Acne: മുഖക്കുരു തടയാന്‍ ഭക്ഷണത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍...
ജീവിതശൈലിയിൽ ചെറിയ മാറ്റങ്ങൾ വരുത്തിയാല്‍ തന്നെ ഒരു പരിധി വരെ മുഖക്കുരുവിനെ നേരിടാം. മുഖക്കുരു അകറ്റാൻ ഭക്ഷണത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.
മുഖക്കുരു ആണ് ഇന്ന് പലരുടെയും പ്രധാന പ്രശ്നം. പല കാരണങ്ങള്‍ കൊണ്ടും മുഖക്കുരു വരാം. എണ്ണമയമുള്ള ചർമ്മക്കാരിലാണ് മുഖക്കുരു അധികവും കാണപ്പെടുന്നത്. ജീവിതശൈലിയിൽ ചെറിയ മാറ്റങ്ങൾ വരുത്തിയാല്‍ തന്നെ ഒരു പരിധി വരെ മുഖക്കുരുവിനെ നേരിടാം.
മുഖക്കുരു അകറ്റാൻ ഭക്ഷണത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം...
ഒന്ന്...
ധാരാളം വെള്ളം കുടിക്കുക. അത് ചര്‍മ്മത്തിന്‍റെയും ശരീരത്തിന്‍റെയും ആരോഗ്യത്തിന് ഒരുപോലെ നല്ലതാണ്. വെള്ളം കുടിക്കുന്നത് ഒരു പരിധി വരെ മുഖക്കുരുവിനെ തടയാന്‍ സഹായിക്കും.
രണ്ട്...
എണ്ണയില്‍ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങള്‍ ചര്‍മ്മത്തിനെ മോശമായി ബാധിക്കാം. ഇവയില്‍ എണ്ണയുടെ അളവ് വളരെ കൂടുതലാണ്. ഇത് മുഖക്കുരു വരാനുള്ള സാധ്യത വര്‍ധിപ്പിക്കുകയും ശരീരത്തിലെ കൊഴുപ്പിനെയും കലോറിയെയും ഉയര്‍ത്തുകയും ചെയ്യുന്നു. അതിനാല്‍ എണ്ണയില്‍ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങള്‍ കഴിക്കുന്നത് ഒഴിവാക്കുക എന്നതാണ് മുഖക്കുരുവിനെ തടയാനും ശരീരത്തിന്‍റെ ആരോഗ്യത്തിനും ചെയ്യേണ്ടത്.
മൂന്ന്...
പാലും പാലുൽപ്പന്നങ്ങൾ ഒഴിവാക്കുന്നതും മുഖക്കുരുവിനെ തടയാന്‍ സഹായകമാണ്. ചര്‍മ്മത്തിലെ എണ്ണമയം വര്‍ധിപ്പിക്കുന്ന ചില ഘടകങ്ങള്‍ പാലുല്‍പ്പന്നങ്ങളില്‍ വളരെ കൂടുതലാണ്. അതിനാല്‍ ഇവയുടെ ഉപയോഗവും കുറയ്ക്കാം.
നാല്...
പഞ്ചസാരയും ശുദ്ധീകരിച്ച കാർബോഹൈഡ്രേറ്റുകളും ഡയറ്റില്‍ നിന്നും ഒഴിവാക്കുക. ഗ്ലൈസെമിക് ഇൻഡക്സ് കൂടിയ ഭക്ഷണ പദാർഥങ്ങളും ഡയറ്റില്‍ നിന്ന് ഒഴിവാക്കുന്നതാണ് ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് നല്ലത്. അതിനാല്‍ പഞ്ചസാര, ജ്യൂസുകള്‍ എന്നിവ അധികം കഴിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക.
അഞ്ച്...
ഉപ്പിന്‍റെ അമിത ഉപയോഗവും മുഖക്കുരു ഉണ്ടാകാന്‍ കാരണമാകാം. അതിനാല്‍ ഇവയുടെ ഉപയോഗവും കുറയ്ക്കാം. ശരീരത്തിന്‍റെ മൊത്തം ആരോഗ്യത്തിനും ഉപ്പിന്‍റെ ഉപയോഗം മിതപ്പെടുത്തുന്നതാണ് നല്ലത്.
ആറ്...
കൊഴുപ്പുള്ള ഭക്ഷണങ്ങള്‍ കഴിക്കുന്നത് പല ആരോഗ്യ പ്രശ്നങ്ങള്‍ക്കും കാരണമാകും. ചര്‍മ്മത്തിന്‍റെ ആരോഗ്യത്തെയും ഇവ ബാധിക്കും. അതിനാല്‍ വറുത്തതും സംസ്കരിച്ചതും ഫാറ്റ് അടങ്ങിയ ഭക്ഷണങ്ങളും ഡയറ്റില്‍ നിന്ന് ഒഴിവാക്കുന്നതാണ് മുഖക്കുരുവിനെ തടയാന്‍ നല്ലത്.
Also Read: സ്റ്റൈലിഷ് മെറ്റേണിറ്റ് വെയറില്‍ ആലിയ ഭട്ട്; വീഡിയോ