കാത്തുവയ്ക്കാം ഓരോ തുള്ളിയും; ഇന്ന് ലോക ജലദിനം

'വെള്ളത്തെ വിലമതിക്കുക' എന്നതാണ് ഇക്കൊല്ലത്തെ ലോകജലദിനത്തിന്റെ മുദ്രാവാക്യം. മൂന്ന് പേരിൽ ഒരാൾ ശുദ്ധമായ കുടിവെള്ളമില്ലാതെ ജീവിക്കുന്നതായി ഐക്യ രാഷ്ട്രസഭ വ്യക്തമാക്കുന്നു.

Each drop of water is precious World Water Day

വെള്ളത്തിന്റെ പ്രാധാന്യം ഓര്‍മ്മിപ്പിച്ച് ഇന്ന് ലോക ജലദിനം. ഒരോ തുള്ളി ജലവും സൂക്ഷിച്ച് ഉപയോഗിക്കേണ്ടതിന്റെ ആവശ്യകത ലോകജനതയെ മനസ്സിലാക്കുകയാണ് ജലദിനാചരണത്തിന്റെ ലക്ഷ്യം.  

'വെള്ളത്തെ വിലമതിക്കുക' എന്നതാണ് ഇക്കൊല്ലത്തെ ലോകജലദിനത്തിന്റെ മുദ്രാവാക്യം. മൂന്ന് പേരിൽ ഒരാൾ ശുദ്ധമായ കുടിവെള്ളമില്ലാതെ ജീവിക്കുന്നതായി ഐക്യ രാഷ്ട്രസഭ വ്യക്തമാക്കുന്നു.

 കേവലം സാമ്പത്തികമൂല്യത്തിനപ്പുറം വീട്, ഭക്ഷണം, സംസ്‌കാരം, ആരോഗ്യം, വിദ്യാഭ്യാസം, സാമ്പത്തികരംഗം, സ്വാഭാവികപരിസ്ഥിതിയുടെ സുസ്ഥിരത എന്നിങ്ങനെ നമ്മുടെ ജീവിതത്തിന്റെ എല്ലാ അടിസ്ഥാനഘടകങ്ങളുമായും അഭേദ്യവും അതിസങ്കീര്‍ണവുമായ തരത്തില്‍ ജലം ഇഴചേര്‍ന്നിരിക്കുന്നു. ഇവയിലേതെങ്കിലുമൊന്നിനെ നാം അവഗണിക്കുന്നുവെങ്കില്‍, അതിനര്‍ഥം പരിമിതവും വീണ്ടെടുക്കാന്‍ കഴിയാത്തതുമായ ആ വിഭവത്തെ നാം ചൂഷണം ചെയ്യുന്നു എന്നത് തന്നെയാണെന്ന് യുഎൻ വ്യക്തമാക്കി. 

കുടിവെള്ള സ്രോതസ്സുകളെല്ലാം ദിനം പ്രതി മലിനമായിക്കൊണ്ടിരിക്കുകയാണ്. മഹാനദികൾ ഇന്ന് മാലിന്യക്കൂമ്പാരങ്ങളാണ്. കിണറുകളും കുളങ്ങളും രാസവസ്തുക്കളാലും ഖരമാലിന്യങ്ങളാലും അന്യമായി മാറുന്നു. ഈ ലോക ജലദിനത്തിൽ ഓർമ്മിക്കപ്പെടേണ്ട വസ്തുതകൾ ഇവയെല്ലാമാണ്.

 

Latest Videos
Follow Us:
Download App:
  • android
  • ios