പാർക്ക് ചെയ്തിരുന്ന കാർ കുഴിയിലേയ്ക്ക് താഴ്ന്നു പോയി; വൈറലായി വീഡിയോ
സംഭവത്തിന്‍റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. കാറിന്റെ ബോണറ്റും മുൻ ചക്രങ്ങളുമാണ് അദ്യം താഴ്ന്നു പോയത്.
പാർക്ക് ചെയ്തിരുന്ന കാര്‍ കുഴിയിലേയ്ക്ക് താഴുന്ന ദ്യശ്യങ്ങൾ ആണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. മഹാരാഷ്ട്രയിലെ ഘട്കൊപറിലെ റെസിഡൻഷ്യൽ കോംപ്ലെക്സിൽ പാർക്കു ചെയ്ത കാറാണ് മലിനജലം നിറഞ്ഞ കുഴിയിലേയ്ക്ക് ഇടിഞ്ഞു താഴ്ന്നത്.
സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. കാറിന്റെ ബോണറ്റും മുൻ ചക്രങ്ങളുമാണ് അദ്യം താഴ്ന്നു പോയത്. നിമിഷങ്ങൾക്കുള്ളിൽ കാർ പൂർണമായും അപ്രത്യക്ഷമാകുന്നതും വീഡിയോയിൽ കാണാം. കിണർ മൂടിയശേഷം അതിനു മുകളിൽ കോൺക്രീറ്റ് സ്ലാബുകൾ സ്ഥാപിച്ചാണ് പാർക്കിങ് ഏരിയ സജ്ജീകരിച്ചിരുന്നത് എന്നാണ് പൊലീസ് ഉദ്യോഗസ്ഥര്‍ പറയുന്നത്.
കനത്ത മഴയിൽ കോൺക്രീറ്റ് സ്ലാബ് തകർന്നതാണ് കാർ താഴ്ന്നു പോയത്. അതേസമയം സമീപത്ത് പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾക്ക് കേടുപാടുകളൊന്നുമില്ല. എഎന്‍ഐയും വിവിധ ദേശീയ മാധ്യമങ്ങളും വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
Also Read: യജമാനന്‍റെ കാർ പാർക്ക് ചെയ്യാൻ സഹായിക്കുന്ന വളര്‍ത്തുനായ; വീഡിയോ വൈറല്‍...
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona