സോഷ്യൽ മീഡിയയിൽ വെെറലായി അരുൺ രാജിന്റെ മറ്റൊരു വെറെെറ്റി കൺസെപ്റ്റ് ഫോട്ടോ ഷൂട്ട്
വിഷു ദിനത്തിൽ എന്തെങ്കിലും വ്യതസ്തമായി ചെയ്യണം എന്നുള്ള ചിന്തയിലാണ് ഈ ഒരു കൺസെപ്റ്റ് ഉണ്ടായതെന്നും പക്ഷേ അത് ഇത്രയധികം പ്രേഷക ശ്രദ്ധ നേടി തരുന്ന ഒന്നാകുമെന്ന് ചിന്തിച്ചിരുന്നില്ല എന്നും അരുൺ പറഞ്ഞു.
കൃഷണനും രാധയുമായുള്ള വിഷു ഫോട്ടോഷൂട്ടുകൾ നമ്മൾ പല തവണ കണ്ടിട്ടുണ്ടെങ്കിലും, വിഷുവിന് തന്റെ ഇഷ്ട്ട ഭക്തയെ കാണാൻ രാധയുമായി എത്തുന്ന കൃഷ്ണനെ നമ്മൾ ചിത്ര കഥകളിൽ പോലും വായിച്ചിട്ടുണ്ടാകില്ല. എന്നാൽ അങ്ങനെയൊരു പുത്തൻ പരീക്ഷണം വഴി സോഷ്യൽ മീഡിയയിൽ വീണ്ടും വൈറൽ ആയിരിക്കുവാണ് കൺസെപ്റ്റ് ഫോട്ടോഗ്രാഫറായ അരുൺരാജ്.
കൃഷ്ണ ഭക്തയായ ഒരു പെൺകുട്ടി ജീവിതത്തിൽ നേരിടുന്ന പ്രശ്നങ്ങളും അവൾക് അടിയറവ് വയ്ക്കേണ്ടി വന്ന അവളുടെ ആഗ്രഹങ്ങൾക്കുമിടയിൽ വലിയൊരു സന്തോഷമായി രാധയോടൊപ്പം അവൾക്കുമുന്നിൽ പ്രക്തിഷപ്പെടുന്ന ഭഗവാൻ കൃഷ്ണനെയാണ് അരുൺ ചിത്ര കഥയിലൂടെ അവതരിപ്പിച്ചിരിക്കുന്നത്.
സ്വന്തമായി കിട്ടിയ ദൈവീകമായ കഴിവിനെ പോലും അഹങ്കാരമായി മാറ്റി ധാർഷ്ട്യം കാണിക്കുന്ന ചിലരുടെ പെരുമാറ്റങ്ങളെ കൂടി അരുൺ തന്റെ ചിത്ര കഥയിൽ ആവിഷ്കരിച്ചിട്ടുണ്ട്. നല്ലൊരു മനസാണ് ഏറ്റവും നല്ല ഭക്തരുടെ ലക്ഷണം എന്നുകൂടി ഓർമ്മിപ്പിക്കുന്ന ചിത്രങ്ങൾ വളരെയേറെ ചിന്തിപ്പിക്കുന്ന രീതിയിൽ തന്നയാണ് എപ്പോഴത്തെയും പോലെ വിഷു കൺസെപ്റ്റിലും അരുൺ പറഞ്ഞു വയ്ക്കുന്നതു.
ഒരു സിനിമപോലെ കണ്ടിരിക്കാവുന്ന ചിത്രങ്ങൾ വളരെ സന്തോഷത്തോടു കൂടിയാണ് ആൾക്കാർ ഏറ്റെടുത്തത്. കൂടാതെ വിഷിവിനു കൃഷണനോടൊപ്പം വന്ന രാധ ആൾക്കാർക്ക് പുത്തൻ അനുഭത്തോടൊപ്പം ഇരട്ടി മധുരം കൂടിയാണ് സമ്മാനിച്ചത്.
വിഷു ദിനത്തിൽ എന്തെങ്കിലും വ്യതസ്തമായി ചെയ്യണം എന്നുള്ള ചിന്തയിലാണ് ഈ ഒരു കൺസെപ്റ്റ് ഉണ്ടായതെന്നും പക്ഷേ അത് ഇത്രയധികം പ്രേഷക ശ്രദ്ധ നേടി തരുന്ന ഒന്നാകുമെന്ന് ചിന്തിച്ചിരുന്നില്ല എന്നും അരുൺ പറഞ്ഞു.
കൺസെപ്റ്റ് പോലെ തന്നെ അഭിനയതാക്കളുടെ അസാമാന്യ പ്രകടനവും എടുത്തു പറയേണ്ട ഒന്നായിരുന്നു. സത്യഭാമ, ശരത്, ഷിജി, ദേവ, മഹിമ, എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. അരുണിന്റെ വിഷു കൺസെപ്റ്റ് ഇതിനോടകം നിരവധി കാഴ്ചക്കാരുമായി മുന്നേറുകയാണ്.