Viral Video : കാത്തുസൂക്ഷിച്ചൊരു കസ്തൂരി...മാമ്പഴമല്ല, പിസ; വൈറലായ വീഡിയോ

ഇവിടെ പക്ഷേ കാത്തുസൂക്ഷിച്ച കസ്തൂരി മാമ്പഴം അല്ല നഷ്ടപ്പെട്ടിരിക്കുന്നത്. കാത്തുസൂക്ഷിച്ച പിസയാണ് കൈമോശം വന്നിരിക്കുന്നത്. വില്ലന്‍ കാക്കയല്ല, പകരം മറ്റേതോ പക്ഷിയുമാണ്. 

bird flying with womans pizza video goes viral

കാത്തുസൂക്ഷിച്ചൊരു കസ്തൂരി മാമ്പഴം കാക്ക കൊത്തിപ്പോയി... എന്ന പാട്ട് കേട്ടിട്ടില്ലേ? നമുക്കായി നാം കരുതിവച്ച എന്തെങ്കിലും തട്ടിപ്പറിക്കപ്പെടുമ്പോഴോ നഷ്ടപ്പെടുമ്പോഴോ എല്ലാം ഈ പാട്ട് ഓര്‍മ്മ വരാം, ഇല്ലേ? ഈ പാട്ട് അനുയോജ്യമായി വരുന്നൊരു രംഗമാണ് ഇനി പങ്കുവയ്ക്കുന്നത്. ഇവിടെ പക്ഷേ കാത്തുസൂക്ഷിച്ച കസ്തൂരി മാമ്പഴം അല്ല നഷ്ടപ്പെട്ടിരിക്കുന്നത്. കാത്തുസൂക്ഷിച്ച പിസയാണ് കൈമോശം ( Eating Pizza ) വന്നിരിക്കുന്നത്. വില്ലന്‍ കാക്കയല്ല, ( Bird Flies )  പകരം മറ്റേതോ പക്ഷിയുമാണ്. 

സംഭവം പറയാം. ഇക്കഴിഞ്ഞ ദിവസം ഇന്‍സ്റ്റഗ്രാമില്‍ ശ്രദ്ധിക്കപ്പെട്ടൊരു വീഡിയോ ആണിത്. ഒരു സ്ത്രീ താന്‍ കഴിക്കാനായി എടുത്തുവച്ച പിസ പാക്കറ്റ് തുറന്നുവച്ച ശേഷം അല്‍പം ദൂരെ എങ്ങോട്ടോ പോയി തിരിച്ചുവരികയാണ്. വീടിന് പുറത്തായി സജ്ജീകരിച്ചിരിക്കുന്ന ചെറിയ ടേബിളിലാണ് പാക്കറ്റ് വച്ചിരുന്നത്. 

തിരികെയെത്തിയപ്പോള്‍ പിസ കാണുന്നില്ല. ആരാണ് എന്‍റെ പിസയെടുത്തത് എന്ന് സ്ത്രീ ചോദിക്കുന്നത് വീഡിയോയില്‍ കേള്‍ക്കാം. ഒപ്പം തന്നെ ക്യാമറ നീക്കുമ്പോള്‍ അത് എടുത്ത മോഷ്ടാവിനെയും കാണാം. ഒരു പക്ഷിയാണ് കക്ഷി. പിസയും തൂക്കിയെടുക്ക് വേഗതയില്‍ പറക്കുകയാണ്.

രസകരമായ ഈ വീഡിയോ നിരവധി പേരാണ് ഇതിനോടകം തന്നെ കണ്ടത്. പക്ഷേ പലരും വീഡിയോയുടെ ആധികാരികത ചോദ്യം ചെയ്യുന്നുണ്ട്. ഇത് യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് തന്നെയാണോ എന്ന് സംശയമുണ്ടെന്നാണ് ഇവര്‍ പറയുന്നത്. അതുപോലെ തന്നെ, പിസ എന്തുകൊണ്ട് സ്ലൈസുകളാക്കി വച്ചില്ല- അങ്ങനെയല്ലേ സാധാരണ ഉണ്ടാവുകയെന്നും ഇവര്‍ ചോദിക്കുന്നു. 

എന്തായാലും വീഡിയോ രസകരം തന്നെ. പ്രത്യേകിച്ച് കുട്ടികള്‍ക്കെല്ലാം ഏറെ ഇഷ്ടപ്പെടുന്ന ഒന്ന്. അതുകൊണ്ട് തന്നെ നിരവധി പേരാണ് വീഡിയോ പങ്കുവച്ചത്. ഇനി വീഡിയോ കാണാം...

 

Also Read:- ബാക്കിവരുന്ന പിസ ചൂടാക്കാം, ഓവനില്ലാതെ തന്നെ; കാണൂ വീഡിയോ

 

കേക്ക് ഓര്‍ഡറിനൊപ്പം നിര്‍ദേശം വച്ചു; കിട്ടിയ കേക്ക് കണ്ടാൽ ആരും ഒന്ന് ചിരിക്കും... ഓണ്‍ലൈന്‍ ഫുഡ് ഓര്‍ഡറുകളുടെ കാലമാണിത്. കൊവിഡ് കാലത്തിന് മുമ്പ് തന്നെ ഓണ്‍ലൈന്‍ ഫുഡ് ഡെലിവെറി ഏജന്‍സികള്‍ നമ്മുടെ നാട്ടിലും വേരുറപ്പിച്ചുകഴിഞ്ഞിരുന്നു. എങ്കിലും കൊവിഡ് കാലത്താണ് ഇവര്‍ക്ക് കൂടുതല്‍ സ്വീകാര്യത ലഭിച്ചത് എന്ന് പറയാം. വീട്ടിലിരുന്ന് തന്നെ ഇഷ്ടപ്പെട്ട ഭക്ഷണം വരുത്തി കഴിക്കാമെന്നത് മുടക്കാന്‍ പണമുള്ളവരെ സംബന്ധിച്ച് വലിയ സൗകര്യം തന്നെയാണ്. എന്നാല്‍ ഓണ്‍ലൈന്‍ ആയി ഭക്ഷണം വരുത്തിക്കുമ്പോള്‍ പലപ്പോഴും പരാതികളും കൂടി കാണാറുണ്ട്. പലപ്പോഴും ഹോട്ടല്‍ ജീവനക്കാരുടെ തന്നെ അശ്രദ്ധയാകാം ഇത്തരത്തിലുള്ള പരാതികളിലേക്ക് വഴിവയ്ക്കുന്നത്. ചിലപ്പോഴെങ്കിലും ഡെലിവെറി ചെയ്യുന്നവരുടേതുമാകാം പിഴവ്. എന്തായാലും ഇത്തരം പരാതികള്‍ പിന്നീട് പലപ്പോഴും സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ വലിയ ചര്‍ച്ചകള്‍ക്ക് തന്നെ വഴിയൊരുക്കാറുണ്ട്... Read More... 

Latest Videos
Follow Us:
Download App:
  • android
  • ios