കറണ്ട് ബില്ലടക്കാൻ തൊഴിലാളികള്‍ക്ക് 18,500 'എക്സ്ട്രാ' നല്‍കി മുതലാളി
ഒരുപാട് വര്‍ഷങ്ങളെടുത്ത് തങ്ങള്‍ ഉണ്ടാക്കിയെടുത്തതാണ് തൊഴിലാളികളുടെ ഈ സംഘത്തെയെന്നും അതുകൊണ്ട് തന്നെ അവരെ ബാധിക്കുന്ന പ്രശ്നങ്ങളെ നിസാരമായി തള്ളിക്കളയാൻ സാധിക്കില്ലെന്നും ഇദ്ദേഹം പറയുന്നു.
ഓരോ കമ്പനിയുടെയും ഏറ്റവും വിലപ്പെട്ട സ്വത്ത് അവിടെയുള്ള തൊഴിലാളികളാണ്. എന്നാല്‍ പലപ്പോഴും മാന്യമായ വേതനമോ, അവകാശങ്ങളോ ലഭിക്കാതെ തൊഴിലാളികള്‍ താഴെക്കിടയില്‍ ദുരിതം അനുഭവിച്ച് തുടരുന്ന കാഴ്ചയാണ് നാം കാണാറ്. ഇതിനിടെ അപൂര്‍വമായാണ് തൊഴിലാളികളുടെ ക്ഷേമത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന തൊഴിലുടമകളെ കാണാൻ കിട്ടാറ്.
അത്തരത്തില്‍ ശ്രദ്ധേയനാവുകയാണ് യുകെയിലെ ഒരു ഫോണ്‍ സിസ്റ്റംസ് കമ്പനിയുടെ എംഡിയായ ഡാരണ്‍ ഹട്ട് എന്നയാള്‍.1999ല്‍ പ്രവര്‍ത്തനമാരംഭിച്ച 4കോം എന്ന കമ്പനിയുടെ എംഡിയാണ് ഡാരണ്‍ ഹട്ട്.
അടുത്തിടെ യുകെയില്‍ കറണ്ട് ബില്ല് വലിയ രീതിയില്‍ ഉയര്‍ന്നിരുന്നു. ഇത് സാധാരണക്കാരെ കാര്യമായി ബാധിക്കുകയും ചെയ്തിരുന്നു. ഈ പശ്ചാത്തലത്തില്‍ കമ്പനിയിലെ തൊഴിലാളികള്‍ക്ക് എല്ലാ മാസവും 18,500 രൂപ അധികം നല്‍കാനായി തീരുമാനിച്ചിരിക്കുകയാണ് ഇദ്ദേഹം. എല്ലാക്കാലത്തേക്കുമായി അല്ല ഈ തീരുമാനം. ഒരറിയിപ്പുണ്ടാകുന്നത് വരെ ഇത് നല്‍കുന്നത് തുടരും.
എന്തായാലും തൊഴിലാളികള്‍ക്ക് ശക്തമായ പിന്തുണയാണ് ഇതോടെ കമ്പനി നല്‍കുന്നത്.
'വിലക്കയറ്റം ആളുകളെ കടുത്ത രീതിയില്‍ ബാധിക്കുന്നുണ്ട്. ഇക്കാര്യത്തില്‍ തൊഴിലാളികള്‍ക്കായി എന്തെങ്കിലും ചെയ്യാൻ സാധിക്കുമെങ്കില്‍ ഞാൻ ചെയ്യുമെന്ന് നേരത്തേ അറിയിച്ചിരുന്നു. ഇപ്പോള്‍ കറണ്ട് ബില്ലും കത്തിക്കയറുന്ന അവസ്ഥയായിരിക്കുന്നു. ഇതോടെയാണ് അധികതുക ശമ്പളത്തിനൊപ്പം നല്‍കാൻ തീരുമാനിച്ചിരിക്കുന്നത്. ഒരറിയിപ്പുണ്ടാകും വരെ ഇത് തുടരും...'- ഡാരണ്‍ ഹട്ട് പറയുന്നു.
ഒരുപാട് വര്‍ഷങ്ങളെടുത്ത് തങ്ങള്‍ ഉണ്ടാക്കിയെടുത്തതാണ് തൊഴിലാളികളുടെ ഈ സംഘത്തെയെന്നും അതുകൊണ്ട് തന്നെ അവരെ ബാധിക്കുന്ന പ്രശ്നങ്ങളെ നിസാരമായി തള്ളിക്കളയാൻ സാധിക്കില്ലെന്നും ഇദ്ദേഹം പറയുന്നു.
ഏതാനും മാസങ്ങള്‍ക്ക് മുമ്പ് തൊഴിലാളികള്‍ക്ക് എട്ട് ലക്ഷം രൂപയും ലോകത്തെ എവിടേക്ക് വേണമെങ്കിലും രണ്ട് ഫസ്റ്റ് ക്ലാസ് വിമാനട്ടിക്കറ്റും നല്‍കിയതിനെ തുടര്‍ന്ന് ഒരു വനിതാ സംരംഭക ഇതേ രീതിയില്‍ ശ്രദ്ധ നേടിയിരുന്നു. യുഎസിലെ ഒരു അടിവസ്ത്ര കമ്പനിയായ 'സ്പാങ്സ്' ഉടമയായ സാറ ബ്ലേക്ക്ലിയാണ് ഇതേ രീതിയില്‍ പ്രശസ്തയായത്.
Also Read:- തൊഴിലാളികളെ പുറത്താക്കിയ ശേഷം കരഞ്ഞുകൊണ്ട് 'മുതലാളിയുടെ സെല്‍ഫി'