തലമുടി കൊഴിച്ചിലിനും താരനും വിട; പരീക്ഷിക്കാം ഒലീവ് ഓയില്‍ കൊണ്ടുള്ള ഈ ഹെയര്‍ മാസ്ക്കുകൾ
തലമുടി കൊഴിച്ചില്‍ തടയാനും താരന്‍ അകറ്റാനും തലമുടി വളരാനും സഹായിക്കുന്ന ഒന്നാണ് ഒലീവ് ഓയില്‍. ഒലീവ് ഓയിലിലെ പ്രകൃതിദത്ത ആന്‍റി ഓക്സിഡന്‍റുകള്‍ മുടിയുടെ വേരുകളെ ശക്തിപ്പെടുത്താന്‍ സഹായിക്കും.
തലമുടി കൊഴിച്ചിലും താരനുമാണ് പലരെയും അലട്ടുന്ന പ്രധാന പ്രശ്നം. മുടി കൊഴിച്ചിലിന് പരിഹാരം തേടി പലവിധത്തിലുള്ള മരുന്നുകള്‍ ഉപയോഗിച്ചവരുമുണ്ടാകാം. എന്നാല്‍ കേശസംരക്ഷണത്തിന് പ്രകൃതിദത്ത മാർഗങ്ങൾ സ്വീകരിക്കുന്നതാണ് എപ്പോഴും നല്ലത്.
തലമുടി കൊഴിച്ചില്‍ തടയാനും താരന്‍ അകറ്റാനും തലമുടി വളരാനും സഹായിക്കുന്ന ഒന്നാണ് ഒലീവ് ഓയില്‍. ഒലീവ് ഓയിലിലെ പ്രകൃതിദത്ത ആന്‍റി ഓക്സിഡന്‍റുകള്‍ മുടിയുടെ വേരുകളെ ശക്തിപ്പെടുത്താന്‍ സഹായിക്കും. അതുപോലെ തന്നെ ഒലീവ് ഓയിലിൽ അടങ്ങിയിരിക്കുന്ന ഒമേഗ 3 ഫാറ്റി ആസിഡും മറ്റ് പോഷകങ്ങളും തലയോട്ടിയിലെ രക്തയോട്ടം വര്‍ധിപ്പിക്കും.
ഒലീവ് ഓയില്‍ കൊണ്ടുള്ള ചില ഹെയര്‍ മാസ്ക്കുകളെ പരിചയപ്പെടാം...
ഒന്ന്...
അര ടീസ്പൂൺ ഒലീവ് ഓയിലും അര ടീസ്പൂൺ തേനും ഒരു ടീസ്പൂൺ തൈരും ചേർത്ത് നല്ലതു പോലെ മിശ്രിതമാക്കുക. ശേഷം ഈ മിശ്രിതം തലമുടിയിൽ പുരട്ടാം. 15 മിനിറ്റ് കഴിഞ്ഞ് ചെറുചൂടുവെള്ളം ഉപയോഗിച്ച് കഴുകി കളയാം.
രണ്ട്...
രണ്ട് മുട്ടയുടെ വെള്ളയും രണ്ട് സ്പൂൺ ഒലീവ് ഓയിലുമെടുത്ത് നന്നായി മിക്സ് ചെയ്യാം. ശേഷം ഈ മിശ്രിതം മുടിയിലും തലയോട്ടിയിലും തേച്ച് പിടിപ്പിക്കുക. 20 മിനിറ്റിന്ശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗച്ച് കഴുകി കളയാം.
മൂന്ന്...
തൊലിപൊളിച്ചെടുത്ത 10 വെളുത്തുള്ളി കാൽകപ്പ് ഒലീവ് ഓയിലിലിട്ട് മിക്സ് ചെയ്ത് കുഴമ്പ് രൂപത്തിലാക്കുക. ഇതിൽ നിന്ന് രണ്ട് സ്പൂൺ എടുത്ത് മുടിയുടെ മുകളിലും മുടിയിഴകൾക്കിടയിലും പുരട്ടുക. 45 മിനിറ്റിനുശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകാം.
Also Read: മുടികൊഴിച്ചിൽ കുറയ്ക്കാൻ ഇതാ നാല് സിമ്പിൾ ടിപ്സ്
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona