'ഞങ്ങള്‍ക്കുള്ള പങ്ക് എടുക്കുവാണേ'; വാഹനം തടഞ്ഞ് കാട്ടാനകളുടെ കരിമ്പ് മോഷണം; വീഡിയോ
അത്തരത്തില്‍ കരിമ്പ് നിറച്ച ലോറിയുടെ അരികിലേയ്ക്ക് കാട്ടാനക്കൂട്ടമെത്തി കരിമ്പ് മോഷ്ടിക്കുന്ന വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
'ആന കരിമ്പിന്‍ കാട്ടില്‍ കയറിയതു പോലെ' എന്നത് നമ്മുടെ നാട്ടില്‍ പറയുന്നൊരു പഴഞ്ചൊല്ലാണ്. അത് പോലെ തന്നെയാണ് കരിമ്പിന്‍ ലോറി കണ്ടാല്‍ ആനകള്‍ പെരുമാറുന്നതും. കരിമ്പിന്‍ കാട് കാണാത്തതു കൊണ്ടാകാം കരിമ്പ് കയറ്റി വരുന്ന വാഹനങ്ങളോട് ഇവര്‍ക്കൊരു പ്രത്യേക ഇഷ്ടമുണ്ട്. കരിമ്പ് കയറ്റി വരുന്ന വാഹനം എവിടെ കണ്ടാലും ഇവര്‍ കരിമ്പിന്‍റെ പങ്ക് ചോദിക്കും. കാരണം ആനകള്‍ക്ക് വളരെ അധികം ഇഷ്ടമുള്ള ഒരു ഭക്ഷണമാണ് കരിമ്പ്.
അത്തരത്തില്‍ കരിമ്പ് നിറച്ച ലോറിയുടെ അരികിലേയ്ക്ക് കാട്ടാനക്കൂട്ടമെത്തി കരിമ്പ് മോഷ്ടിക്കുന്ന വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. കരിമ്പ് നിറച്ചു വന്ന വാഹനത്തിൽ നിന്നും അവ തുമ്പിക്കൈകൊണ്ട് വലിച്ചെടുത്ത് ആനകൾ ഭക്ഷിക്കുകയായിരുന്നു. ഐഎഫ്എസ് ഉദ്യോഗസ്ഥനായ പർവീൺ കസ്വാനാണ് ഈ വീഡിയോ ട്വിറ്ററിലൂടെ പങ്കുവച്ചത്.
ഇത്തരത്തില്‍ മുമ്പും വാഹനങ്ങള്‍ തടഞ്ഞ് കരിമ്പ് എടുക്കുന്ന ആനകളുടെ വീഡിയോകള്‍ സൈബര്‍ ലോകത്ത് ഹിറ്റായിരുന്നു. ഒരു അമ്മയാനയും കുഞ്ഞും ചേർന്ന് കരിമ്പ് നിറച്ച ട്രക്കിൽ നിന്നും മോഷണം നടത്തുന്നതിന്റെ ദൃശ്യം അടുത്തിടെയാണ് സൈബര്‍ ലോകത്ത് വൈറലായത്. കുട്ടിയാനയ്ക്ക് ഒപ്പമെത്തിയ അമ്മയാന കരിമ്പിന്‍ ലോറി തടയുകയായിരുന്നു. തുടര്‍ന്ന് വണ്ടി നിര്‍ത്തിയതിന് ശേഷം, ഒരു തൊഴിലാളി വാഹനത്തിന് മുകളില്‍ കയറി കരിമ്പ് ആനക്ക് നല്‍കുന്നതും ദൃശ്യങ്ങളില്‍ കാണാമായിരുന്നു. കരിമ്പ് ആവശ്യത്തിന് ലഭിച്ചതിന് ശേഷമാണ് ആനകള്‍ റോഡില്‍ നിന്ന് മാറിയത്. സത്യമംഗലം വനത്തിന് സമീപത്തു നിന്നുള്ളതായിരുന്നു ആ ദൃശ്യം. വീഡിയോ നിരവധി പേര്‍ കാണുകയും ചെയ്തു. കുട്ടിയാനയ്ക്ക് വിശന്നപ്പോൾ മറ്റൊന്നും നോക്കാതെ അമ്മയാന കരിമ്പ് മോഷണത്തിന് ഇറങ്ങിപ്പുറപ്പെട്ടതാവുമെന്നാണ് വീഡിയോ കണ്ട ആളുകളുടെ പ്രതികരണം.
Also Read: പോക്കറ്റില്‍ പത്ത് രൂപയുമായി ബര്‍ഗര്‍ വാങ്ങാനെത്തി പെണ്‍കുട്ടി; പിന്നീട് സംഭവിച്ചത്...