കനത്ത ട്രാഫിക്, ശസ്ത്രക്രിയ നടത്താന്‍ കാർ ഉപേക്ഷിച്ചു, മൂന്ന് കിലോമീറ്റർ ഓടി ആശുപത്രിയിലെത്തി ഡോക്ടര്‍
ബംഗ്ല്ളൂരുവിലെ ഗതാഗതക്കുരുക്കിൽ കാർ കുടുങ്ങിയതോടെയാണ് ഡ്രൈവറിനെ വാഹനം ഏൽപ്പിച്ച് മൂന്ന് കിലോമീറ്റർ ഓടി ഡോക്ടർ ആശുപത്രിയിലെത്തിയത്. സർജാപൂരിലെ മണിപ്പാൽ ആശുപത്രിയിലെ ഗ്യാസ്‌ട്രോഎൻട്രോളജി സർജനാണ് ഡോ. ഗോവിന്ദ്.
ഗോവിന്ദ് നന്ദകുമാർ എന്ന ഡോക്ടറാണ് ഇപ്പോൾ വാർത്തകളിൽ ഇടം നേടിയിരിക്കുന്നത്. കനത്ത ട്രാഫിക്കിൽ വഴിയിൽ വാഹനം ഉപേക്ഷിച്ച് അദ്ദേഹം ഓടിയത് മൂന്ന് കിലോമീറ്ററുകളാണ്. ഒരു മണിക്കൂർ ഓടി ആശുപത്രിയിലെത്തിയ ഡോക്ടർ പിത്താശയ ശസ്ത്രക്രിയ വിജയകരമായി നടത്തുകയും ചെയ്തു.
ബംഗ്ല്ളൂരുവിലെ ഗതാഗതക്കുരുക്കിൽ കാർ കുടുങ്ങിയതോടെയാണ് ഡ്രൈവറിനെ വാഹനം ഏൽപ്പിച്ച് മൂന്ന് കിലോമീറ്റർ ഓടി ഡോക്ടർ ആശുപത്രിയിലെത്തിയത്. സർജാപൂരിലെ മണിപ്പാൽ ആശുപത്രിയിലെ ഗ്യാസ്‌ട്രോഎൻട്രോളജി സർജനാണ് ഡോ. ഗോവിന്ദ്.
ദിവസങ്ങൾക്ക് മുൻപ് നടന്ന സംഭവമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ശസ്ത്രക്രിയ വൈകാതിരിക്കാനാണ് കാറിൽ നിന്നും ഇറങ്ങിയോടിയതെന്ന് ഡോ. ഗോവിന്ദ് പറഞ്ഞു. വീട്ടിൽ നിന്നും പത്ത് മിനിറ്റ് ദൂരം മാത്രമാണ് ആശുപത്രിയിലേക്ക് ഉള്ളതെന്നും ഈ യാത്രയ്ക്കിടയിലാണ് കാർ ബ്ലോക്കിൽ കുടുങ്ങിയതെന്നും ഡോക്ടർ വ്യക്തമാക്കി.
ശസ്‌ത്രക്രിയയ്‌ക്കായി ഞാൻ കൃത്യസമയത്ത് വീട്ടിൽ നിന്ന് പുറപ്പെടുകയും ചെയ്തു. എന്നാൽ കാർ സർജാപുര – മാറത്തഹള്ളി റോഡിൽ എത്തിയപ്പോൾ ഗതാഗതക്കുരുക്കിൽ കുടുങ്ങി. പത്ത് മിനിറ്റ് മാത്രം മതിയായിരുന്നു തനിക്ക് ആശുപത്രിയിലെത്താൻ. ശസ്ത്രക്രിയ വൈകുമെന്ന് വ്യക്തമായതോടെ ആശുപത്രിയിലെക്ക് ഓടുകയായിരുന്നു" - ഡോ. ഗോവിന്ദ് പറഞ്ഞു.
' കുന്നിഗാം റോഡിലെ എന്റെ വീട്ടിൽ നിന്ന് സർജാപൂരിലേക്ക് സാധാരണയായി 30-45 മിനിറ്റ് എടുക്കും. ഓഗസ്റ്റ് 30-ന് (ചൊവ്വാഴ്‌ച) ഗതാഗതക്കുരുക്കുണ്ടായി. ഞാൻ ഗൂഗിൽ പരിശോധിച്ചപ്പോൾ അവസാനത്തെ സ്ട്രെച്ച് കവർ ചെയ്യാൻ 45 മിനിറ്റ് കാണിച്ചു. ട്രാഫിക് നീങ്ങുന്നില്ല, ഞാൻ 5-10 മിനിറ്റ് കാത്തിരുന്നാലും അത് നീങ്ങില്ല. അന്ന് എനിക്ക് ലാപ്രോസ്കോപ്പി സർജറി നടത്തേണ്ടി വന്നു. ഞാൻ എന്റെ കാർ ഡ്രൈവറുടെ അടുത്ത് ഉപേക്ഷിച്ച് ഏകദേശം മൂന്ന് കിലോമീറ്റർ ഓടി ആശുപത്രിയിലെത്തി...' - ഡോ. ഗോവിന്ദ് വീഡിയോയിൽ പറഞ്ഞു. രോഗിയുടെ ശസ്ത്രക്രിയ കൃത്യസമയത്ത് നടന്നതായും അദ്ദേഹത്തെ ഡിസ്ചാർജ് ചെയ്തതായും ആശുപത്രി അധികൃതർ വ്യക്തമാക്കി.
തക്കാളിപ്പനി ; രക്ഷിതാക്കൾ പ്രധാനമായി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ