എത്ര ശ്രമിച്ചിട്ടും വണ്ണം കുറയുന്നില്ലേ? ഒഴിവാക്കാം രാവിലെയുള്ള ഈ ശീലങ്ങള്‍...

ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ കൊഴുപ്പും കാര്‍ബോഹൈട്രേറ്റും പഞ്ചസാരയും അടങ്ങിയ ഭക്ഷണങ്ങള്‍ ഒഴിവാക്കുകയും കലോറി വളരെ കുറഞ്ഞ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുകയും ചെയ്യണം. 

Avoid these morning habits to lose weight

വണ്ണം കുറയ്ക്കാനായി ആദ്യം ആരോഗ്യകരമായ ഭക്ഷണശീലവും ചിട്ടയായ ജീവിതശൈലിയും കെട്ടിപ്പടുത്തുകയാണ് വേണ്ടത്. ശരിയായ ഭക്ഷണരീതിയിലൂടെയും വ്യായാമത്തിലൂടെയും മാത്രമേ വണ്ണം കുറയ്ക്കാന്‍ കഴിയുകയുള്ളൂ. 

ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ കൊഴുപ്പും കാര്‍ബോഹൈട്രേറ്റും പഞ്ചസാരയും അടങ്ങിയ ഭക്ഷണങ്ങള്‍ ഒഴിവാക്കുകയും കലോറി വളരെ കുറഞ്ഞ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുകയും ചെയ്യണം. രാവിലെയുള്ള ചില ശീലങ്ങള്‍ ഒഴിവാക്കിയാല്‍ വണ്ണം കുറയ്ക്കാന്‍ കഴിയും. അത് എന്തൊക്കെയാണെന്ന് നോക്കാം.

ഒന്ന്...

പ്രഭാത ഭക്ഷണം ഒഴിവാക്കുന്ന ശീലം ശരീരഭാരം കൂടാന്‍ കാരണമാകും. ഒരു ദിവസം മുഴുവന്‍ ഉന്‍മേഷവും ഊര്‍ജ്ജവും നിലനിര്‍ത്തണമെങ്കില്‍ പ്രഭാത ഭക്ഷണം കഴിക്കണം. പ്രഭാത ഭക്ഷണം മുടക്കിയാല്‍ വ്യായാമം ചെയ്യാനുള്ള ഊര്‍ജ്ജവും ഉണ്ടാകില്ല. വിശപ്പ് കൂടാനും സാധ്യതയുണ്ട്. ഇത് വണ്ണം കൂടാന്‍ കാരണമാകും. അതിനാല്‍ പ്രഭാത ഭക്ഷണം ഒരിക്കലും മുടക്കരുത്. 

രണ്ട്...

രാവിലെ തന്നെ ജങ്ക് ഫുഡ് കഴിക്കുന്നത് ഒഴിവാക്കുക. പകരം പ്രഭാതഭക്ഷണത്തിൽ പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ ഉൾപ്പെടുത്തുന്നത് അമിതവണ്ണം കുറയ്ക്കാൻ സഹായിക്കും.  പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത്  വയറ് നിറഞ്ഞതായി തോന്നിപ്പിക്കും. അത് ഭക്ഷണത്തിന്റെ അളവ് കുറയ്ക്കാനും അതുവഴി വണ്ണം കുറയ്ക്കാനും സഹായിക്കും. 

മൂന്ന്...

രാവിലെ വെള്ളം കുടിക്കാനുള്ള മടി ഒഴിവാക്കുക. രാവിലെ എഴുന്നേൽക്കുമ്പോൾ ഒരു ​ഗ്ലാസ് ചെറുചൂടുവെള്ളം കുടിച്ച് ദിവസം തുടങ്ങുന്നത് ഉന്മേഷത്തോടെയിരിക്കാനും വണ്ണം കുറയ്ക്കാനും സഹായിക്കുന്നു.

നാല്...

രാവിലെ ടിവിയും കണ്ട് ഭക്ഷണം കഴിക്കുന്ന ശീലവും ഉപേക്ഷിക്കുക. ഭക്ഷണം കഴിക്കുമ്പോൾ ടിവി കാണുന്നത് നിങ്ങളെ കൂടുതൽ കഴിക്കാനും കുറച്ച് ചവയ്ക്കാനും ഇടയാക്കും. ഇങ്ങനെ ചെയ്യുന്നത് ശരീരഭാരം വർധിപ്പിക്കും.  

അഞ്ച്...

രാവിലെ എഴുന്നേറ്റ്  വ്യായാമം ചെയ്യാനും മടിയാണോ? ഒരു വ്യായാമവുമില്ലാതെ വണ്ണം കുറയ്ക്കാന്‍ സാധിക്കില്ല എന്ന് അറിയാമല്ലോ. പ്രത്യേകിച്ച് രാവിലെ വ്യായാമം മുടക്കുന്നത് ശരീരഭാരം കൂടാന്‍ ഇടയാക്കാം. വെറും വയറ്റിൽ വ്യായാമം ചെയ്യുന്നത് ശരീരത്തിലെ കൊഴുപ്പ് കൂടുതൽ കത്തിക്കാനും ശരീരഭാരം കുറയ്ക്കാനും സഹായിക്കും. 

Also Read: വണ്ണം കൂടുമെന്ന പേടി വേണ്ട; ഡയറ്റില്‍ ഉള്‍പ്പെടുത്താം കലോറി കുറഞ്ഞ ഈ ഭക്ഷണങ്ങള്‍...

കൊവിഡ് മഹാമാരിയുടെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Latest Videos
Follow Us:
Download App:
  • android
  • ios