അമ്മയെ കാണാതെ കരയുന്ന സഹപാഠിയെ ആശ്വസിപ്പിക്കുന്ന കുരുന്ന്; വൈറലായി വീഡിയോ
‘മനുഷ്യരുടെ സഹജമായ സ്വഭാവമാണ് സ്നേഹം. അരുണാചൽ പ്രദേശിലെ തവാങ്ങിലെ സ്‌കൂൾ ഹോസ്റ്റലിലെ ഈ കുട്ടികള്‍ വിഷമഘട്ടങ്ങളിൽ പരസ്പരം ആശ്വസിപ്പിക്കുന്നത് നോക്കൂ’ - എന്ന കുറിപ്പോടെ ആണ് വീഡിയോ ട്വിറ്ററിലൂടെ പ്രചരിക്കുന്നത്.
അമ്മയെ (mother) കാണാതെ കരയുന്ന സഹപാഠിയെ (fellow classmate) ആശ്വസിപ്പിക്കുന്ന ഒരു കുരുന്നിന്‍റെ (little student) വീഡിയോ ആണ് ഇപ്പോള്‍ സൈബര്‍ ലോകത്തിന്‍റെ ഹൃദയം കവരുന്നത്. അരുണാചൽ പ്രദേശിലെ (Arunachal Pradesh) ഒരു സ്കൂൾ ഹോസ്റ്റലിൽ (school hostel) നിന്നുമുള്ള വീഡിയോ ആണ് സോഷ്യല്‍ മീഡിയ (social media) ഏറ്റെടുത്തിരിക്കുന്നത്.
അമ്മയെ കാണാതെ വിഷമിച്ചിരിക്കുന്ന കുട്ടിയുടെ അരികിലെത്തി ആശ്വസിപ്പിക്കുകയാണ് ഈ കുട്ടി. ‘മനുഷ്യരുടെ സഹജമായ സ്വഭാവമാണ് സ്നേഹം. അരുണാചൽ പ്രദേശിലെ തവാങ്ങിലെ സ്‌കൂൾ ഹോസ്റ്റലിലെ ഈ കുട്ടികള്‍ വിഷമഘട്ടങ്ങളിൽ പരസ്പരം ആശ്വസിപ്പിക്കുന്നത് നോക്കൂ’ - എന്ന കുറിപ്പോടെ ആണ് വീഡിയോ ട്വിറ്ററിലൂടെ പ്രചരിക്കുന്നത്.
അമ്മയെ മിസ് ചെയ്യുന്നുണ്ടോയെന്നും ഏപ്രിലിൽ പോകുമ്പോൾ അമ്മയെ കാണാമല്ലോയെന്നുമൊക്കെ പറഞ്ഞ് കൈകൾ ചേർത്തു പിടിച്ചും തലയിൽ തഴുകിയും സമാധാനിപ്പിക്കുകയാണ് ഈ പെൺകുട്ടി. വീഡിയോ വൈറലായതോടെ ഈ മിടുക്കിയുടെ പെരുമാറ്റത്തെ പ്രശംസിച്ച് നിരവധി പേരാണ് കമന്‍റുകളുമായി രംഗത്തെത്തിയത്.
Also Read: ‘ഹായ് പപ്പാ!’; വിമാനയാത്രക്കിടെ പൈലറ്റായ പിതാവിനെ കണ്ട മിടുക്കിയുടെ സന്തോഷം; വീഡിയോ
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona