Hair Care: കരുത്തുറ്റ തലമുടിക്കായി അവക്കാഡോ ഇങ്ങനെ ഉപയോഗിക്കാം...

ധാരാളം ആരോഗ്യ ഗുണങ്ങളുളള ഒന്നാണ് അവക്കാഡോ പഴം അഥവാ വെണ്ണപ്പഴം. ഫൈബര്‍ ധാരാളം അടങ്ങിയിരിക്കുന്നതിനാല്‍ ശരീരഭാരം കുറയ്ക്കാന്‍ ഇവ സഹായിക്കും.

 

Avacado hair mask for hair care

ആരോഗ്യമുള്ള തലമുടി സ്വന്തമാക്കാൻ ആഗ്രഹിക്കാത്തവരായി ആരുമുണ്ടാകില്ല. എന്നാല്‍ തലമുടി കൊഴിച്ചിലും താരനും ആണ് പലരുടെയും പ്രധാന പ്രശ്നങ്ങള്‍.  തലമുടി കൊഴിച്ചിലും താരനും തടയാനും തലമുടി തഴച്ചു വളരാനും ഏറ്റവും പ്രകൃതിദത്ത പരിഹാര മാർഗങ്ങളിൽ ഒന്നാണ് അവക്കാഡോ പഴം കൊണ്ടുള്ള ഹെയര്‍ മാസ്ക്. 

ധാരാളം ആരോഗ്യ ഗുണങ്ങളുളള ഒന്നാണ് അവക്കാഡോ പഴം അഥവാ വെണ്ണപ്പഴം. ഫൈബര്‍ ധാരാളം അടങ്ങിയിരിക്കുന്നതിനാല്‍ ശരീരഭാരം കുറയ്ക്കാന്‍ ഇവ സഹായിക്കും. പ്രതിരോധശേഷി വര്‍ധിപ്പിക്കാനും പ്രമേഹത്തെ നിയന്ത്രിക്കാനും അവക്കാഡോ പഴം ഡയറ്റില്‍ ഉള്‍പ്പെടുത്താം. 

നാച്യുറൽ ഓയിലുകളാൽ സമ്പന്നമാണ് അവക്കാഡോ. ബയോട്ടിനും ഇവയില്‍ അടങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇവ കേശസംരക്ഷണത്തിന് മികച്ചതാണ്. ഇതിനായി പഴുത്ത അവക്കാഡോയുടെ പകുതി ഭാഗവും ഒരു ടേബിൾ സ്പൂൺ തേനും ഒരു ബൗളിൽ എടുത്ത് മിക്സ് ചെയ്യുക. ഇനി ഇതിലേയ്ക്ക് മുട്ടയുടെ വെള്ള പൊട്ടിച്ച് ഒഴിക്കുക. ഇത് നന്നായി അടിച്ചെടുക്കുക. ശേഷം ഇതിലേയ്ക്ക് ഏതാനും തുള്ളി എസൻഷ്യൽ ഓയില്‍ ചേര്‍ക്കാം. ഇനി ഈ മാസ്ക് ശിരോചർമ്മത്തിലും തലമുടിയിലും തേച്ചുപിടിപ്പിക്കാം. 15- 20 മിനിറ്റിനുശേഷം ചെറു ചൂടുവെള്ളത്തിൽ കഴുകാം. ആഴ്ചയില്‍ രണ്ടോ മൂന്നോ തവണയൊക്കെ ഇങ്ങനെ ചെയ്യുന്നത് തലമുടിയുടെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. 

കൂടാതെ അവക്കാഡോയും പഴവും ഉപയോഗിച്ചും ഹെയര്‍ മാസ്ക് തയ്യാറാക്കാം. ഒരു പഴം നന്നായി ഉടച്ചതിലേയ്ക്ക് അവക്കാഡോയുടെ മാംസളമായ ഭാഗം ചേർത്ത് മിശ്രിതമാക്കാം. ഇനി ഈ മിശ്രിതം തലമുടിയിൽ പുരട്ടി 15 മിനിറ്റിനു ശേഷം കഴുകിക്കളയാം. തലമുടി വളരാന്‍ ഈ മാസ്കും സഹായിക്കും. 

Also Read: മേക്കപ്പ് നീക്കം ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട ഏഴ് കാര്യങ്ങള്‍...

Latest Videos
Follow Us:
Download App:
  • android
  • ios