അണലിയെ വിഴുങ്ങാൻ ശ്രമിക്കുന്ന മൂര്‍ഖന്‍ ; വെെറലായി വീഡിയോ
വിഴുങ്ങിയ അണലി പാമ്പിനെ പുറന്തള്ളുന്ന മൂര്‍ഖന്റെ ദൃശ്യങ്ങളാണ് വൈറലാകുന്നത്. ഒഡീഷയിലെ ബങ്കിയിലാണ് സംഭവം. പ്രദേശത്ത് താമസിക്കുന്നവർ പാമ്പ് പിടുത്തക്കാരെ വിളിക്കുകയായിരുന്നു. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ പാമ്പ് പിടിത്ത വിദഗ്ധര്‍ ഇരുപാമ്പുകളെയും പിടികൂടി സുരക്ഷിത സ്ഥലത്ത് തുറന്നുവിട്ടു.
പാമ്പുകളെ കണ്ടാൽ പേടിച്ച് ഓടുന്നവരും അവരെ ഓമനിക്കുന്നവരും നമ്മുക്കിടയിലുണ്ട്. എന്തായാലും പാമ്പുകളുടെ ദൃശ്യങ്ങൾ എപ്പോഴും സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. അത്തരത്തിലൊരു വീഡിയോ ആണ് ഇപ്പോൾ വാർത്തകളിൽ ഇടം നേടുന്നതും.
വിഴുങ്ങിയ അണലി പാമ്പിനെ പുറന്തള്ളുന്ന മൂർഖന്റെ ദൃശ്യങ്ങളാണ് വൈറലാകുന്നത്. ഒഡീഷയിലെ ബങ്കിയിലാണ് സംഭവം. പ്രദേശത്ത് താമസിക്കുന്നവർ പാമ്പ് പിടുത്തക്കാരെ വിളിക്കുകയായിരുന്നു. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ പാമ്പ് പിടിത്ത വിദഗ്ധർ ഇരുപാമ്പുകളെയും പിടികൂടി സുരക്ഷിത സ്ഥലത്ത് തുറന്നുവിട്ടു. ആറടി നീളമുള്ള കൂറ്റൻ മൂർഖൻ പാമ്പ് വിഴുങ്ങിയ അണലി അതിജീവിക്കാൻ പ്രയാസമാണെന്ന് വിദഗ്ധർ പറയുന്നു.
കുറച്ച് ദിവസങ്ങൾക്ക് മുമ്പ് 12 അടി നീളമുള്ള രാജവെമ്പാല ആളെ ആക്രമിക്കാൻ പോകുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വെെറലായിരുന്നു. ഉഗ്രൻ വിഷമുള്ള രാജജവെമ്പാലയെ പിടികൂടുന്ന ഒരാളാണ് വീഡിയോയിലുള്ളത്. ഇതിനിടെ പാമ്പ് ഇദ്ദേഹത്തെ ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്യുന്നുണ്ട്.
കടിച്ച പാമ്പിനെ തിരിച്ചു കടിച്ചു, താരമായി രണ്ടുവയസ്സുകാരി!
മൈക്ക് ഹോൾസ്റ്റൺ എന്ന വ്യക്തിയാണ് പാമ്പിനെ പിടികൂടാൻ ശ്രമിച്ചത്. പ്രൊഫഷണൽ ആയി പാമ്പിനെ പിടികൂടുന്നയാളാണ് മൈക്ക് ഹോൾസ്റ്റൺ. ഇദ്ദേഹം ഒരു ഗ്രാമത്തിൽ വച്ച് രാജവെമ്പാലയെ പിടികൂടുന്നതാണ് വീഡിയോയിലെ രംഗം. വെറും കൈ കൊണ്ടാണ് ഇദ്ദേഹം പാമ്പിനെ പിടികൂടുന്നത്. വാലിൽ പിടിച്ച് ശ്രദ്ധയോടെ ഒതുക്കിയെടുക്കാൻ ശ്രമിക്കുന്നതിനിടെ പാമ്പ് വെട്ടിച്ച് തിരിച്ച് ഇദ്ദേഹത്തിന് നേരെ ആക്രമിക്കാനായി തിരിയുകയാണ്. എന്നാൽ സമർത്ഥമായി മൈക്ക് ഈ ആക്രമണത്തിൽ നിന്ന് രക്ഷപ്പെടുന്നു.
മരണം വച്ചാണ് ഇദ്ദേഹം കളിക്കുന്നതെന്നും ഇങ്ങനെയൊന്നും ഇത്രമാത്രം വിഷമുള്ള പാമ്പുകളെ പിടികൂടാൻ പോകരുതെന്നുമെല്ലാമാണ് വീഡിയോ കണ്ട മിക്കവരുടെയും അഭിപ്രായം. അമ്പത് ലക്ഷത്തിലധികം പേരാണ് വീഡിയോ ഇതിനോടകം ഇൻസ്റ്റഗ്രാമിൽ കണ്ടിരിക്കുന്നത്. നിരവധി പേർ വീഡിയോ പങ്കുവയ്ക്കുകയും ചെയ്തു.