Skin Care: ചര്‍മ്മ സംരക്ഷണത്തിനായി അടുക്കളയിലുള്ള ഈ നാല് വസ്തുക്കള്‍ ഇങ്ങനെ ഉപയോഗിക്കാം...

ശരീരത്തിൽ ചുളിവുകളും വരകളും വീഴാം. അത് സ്വാഭാവികമാണ്.  നമ്മുടെ ചില ദൈനംദിന ശീലങ്ങളും ചർമ്മത്തില്‍ പ്രായക്കൂടുതൽ തോന്നിപ്പിക്കാന്‍ കാരണമാവുകയും ചെയ്യും.

four ingredients for skin care

ശരീരത്തിന്‍റെ ആരോഗ്യം പോലെ തന്നെ പ്രധാനമാണ് ചര്‍മ്മത്തിന്‍റെ ആരോഗ്യവും. മുഖക്കുരു, കറുത്തപാടുകൾ, കണ്ണിന് ചുറ്റിലുമുള്ള കറുപ്പ്, കരുവാളിപ്പ്, ചുളിവുകള്‍ തുടങ്ങിയ പല ചര്‍മ്മ പ്രശ്നങ്ങളും ഇന്ന് പലരെയും അലട്ടുന്നുണ്ട്. പ്രായമാകുമ്പോള്‍​ ചർമ്മത്തില്‍ പല മാറ്റങ്ങളും ഉണ്ടാകാം.​ ശരീരത്തിൽ ചുളിവുകളും വരകളും വീഴാം. അത് സ്വാഭാവികമാണ്.  നമ്മുടെ ചില ദൈനംദിന ശീലങ്ങളും ചർമ്മത്തില്‍ പ്രായക്കൂടുതൽ തോന്നിപ്പിക്കാന്‍ കാരണമാവുകയും ചെയ്യും.

ചർമ്മ സംരക്ഷണത്തിനായി അടുക്കളയിലുള്ള ചില വസ്തുക്കള്‍ ഉപയോഗിച്ച് എന്തൊക്കെ ചെയ്യാമെന്ന്  നോക്കാം...

ഒന്ന്...

ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത് ഉരുളക്കിഴങ്ങ് ആണ്. ചര്‍മ്മത്തിന് ഏറെ നല്ലതാണ് ഉരുളക്കിഴങ്ങ് . ഇതിനായി ആദ്യം ഒരു ഉരുളക്കിഴങ്ങ് പകുതിയായി മുറിക്കുക. മുറിച്ചതില്‍ ചെറിയ ഭാഗം വെളളത്തില്‍ ഇടുക. കുതിര്‍ന്നതിന് ശേഷം ഉരുളക്കിഴങ്ങ് മുഖത്ത് പുരട്ടാം. പത്ത് മിനിറ്റിന് ശേഷം മുഖം നന്നായി കഴുകാം. ഇത് ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ ചെയ്യുന്നത് ഗുണം ചെയ്യും. 

രണ്ട്...

തൈരും ചര്‍മ്മ സംരക്ഷണത്തിന് സഹായിക്കും. ഇതിനായി രണ്ട് ടീസ്പൂണ്‍ തൈരും ഒരു ടീസ്പൂണ്‍ അരിപ്പൊടിയും മിശ്രിതമാക്കുക. ശേഷം ഇതിലേയ്ക്ക് ഒരു നുള്ള് മഞ്ഞള്‍പ്പൊടിയും തേനും ചേര്‍ക്കുക. ഈ മിശ്രിതം മുഖത്തും കഴുത്തിലും പുരട്ടുക. വരണ്ട ചര്‍മ്മം ഉള്ളവര്‍ക്ക് വെള്ളിച്ചെണ്ണയും ചേര്‍ക്കാം. 20 മിനിറ്റിന് ശേഷം കഴുകി കളയാം. 

മൂന്ന്...

ഓട്സ് ആണ് മൂന്നമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഓട്സ് ചർമ്മത്തി​ന് നിറം നല്‍കുകയും തിളക്കം കൂട്ടാന്‍ സഹായിക്കുകയും ചെയ്യും​. ഇതിനായി തേനു​മായോ ബദാം പാലുമായോ ചേർത്ത് ഓട്സ് ഉപയോഗിക്കാം​. മുഖക്കുരു ഉണ്ടാകുന്നവരിൽ ചർമ്മത്തി​ന്‍റെ പ്രതലത്തിലെ എണ്ണമയം വലിച്ചെടുക്കാനും ഇത് സഹായിക്കും​.  

നാല്...

വാഴപ്പഴം മുഖത്തെ ചുളിവുകളെ തടയാനും ചര്‍മ്മം തിളങ്ങാനും സഹായിക്കും. ഇതിനായി പകുതി പഴം, ഒരു ടീസ്പൂണ്‍ തേന്‍, ഒരു ടീസ്പൂണ്‍ പാല്‍ എന്നിവ ചേര്‍ത്ത് മിശ്രിതമാക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടി മസാജ് ചെയ്യാം. 20 മിനിറ്റിന് ശേഷം ഇളംചൂടുവെള്ളം കൊണ്ട് കഴുകാം. 

Also Read: ഈന്തപ്പഴത്തിന്‍റെ കലോറി എത്രയാണെന്ന് അറിയാമോ?

Latest Videos
Follow Us:
Download App:
  • android
  • ios