തലമുടിയുടെയും ചര്‍മ്മത്തിന്‍റെയും ആരോഗ്യത്തിന് നെല്ലിക്ക; ഉപയോഗിക്കേണ്ട വിധം ഇങ്ങനെ...
വിറ്റാമിന്‍ ബി, ഇരുമ്പ്, കാത്സ്യം എന്നിവയും നെല്ലിക്കയിൽ അടങ്ങിയിട്ടുണ്ട്. നിരവധി രോഗങ്ങളുടെ ശമനത്തിനുള്ള ഔഷധമായി നെല്ലിക്ക നമ്മുടെ നാട്ടിൽ പാരമ്പര്യമായി ഉപയോഗിച്ചുവരുന്നു.
പോഷകങ്ങള്‍ ധാരാളം അടങ്ങിയതും വിറ്റാമിൻ സി ഏറ്റവും കൂടുതൽ അടങ്ങിയതുമായ ഒരു ഫലമാണ് നെല്ലിക്ക. ആന്‍റി ഓക്സിഡന്‍റുകളും വിറ്റാമിന്‍ ബി, ഇരുമ്പ്, കാത്സ്യം തുടങ്ങിയവയും നെല്ലിക്കയിൽ അടങ്ങിയിട്ടുണ്ട്. നിരവധി രോഗങ്ങളുടെ ശമനത്തിനുള്ള ഔഷധമായി നെല്ലിക്ക നമ്മുടെ നാട്ടിൽ പാരമ്പര്യമായി ഉപയോഗിച്ചുവരുന്നു. ശരീരത്തിന്‍റെ ആരോഗ്യത്തിന് മാത്രമല്ല, ചര്‍മ്മത്തിന്‍റെയും തലമുടിയുടെയും ആരോഗ്യത്തിന് നെല്ലിക്ക നല്ലതാണ്.
നെല്ലിക്കയുടെ ചില എന്തൊക്കെയാണെന്ന് അറിയാം...
ഒന്ന്...
പതിവായി നെല്ലിക്ക കഴിക്കുന്നത് കൊളസ്ട്രോൾ ആരോഗ്യകരമായ തോതിൽ നിലനിർത്തുന്നതിന് സഹായിക്കും. അതുപോലെതന്നെ ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതിനും ഇത് സഹായിക്കും.
രണ്ട്...
നെല്ലിക്കയിലെ ഇരുമ്പ് രക്തത്തിലെ ഹീമോഹീമോഗ്ലോബിൻ കൂട്ടുന്നതായി പഠനങ്ങൾ പറയുന്നു. അതുവഴി വിളര്‍ച്ച തടയാനും ഇവ സഹായിക്കും.
മൂന്ന്...
വിറ്റാമിന്‍ സി ധാരാളം അടങ്ങിയ നെല്ലിക്ക പതിവായി കഴിക്കുന്നത് രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും.
നാല്...
വിറ്റാമിനുകളും ആന്‍റി ഓക്സിഡന്‍റുകളും ധാരാളം അടങ്ങിയ നെല്ലിക്ക കാഴ്ചശക്തി മെച്ചപ്പെടുത്തുന്നതിനും തിമിരസാധ്യത കുറയ്ക്കുന്നതിനും സഹായിക്കും.
അഞ്ച്...
നെല്ലിക്കയിലെ കാത്സ്യം എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിന് നല്ലതാണ്. ഭക്ഷണത്തിലെ മറ്റ് പോഷകങ്ങളെ ശരീരത്തിലേയ്ക്ക് വലിച്ചെടുക്കുന്ന പ്രവർത്തനങ്ങൾ കാര്യക്ഷമമാകുന്നതിനും നെല്ലിക്ക സഹായിക്കും.
ആറ്...
തലമുടിയുടെ ആരോഗ്യത്തിനും നെല്ലിക്ക ഏറെ നല്ലതാണ്. നെല്ലിക്കയിൽ അടങ്ങിയിരിക്കുന്ന ഫൈറ്റോ ന്യൂട്രിയന്റുകൾ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവ തലയോട്ടിയിലെ രക്തചംക്രമണം വർദ്ധിപ്പിക്കുന്നതിനും ആരോഗ്യകരമായ വളർച്ചയെ ഉത്തേജിപ്പിക്കുന്നതിനും സഹായിക്കുന്നു. നെല്ലിക്കയിലെ വിറ്റാമിൻ സി കൊളാജൻ പ്രോട്ടീൻ ഉത്പാദിപ്പിക്കുന്നു. ഇത് മുടി വളർച്ചയെ ഉത്തേജിപ്പിക്കാൻ സഹായിക്കുന്നു. താരന്‍ അകറ്റാനും ഏറേ സഹായിക്കുന്ന ഒന്നാണ് നെല്ലിക്ക. ഇതിനായി രണ്ട് നെല്ലിക്ക കുരുകളഞ്ഞ് അരച്ചെടുക്കുക. ശേഷം ഇതിൽ കുറച്ച് തൈര് ചേർത്ത് തലയോട്ടിയിൽ പുരട്ടാം. അരമണിക്കൂറിനു ശേഷം കഴുകിക്കളയാം. താരനകറ്റാനും മുടികൊഴിച്ചിലകറ്റാനും ഈ മാസ്ക് സഹായിക്കും.
ഏഴ്...
ചർമ്മത്തിന്‍റെ യുവത്വവും സൗന്ദര്യവും നിലനിർത്താൻ നെല്ലിക്ക ഏറേ ഗുണം ചെയ്യും. മുഖക്കുരു, കറുത്ത പാടുകൾ, കരുവാളിപ്പ്, മറ്റ് ചർമ്മ പ്രശ്നങ്ങൾ എന്നിവയിൽ നിന്ന് ചർമ്മത്തെ സംരക്ഷിക്കുന്നതിന് നെല്ലിക്ക കൊണ്ടുള്ള ഫേസ് പാക്കുകള്‍ സഹായിക്കും. അതിനായി ആദ്യം രണ്ട് ടീസ്പൂണ്‍ നെല്ലിക്ക അരച്ചത്, ഒരു ടീസ്പൂണ്‍ തൈര്, ഒരു ടീസ്പൂണ്‍ തേന്‍ എന്നിവ ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. ശേഷം ഈ മിശ്രിതം മുഖത്തും കഴുത്തിലും പുരട്ടാം. 20 മിനിറ്റിന് ശേഷം കഴുകി കളയാം. ചർമ്മത്തിലെ കരുവാളിപ്പ് കുറയ്ക്കുന്നതിന് ഈ ഫേസ് പാക്ക് സഹായിക്കും.
ചർമ്മത്തിന്‍റെ തിളക്കത്തിനും നിറം വര്‍ധിപ്പിക്കുന്നതിനും പപ്പായ- നെല്ലിക്ക ഫേസ് പാക്ക് സഹായിക്കും. ഇതിനായി ആദ്യം രണ്ട് ടീസ്പൂൺ നെല്ലിക്ക നീരും രണ്ട് ടീസ്പൂൺ പപ്പായ ഉടച്ചതും ചേർത്ത് നന്നായി യോജിപ്പിക്കുക. ശേഷം ഇത് മുഖത്ത് പുരട്ടാം. 20 മിനിറ്റിന് ശേഷം തണുത്ത വെള്ളത്തില്‍ കഴുകാം.
Also Read: രക്തസമ്മര്‍ദ്ദം മുതല്‍ വിളര്‍ച്ച വരെ; അറിയാം ബീറ്റ്റൂട്ടിന്‍റെ ഗുണങ്ങള്‍...