തലമുടി കൊഴിച്ചില്‍ തടയാനും തഴച്ച് വളരാനും പരീക്ഷിക്കാം ഉലുവ കൊണ്ടുള്ള ഈ ഹെയര്‍ മാസ്കുകള്‍...
തലമുടി കൊഴിച്ചിലും താരനുമാണ് പലരെയും അലട്ടുന്ന പ്രധാന പ്രശ്നം. തലമുടി കൊഴിച്ചില്‍ അകറ്റാനും മുടിയുടെ വളർച്ചയ്ക്കും ഉലുവ നല്ലതാണ്. മുടിയുടെ വളർച്ചയെ ത്വരിതപ്പെടുത്തുന്ന ഗുണങ്ങൾ ഉലുവയിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്.
തലമുടി കൊഴിച്ചിലും താരനുമാണ് പലരെയും അലട്ടുന്ന പ്രധാന പ്രശ്നം. തലമുടി കൊഴിച്ചില്‍ അകറ്റാനും മുടിയുടെ വളർച്ചയ്ക്കും ഉലുവ നല്ലതാണ്. മുടിയുടെ വളർച്ചയെ ത്വരിതപ്പെടുത്തുന്ന ഗുണങ്ങൾ ഉലുവയിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്.
താരനെ പ്രതിരോധിക്കാനും ഉലുവ മികച്ചതാണ്. ഉലുവയിലെ അമിനോ ആസിഡുകളാണ് തലമുടി വളര്‍ച്ചയ്ക്കു സഹായിക്കുന്നത്.
തലമുടി തഴച്ച് വളരാൻ ഉലുവ കൊണ്ട് തയ്യാറാക്കാവുന്ന ചില ഹെയര്‍ മാസ്കുകളെ പരിചയപ്പെടാം...
ഒന്ന്...
രണ്ട് ടീസ്പൂണ്‍ ചെറുചൂടു വെള്ളിച്ചെണ്ണയില്‍ ഒരു സ്പൂണ്‍ ഉലുവ ഇടുക. തണുത്തതിന് ശേഷം ശിരോചർമ്മത്തിൽ പുരട്ടാം. 15 മിനിറ്റ് മസാജ് ചെയ്യാം. 45 മിനിറ്റിന് ശേഷം കഴുകി കളയാം.
രണ്ട്...
ഒരു കപ്പ് ഉലുവ വെള്ളത്തിലിട്ട് ഒരു രാത്രി കുതിരാൻ അനുവദിക്കുക. രാവിലെ ഇത് അരച്ച് പേസ്റ്റ് രൂപത്തിലാക്കി ശിരോചർമ്മത്തിൽ പുരട്ടുക. 45 മിനിറ്റിന് ശേഷം തലമുടി കഴുകാം. താരനും മുടികൊഴിച്ചിലും മാറാന്‍ ഇത് സഹായിക്കും.
മൂന്ന്...
ഉലുവയും മുട്ടയുടെ മഞ്ഞയും മിശ്രിതമാക്കി തലമുടിയില്‍ പുരട്ടാം. 20 മിനിറ്റിന് ശേഷം കഴുകി കളയാം. ഇത് മുടിയുടെ തിളക്കത്തിനും നല്ലതാണ്.
നാല്...
കുതിര്‍ത്ത ഉലുവയും കറിവേപ്പിലയും ചേര്‍ത്തരച്ച് മുടിയില്‍ പുരട്ടാം. ഇത് മുടിയുടെ വളര്‍ച്ചയ്ക്കും മുടിയ്ക്ക് കറുപ്പ് നിറം ലഭിക്കാനും സഹായിക്കും.
Also Read: വരണ്ട ചര്‍മ്മമാണോ? പരീക്ഷിക്കാം ഈ നാല് ഫേസ് പാക്കുകള്‍...
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona