര്‍ത്തിയാക്കാൻ കഴിയുന്നവര്‍ കുറവാണ്. അത്തരക്കാര്‍ക്ക് വൃത്തിയായും ഒതുക്കത്തിലും അളവ് കുറഞ്ഞ രീതിയിലും ബാഗ് പാക്ക് ചെയ്യുന്നതിനായി സഹായകമാകുന്ന ടിപ് ആണിത്. 

here is a helpful hack to pack travel bag

നിത്യജീവിതത്തില്‍ നമുക്ക് പ്രയോജനപ്പെടുന്ന ഒരുപാട് പൊടിക്കൈകള്‍ ഇന്‍റര്‍നെറ്റിലൂടെ നമുക്ക് ലഭിക്കാറുണ്ട്, അല്ലേ? പാചകം മുതല്‍ വീട് വൃത്തിയാക്കല്‍, ആരോഗ്യപരിരക്ഷ, സൗന്ദര്യ പരിപാലനം, ഹെല്‍ത്തി ഡയറ്റ് എന്നിങ്ങനെ ഏത് വിഷയത്തിലും സഹായകമായിട്ടുള്ള 'ടിപ്സ്' ഇന്‍റര്‍നെറ്റില്‍ ലഭ്യമാണ്. പ്രത്യേകിച്ച് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ ഏറെ സജീവമായിട്ടുള്ള ഇക്കാലത്ത് ഇത്തരം വിവരങ്ങളെല്ലാം ഏവരിലും എളുപ്പത്തില്‍ തന്നെ എത്താറുണ്ട്.

ഇങ്ങനെ അറിയുന്ന പൊടിക്കൈകള്‍ പിന്നീട് ശീലങ്ങളുടെ ഭാഗമാക്കി മാറ്റുന്നവരും ഇന്ന് ഒരുപാടാണ്. ജോലികള്‍ എളുപ്പത്തിലാക്കാനും, വൃത്തിയായും ഭംഗിയായും ചെയ്തുതീര്‍ക്കാനും പ്രയോജനപ്പെടുമെങ്കില്‍ ഇങ്ങനെയുള്ള പൊടിക്കൈകള്‍ വായിച്ചറിയാനോ കണ്ട് മനസിലാക്കാനോ അല്‍പസമയം മെനക്കെടുത്തുന്നതില്‍ തെറ്റില്ലല്ലോ.

അത്തരത്തില്‍ നിങ്ങള്‍ക്ക് പ്രയോജനപ്പെടാവുന്നൊരു പൊടിക്കൈ ആണിനി പങ്കുവയ്ക്കുന്നത്. ചിലര്‍ക്കെങ്കിലും ഇത് നേരത്തെ അറിയാമായിരിക്കും. എന്നാല്‍ ഇതെക്കുറിച്ച് അറിയാത്തവര്‍ക്കാണെങ്കില്‍ തീര്‍ച്ചയായും ഉപകാരമുള്ള പുതിയൊരു വിവരം തന്നെയായിരിക്കും. 

നമ്മള്‍ യാത്രയ്ക്കൊരുങ്ങുമ്പോള്‍ ഏറെ ഭാരിച്ചൊരു ജോലി തന്നെയാണ് ബാഗ് പാക്കിംഗ്. എത്ര സമയമെടുത്ത് പാക്ക് ചെയ്താലും വൃത്തിയായി ഇത് പൂര്‍ത്തിയാക്കാൻ കഴിയുന്നവര്‍ കുറവാണ്. അത്തരക്കാര്‍ക്ക് വൃത്തിയായും ഒതുക്കത്തിലും അളവ് കുറഞ്ഞ രീതിയിലും ബാഗ് പാക്ക് ചെയ്യുന്നതിനായി സഹായകമാകുന്ന ടിപ് ആണിത്. 

ഒരു ബിൻ ബാഗില്‍ വസ്ത്രങ്ങളും മറ്റും അടുക്കിയെടുത്ത് വച്ച ശേഷം വാക്വം ഉപയോഗിച്ച് അതിനകത്തുള്ള അധികവായു കള‍ഞ്ഞ് ബാഗ് ഭംഗിയായി ഒതുക്കി പാക്ക് ചെയ്യുന്നതാണ് സംഭവം. കാര്യം വായിച്ചിട്ട് വ്യക്തമായില്ലെങ്കില്‍ വീഡിയോ തന്നെ കണ്ടുനോക്കൂ...

നിരവധി പേരാണ് ഏറെ സഹായകമായ പൊടിക്കൈ ആണെന്ന അഭിപ്രായത്തോടെ ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്. പലരും ഇത് നേരത്തെ മുതല്‍ തന്നെ വീടുകളില്‍ ചെയ്യാറുണ്ടെന്നും അഭിപ്രായപ്പെട്ടിരിക്കുന്നു.

 

 

Also Read:- അച്ചാറുകള്‍ കേടാകാതെ സൂക്ഷിക്കാനിതാ അഞ്ച് ടിപ്സ്

Latest Videos
Follow Us:
Download App:
  • android
  • ios