തലമുടി കൊഴിച്ചിൽ എന്ന പരാതി ഇനി വേണ്ട; പരീക്ഷിക്കാം ഈ ഹെയര്‍ പാക്കുകള്‍...

ഹെയർ മാസ്കാണ് തലമുടി സംരക്ഷണത്തിലെ പ്രധാന താരം. അത്തരത്തില്‍ തലമുടി വളരാന്‍ സഹായിക്കുന്ന ചില ഹെയര്‍ പാക്കുകളെ പരിചയപ്പെടാം. 

hair packs for hair fall

തലമുടി കൊഴിച്ചിലും താരനും ഇന്ന് പലരെയും അലട്ടുന്ന പ്രധാന പ്രശ്‌നങ്ങളാണ്. മുടി കൊഴിച്ചിലിന് പരിഹാരം തേടി പലവിധത്തിലുള്ള മരുന്നുകള്‍ ഉപയോഗിച്ചവരുമുണ്ടാകാം. 

ഹെയർ മാസ്കാണ് തലമുടി സംരക്ഷണത്തിലെ പ്രധാന താരം. അത്തരത്തില്‍ തലമുടി വളരാന്‍ സഹായിക്കുന്ന ചില ഹെയര്‍ പാക്കുകളെ പരിചയപ്പെടാം. 

ഒന്ന്...

കറ്റാര്‍വാഴയുടെ ജെല്ലിലേയ്ക്ക് നെല്ലിക്ക ചേര്‍ത്ത് നല്ലതുപോലെ അരയ്ക്കുക. ശേഷം ഇതിലേയ്ക്ക് മുട്ട ചേര്‍ത്തിളക്കാം. ഇനി ഈ മിശ്രിതം തലമുടിയുടെ വേരുകള്‍ മുതല്‍ അറ്റം വരെ പുരട്ടാം. 45 മിനിറ്റിന് ശേഷം കഴുകാം. തലമുടി കൊഴിച്ചില്‍ മാറുമെന്നു മാത്രമല്ല, നല്ല ആരോഗ്യമുള്ള മുടി ലഭിക്കാനും ഈ പാക്ക് സാഹിയിക്കും.

രണ്ട്...

രണ്ട് ടീസ്പൂൺ തേനും നാല് ടീസ്പൂൺ ഒലീവ് എണ്ണയും ചേർത്ത് നന്നായി യോജിപ്പിക്കുക. ശേഷം ഇത് മുടിയിൽ പുരട്ടുക. 45 മിനിറ്റിന് ശേഷം ഷാംപൂ ഉപയോ​ഗിച്ച് കഴുകി കളയാം. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഇത് ചെയ്യാവുന്നതാണ്. 

മൂന്ന്...

മുടികൊഴിച്ചിലിന്റെ ഒരു പ്രധാന കാരണക്കാരൻ ശിരോചർമത്തിലെ താരനാണ്. ഇതിനായി രണ്ട് നെല്ലിക്ക കുരുകളഞ്ഞ് അരച്ചെടുക്കുക. ഇതിൽ അൽപം തൈരു ചേർത്ത് തലയോട്ടിയിൽ പുരട്ടുക. അരമണിക്കൂറിന് ശേഷം കഴുകിക്കളയാം. താരനകറ്റാനും മുടികൊഴിച്ചില്‍ അകറ്റാനും ഈ ഹെയർപാക്ക് സഹായിക്കും. 

നാല്...

തലയോട്ടിയിലെ രക്തയോട്ടം വർധിപ്പിച്ച് തലമുടി നല്ല ആരോഗ്യത്തോടെ വളരാൻ കോഫി കൊണ്ടുള്ള ഹെയര്‍ മാസ്ക് സഹായിക്കും. ഇതിനായി 50 ഗ്രാം കാപ്പിപ്പൊടി 230 മില്ലി വെള്ളത്തിൽ കലക്കി ഒരു ഗ്ലാസ് ബോട്ടിലിലാക്കി 24 മണിക്കൂർ ഫ്രിഡ്ജിൽ വയ്ക്കുക. ശേഷം ഇത് പുറത്തെടുത്ത് ഒരു വൃത്തിയുള്ള തുണി ഉപയോഗിച്ച് അരിച്ചെടുക്കാം. ശേഷം ഇതിനെ സ്പ്രേ ബോട്ടിലിലാക്കി രണ്ടാഴ്ചവരെ ഫ്രിഡ്ജിൽ സൂക്ഷിക്കാം. ഈ കോഫി മാസ്ക്  എല്ലാ ദിവസവും രണ്ട് നേരം തലയോട്ടിയിൽ തേച്ചുപിടിപ്പിക്കാം. ശേഷം ഒരു ടൗവ്വലോ മറ്റോ ഉപയോഗിച്ച് മുടി കവർചെയ്യാം. 20 മിനിറ്റിന് ശേഷം ഷാംപൂ ഉപയോഗിച്ച് തല വൃത്തിയാക്കാം.

Also Read: ആറടിയിലധികം മുടി നീട്ടിവളര്‍ത്തി യുവതി; വെെറലായി ചിത്രങ്ങൾ...

Latest Videos
Follow Us:
Download App:
  • android
  • ios