കുഞ്ഞ് ദേവിക്കായി ക്യൂട്ട് നഴ്സറി ഒരുക്കി ബിപാഷ ബസു; വീഡിയോ

മകള്‍ക്കൊപ്പമുള്ള നിരവധി ചിത്രങ്ങള്‍ ബിപാഷ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവയ്ക്കാറുണ്ട്. അടുത്തിടെയാണ് ആദ്യമായി മകളുടെ മുഖം വ്യക്തമാകുന്ന ചിത്രം താരം പങ്കുവച്ചത്.  നല്ല ചിരിച്ച മുഖവുമായിരിക്കുന്ന കുഞ്ഞ് ദേവിയുടെ ചിത്രമാണ് ബിപാഷ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. 

Bipasha Basu Offers A Glimpse Of Daughter Devis Nursery azn

ഇക്കഴിഞ്ഞ നവംബര്‍ 11-നാണ് ബോളിവുഡ് താരങ്ങളായ ബിപാഷ ബസുവിനും കരണ്‍ സിങ് ഗ്രോവറിനും കുഞ്ഞ് പിറന്നത്. ഒരു പെണ്‍കുഞ്ഞ് പിറന്നുവെന്ന വാര്‍ത്ത ബിപാഷ തന്നെയാണ് തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ ആരാധകരെ അറിയിച്ചത്. ദേവി ബസു സിംഗ് ഗ്രോവര്‍ എന്നാണ് മകളുടെ പേര്. മകള്‍ക്കൊപ്പമുള്ള നിരവധി ചിത്രങ്ങള്‍ ബിപാഷ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവയ്ക്കാറുണ്ട്. അടുത്തിടെയാണ് ആദ്യമായി മകളുടെ മുഖം വ്യക്തമാകുന്ന ചിത്രം താരം പങ്കുവച്ചത്.  നല്ല ചിരിച്ച മുഖവുമായിരിക്കുന്ന കുഞ്ഞ് ദേവിയുടെ ചിത്രമാണ് ബിപാഷ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. 

ഇപ്പോഴിതാ കുഞ്ഞ് ദേവിക്കായി ബിപാഷ ഒരുക്കിയ ക്യൂട്ട് നഴ്സറിയുടെ ഒരു കുട്ടി വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ബിപാഷ തന്നെയാണ് വീഡിയോ തന്‍റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്. പിങ്ക്- വൈറ്റ് തീമിലാണ് താരം മകളുടെ നഴ്സറി ഒരുക്കിയിരിക്കുന്നത്. വെള്ളയും പിങ്കും നിറത്തിൽ അലങ്കരിച്ച തൊട്ടിലിനുള്ളിൽ കിടക്കുന്ന കുട്ടി ദേവിയെ ആണ് വീഡിയോയില്‍ കാണുന്നത്. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Bipasha Basu (@bipashabasu)

 

'ദേവിയുടെ അമ്മ..അതാണ് എന്‍റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ റോള്‍' -  എന്നാണ് മുമ്പ്  മകള്‍ക്കൊപ്പമുള്ള ഒരു ചിത്രം പങ്കുവച്ച് ബിപാഷ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. മകള്‍ കുഞ്ഞുകാല്‍പാദം കൊണ്ട് കവിളില്‍ തൊടുന്ന ചിത്രമാണ് ബിപാഷ അന്ന് പങ്കുവച്ചത്. മകള്‍ ജനിച്ച് ഒരു മാസം പിന്നിട്ടതിന്റെ സന്തോഷത്തില്‍ കേക്ക് മുറിച്ച് ആഘോഷിച്ചതിന്‍റെ വീഡിയോയും ബിപാഷ മുമ്പ് ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിരുന്നു. 'ദേവി ജനിച്ചിട്ട് ഒരു മാസം പൂര്‍ത്തിയായിരിക്കുന്നു. ദേവിയ്ക്ക് സ്‌നേഹവും അനുഗ്രഹവും ചൊരിഞ്ഞ എല്ലാവര്‍ക്കും നന്ദിയറിയിക്കുന്നു. ഞങ്ങള്‍ വളരെയധികം കടപ്പെട്ടിരിക്കുന്നു'- കേക്ക് മുറിക്കുന്ന വീഡിയോ പങ്കുവച്ച് ബിപാഷ കുറിച്ചു. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Bipasha Basu (@bipashabasu)

2015- ലാണ് ബിപാഷയും നടനായ കരണ്‍ സിംഗ് ഗ്രോവറും പരിചയപ്പെടുന്നത്. 'എലോണ്‍' എന്ന സിനിമയുടെ ലൊക്കേഷനില്‍ വച്ചായിരുന്നു ഇത്. പിന്നീട് ഈ സൗഹൃദം പ്രണയമായി മാറുകയായിരുന്നു. 2016- ലാണ് കരണും ബിപാഷയും വിവാഹം ചെയ്യുന്നത്. 

Also Read: മന്നത്തില്‍ എത്തിയ അതിഥിക്കായി സ്‌പെഷ്യല്‍ ഡിഷ് ഒരുക്കി ഷാരൂഖ് ഖാന്‍

Latest Videos
Follow Us:
Download App:
  • android
  • ios