Hair Care : സ്ട്രൈറ്റനിംഗ് ചെയ്തതിന് ശേഷം തലമുടി കൊഴിച്ചില്‍; പരീക്ഷിക്കാം ഈ ഹെയർ മാസ്കുകൾ...

ഹെയർ സ്ട്രൈറ്റനിംഗ് ചെയ്യുന്നതോടെ തലമുടിയില്‍ വരള്‍ച്ച, തലമുടി പൊട്ടല്‍, പിളര്‍പ്പ്, മുടിയുടെ ഘടനയില്‍ മാറ്റം വരുക തുടങ്ങിയവ ഉണ്ടാകാം. ഇത്തരത്തില്‍ സ്ട്രൈറ്റനിംഗ്  ചെയ്തതിന് ശേഷം തലമുടിയുടെ ആരോഗ്യം സംരക്ഷിക്കാന്‍  പ്രകൃതിദത്ത പരിഹാര മാർഗങ്ങെള്‍ സ്വീകരിക്കുന്നത് നല്ലതാണ്. 

hair masks to repair damaged hair naturally

ഹെയർ സ്ട്രൈറ്റനിംഗ് പലപ്പോഴും തലമുടിയുടെ (hair) ആരോഗ്യത്തെ മോശമായി ബാധിക്കുമെന്നാണ് വിദഗ്ധർ പറയുന്നത്. സ്ട്രൈറ്റനിംഗും ഹെയര്‍ ഡ്രൈയര്‍ പതിവായി ഉപയോഗിക്കുന്നതും തലമുടിയില്‍ കെമിക്കലുകൾ (chemicals) അടങ്ങിയ വസ്തുക്കൾ സ്ഥിരമായി  ഉപയോ​ഗിക്കുന്നതുമൊക്കെ തലുമുടി കൊഴിച്ചിലിന് കാരണമാകാം. 

ഹെയർ സ്ട്രൈറ്റനിംഗ് ചെയ്യുന്നതോടെ തലമുടിയില്‍ വരള്‍ച്ച, തലമുടി പൊട്ടല്‍, പിളര്‍പ്പ്, മുടിയുടെ ഘടനയില്‍ മാറ്റം വരുക തുടങ്ങിയവ ഉണ്ടാകാം. ഇത്തരത്തില്‍ സ്ട്രൈറ്റനിംഗ്  ചെയ്തതിന് ശേഷം തലമുടിയുടെ ആരോഗ്യം സംരക്ഷിക്കാന്‍  പ്രകൃതിദത്ത പരിഹാര മാർഗങ്ങള്‍ സ്വീകരിക്കുന്നത് നല്ലതാണ്. അത്തരത്തില്‍ ചില ഹെയർ മാസ്കുകളെ പരിചയപ്പെടാം...     

ഒന്ന്...

ബനാന ഹെയര്‍‌ മാസ്ക് ആണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. പൊട്ടാസ്യം, ആന്‍റി ഓക്സിഡന്‍റുകള്‍, വിറ്റാമിനുകൾ എന്നിവയുടെ കലവറയാണ് നേന്ത്രപഴം. ഇത് തലമുടി കൊഴിച്ചിൽ തടയാനും താരനെ അകറ്റാനും സഹായിക്കും. ഇതിനായി ആദ്യം നന്നായി പഴുത്ത ഒരു പഴമെടുക്കുക. ശേഷം ഇത് നന്നായി ചതച്ച് കുഴമ്പ് പരുവത്തിലാക്കുക. ഇനി ഇതിലേയ്ക്ക് രണ്ട് ടീസ്പൂണ്‍ തേന്‍ ചേര്‍ത്ത് മിശിതമാക്കാം. ശേഷം ഈ മിശ്രിതം തലമുടിയില്‍ പുരട്ടാം. 15 മിനിറ്റിന് ശേഷം കഴുകി കളയാം. 

രണ്ട്...

തലമുടി കൊഴിച്ചിലും താരനും അകറ്റാനുള്ള മികച്ച പ്രതിവിധിയാണ് കറ്റാര്‍വാഴ. വിറ്റാമിന്‍ ഇ ധാരാളം അടങ്ങിയ കറ്റാര്‍വാഴയുടെ  ജെൽ മുടിയുടെ വളർച്ചയ്ക്കും തലയോട്ടിയിലെ ചൊറിച്ചിൽ തടയുന്നതിനും താരൻ അകറ്റുന്നതിനും സഹായിക്കും. അതുപോലെ മുട്ടയും തലമുടിയുടെ ആരോഗ്യത്തിന് നല്ലതാണ്. ഇതിനായി കറ്റാർവാഴ ജെല്‍, മുട്ടയുടെ വെള്ള എന്നിവ ചേർത്ത് മിശ്രിതമാക്കാം. ശേഷം ഈ മിശ്രിതം തലയിൽ പുരട്ടുന്നതും നല്ലതാണ്. തലമുടി കൊഴിച്ചില്‍ തടയാന്‍ ഇത് സഹായിക്കും. 

മൂന്ന്...

അര കപ്പ് വെളിച്ചെണ്ണ ചൂടാക്കി അതിലേയ്ക്ക് ഒരു ടീസ്പൂൺ ഉലുവ ചേർക്കുക. ഈ എണ്ണ കുറച്ച് നേരം ചൂടാക്കുക. ഇത് തണുത്തു കഴിഞ്ഞതിനു ശേഷം, തലയോട്ടിയിൽ ഇരു കൈകളാലും പതുക്കെ തേച്ചുപിടിപ്പിക്കുക. 30 മിനിറ്റിന് ശേഷം കഴുകി കളയാം. ഇത് ആഴ്ചയില്‍ മൂന്ന് തവണയൊക്കെ ചെയ്യുന്നത് പഴയ തലമുടിയെ തിരികെ കൊണ്ടുവരാന്‍ സഹായിക്കും. 

Also Read: ചര്‍മ്മത്തിനും കൊടുക്കാം കോഫി; ഗുണങ്ങള്‍ പലതാണ്...

Latest Videos
Follow Us:
Download App:
  • android
  • ios