Hair Care: കരുത്തുറ്റ തലമുടി സ്വന്തമാക്കാന്‍ പരീക്ഷിക്കാം അവക്കാഡോ ഹെയര്‍ മാസ്ക്
ധാരാളം ആരോഗ്യ ഗുണങ്ങളുളള ഒന്നാണ് അവക്കാഡോ പഴം അഥവാ വെണ്ണപ്പഴം. ഫൈബര്‍ ധാരാളം അടങ്ങിയിരിക്കുന്ന അവക്കാഡോ ശരീരഭാരം കുറയ്ക്കാന്‍ വളരെ നല്ലതാണ്. നാച്യുറൽ ഓയിലുകളാൽ സമ്പന്നമാണ് അവക്കാഡോ. അതുകൊണ്ടുതന്നെ ഇവ കേശസംരക്ഷണത്തിന് മികച്ചതാണ്.
കരുത്തുറ്റ, ആരോഗ്യമുള്ള, തിളക്കമുള്ള തലമുടി സ്വന്തമാക്കാൻ ആഗ്രഹിക്കാത്തവര്‍ കുറവാണ്. തലമുടി കൊഴിച്ചിലും താരനും തടയാനും തലമുടി തഴച്ചു വളരാനും ഏറ്റവും പ്രകൃതിദത്ത പരിഹാര മാർഗങ്ങളിൽ ഒന്നാണ് അവക്കാഡോ പഴം കൊണ്ടുള്ള ഹെയര്‍ മാസ്ക്.
ധാരാളം ആരോഗ്യ ഗുണങ്ങളുളള ഒന്നാണ് അവക്കാഡോ പഴം അഥവാ വെണ്ണപ്പഴം. ഫൈബര്‍ ധാരാളം അടങ്ങിയിരിക്കുന്ന അവക്കാഡോ ശരീരഭാരം കുറയ്ക്കാന്‍ വളരെ നല്ലതാണ്. ഇതിലടങ്ങിയിരിക്കുന്ന ഫാറ്റി ആസിഡുകള്‍ ആരോഗ്യത്തെ വളരെയധികം മെച്ചപ്പെടുത്തും. പ്രതിരോധശേഷി വര്‍ധിപ്പിക്കാനും പ്രമേഹത്തെ നിയന്ത്രിക്കാനും അവക്കാഡോ പഴം ഡയറ്റില്‍ ഉള്‍പ്പെടുത്താം. ഗര്‍ഭിണികള്‍ക്ക് കഴിക്കാന്‍ ഉത്തമമായ ഒരു ഭക്ഷണം കൂടിയാണ് അവക്കാഡോ പഴം.
നാച്യുറൽ ഓയിലുകളാൽ സമ്പന്നമാണ് അവക്കാഡോ. ബയോട്ടിനും ഇവയില്‍ അടങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇവ കേശസംരക്ഷണത്തിന് മികച്ചതാണ്. അവക്കാഡോ ഹെയര്‍ മാസ്ക് ഉണ്ടാക്കേണ്ട വിധം ഇങ്ങനെ:
പഴുത്ത അവക്കാഡോയുടെ പകുതി ഭാഗവും ഒരു ടേബിൾ സ്പൂൺ തേനും ഒരു ബൗളിൽ എടുത്ത് മിക്സ് ചെയ്യുക. ഇനി ഇതിലേയ്ക്ക് മുട്ടയുടെ വെള്ള പൊട്ടിച്ച് ഒഴിക്കുക. ഇത് നന്നായി അടിച്ചെടുക്കുക. ശേഷം ഇതിലേയ്ക്ക് ഏതാനും തുള്ളി എസൻഷ്യൽ ഓയില്‍ ചേര്‍ക്കാം. ഇനി ഈ മാസ്ക് ശിരോചർമ്മത്തിലും തലമുടിയിലും തേച്ചുപിടിപ്പിക്കാം. 20 മിനിറ്റിനുശേഷം ചെറു ചൂടുവെള്ളത്തിൽ കഴുകാം. ആഴ്ചയില്‍ രണ്ടോ മൂന്നോ തവണയൊക്കെ ഇങ്ങനെ ചെയ്യുന്നത് തലമുടിയുടെ ആരോഗ്യത്തിന് നല്ലതാണ്.
അതുപോലെ തന്നെ, ഒരു പഴം നന്നായി ഉടച്ചതിലേയ്ക്ക് അവക്കാഡോയുടെ മാംസളമായ ഭാഗം ചേർത്ത് മിശ്രിതമാക്കാം. ഇനി ഈ മിശ്രിതം തലമുടിയിൽ പുരട്ടി 15 മിനിറ്റിനു ശേഷം കഴുകിക്കളയാം. തലമുടി വളരാന്‍ ഈ മാസ്കും സഹായിക്കും.
Also Read: പ്രസവശേഷമുളള സ്ട്രെച്ച് മാർക്ക് മാറാൻ പരീക്ഷിക്കാം ഈ എളുപ്പ വഴികൾ...