കടലമാവില്‍ മഞ്ഞള്‍ ഇങ്ങനെ ഉപയോഗിച്ച് നോക്കൂ; അറിയാം ഈ ഗുണങ്ങള്‍...
ഔഷധ ഗുണങ്ങളുടെ പേരിൽ കാലാകാലങ്ങളായി ഉപയോഗിച്ചു വരുന്ന ഒരു പ്രധാന സുഗന്ധവ്യജ്ഞനമാണ് മഞ്ഞൾ. കുര്‍കുമിന്‍ എന്ന രാസവസ്തുവാണ് മഞ്ഞളിന് അതിന്റെ നിറം നല്‍കുന്നത്. മുഖക്കുരുവിൽ നിന്നും രക്ഷ നേടാനും മുഖത്തെ പാടുകളെ അകറ്റാനും മുഖം തിളങ്ങാനും മഞ്ഞള്‍ സഹായിക്കും.
ചര്‍മ്മ സംരക്ഷണത്തിന് ഏറെ സഹായിക്കുന്ന രണ്ട് ചേരുവകളാണ് കടലമാവും മഞ്ഞളും. ചര്‍മ്മത്തിലുണ്ടാകുന്ന കരുവാളിപ്പ് അകറ്റാനും ചര്‍മ്മത്തിന് നല്ല നിറം നല്‍കാനുമെല്ലാം കടലമാവ് സാധാരണയായി ഉപയോഗിക്കാറുണ്ട്. ഇതിന്റെ ആന്റി ഏജിങ് ഗുണം ചര്‍മ്മത്തിലെ മൃതകോശങ്ങളെ നീക്കി ചര്‍മ്മം മനോഹരമാക്കുന്നു. എണ്ണമയമുള്ള ചർമ്മമുള്ളവർക്ക് വളരെയേറെ അനുയോജ്യമാണ് കടലമാവ്. സുഷിരങ്ങൾ വൃത്തിയാക്കുകയും അധിക എണ്ണ, അഴുക്ക്, ബാക്ടീരിയ, മറ്റ് മാലിന്യങ്ങൾ എന്നിവ നീക്കം ചെയ്യാനും മുഖക്കുരുവിനെ തടയാനും പാടുകളെ അകറ്റാനും ഇവ സഹായിക്കും.
ഔഷധ ഗുണങ്ങളുടെ പേരിൽ കാലാകാലങ്ങളായി ഉപയോഗിച്ചു വരുന്ന ഒരു പ്രധാന സുഗന്ധവ്യജ്ഞനമാണ് മഞ്ഞൾ. കുര്‍കുമിന്‍ എന്ന രാസവസ്തുവാണ് മഞ്ഞളിന് അതിന്റെ നിറം നല്‍കുന്നത്. മുഖക്കുരുവിൽ നിന്നും രക്ഷ നേടാനും മുഖത്തെ പാടുകളെ അകറ്റാനും മുഖം തിളങ്ങാനും മഞ്ഞള്‍ സഹായിക്കും.
കടലമാവില്‍ മഞ്ഞള്‍ കൂടി ചേര്‍ത്ത് മുഖത്ത് പുരട്ടുന്നത് ഇരട്ടി ഗുണം നല്‍കും. മുഖകാന്തി വർധിപ്പിക്കാൻ സഹായിക്കുന്ന ഏറ്റവും മികച്ച ചേരുവകളാണ് കടലമാവും മഞ്ഞളും. അത്തരത്തില്‍ കടലമാവ്, മഞ്ഞള്‍ കൊണ്ടുള്ള ചില ഫേസ്പാക്കുകളെ പരിചയപ്പെടാം...
ഒന്ന്...
മൂന്ന് ടേബിള്‍ സ്പൂണ്‍ കടലമാവും ഒരു നുള്ള് മഞ്ഞളും ഒരു ടീസ്പൂണ്‍ ഒലീവ് ഓയിലും അല്‍പം നാരങ്ങാ നീരും ചേര്‍ത്ത് പേസ്റ്റ് രൂപത്തിലാക്കി മുഖത്തും കഴുത്തിലും പുരട്ടാം. പതിനഞ്ച് മിനിറ്റിന് ശേഷം ചെറുചൂടുവെള്ളത്തില്‍ കഴുകാം. ചര്‍മ്മം തിളങ്ങാന്‍ ഈ പാക്ക് സഹായിക്കും.
രണ്ട്...
രണ്ട് ടേബിള്‍ സ്പൂണ്‍ കടലമാവും ഒരു നുള്ള് മഞ്ഞളും രണ്ട് ടേബിള്‍ സ്പൂണ്‍ തൈരും ചേര്‍ത്ത് മിശ്രിതമാക്കി മുഖത്ത് പുരട്ടാം. മുഖക്കുരു, കറുത്തപാടുകൾ, കരുവാളിപ്പ് എന്നിവ മാറ്റാന്‍ ഈ പാക്ക് സഹായിക്കും.
മൂന്ന്...
ഒരു ടീസ്പൂൺ മഞ്ഞൾ, രണ്ട് ടീസ്പൂൺ കടലമാവും, രണ്ട് ടീസ്പൂൺ റോസ്‌വാട്ടർ എന്നിവ ചേർത്ത് മിശ്രിതമാക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടാം. 15 മിനിറ്റിന് ശേഷം കഴുകി കളയാം.
നാല്...
രണ്ട് ടേബിള്‍ സ്പൂണ്‍ കടലമാവും ഒരു നുള്ള് മഞ്ഞളും പകുതി പഴവും രണ്ട് ടേബിള്‍ സ്പൂണ്‍ തൈരും ചേര്‍ത്ത് മിശ്രിതമാക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടി 20 മിനിറ്റിന് ശേഷം ഇളംചൂടുവെള്ളം കൊണ്ട് കഴുകാം. മുഖത്തെ ചുളിവുകളെ തടയാന്‍ ഈ പാക്ക് സഹായിക്കും.
Also Read: മുഖത്തെ പ്രായക്കൂടുതല്‍ മാറ്റാന്‍ പരീക്ഷിക്കാം ഈ മൂന്ന് ഫോസ് പാക്കുകള്‍...