'ബുർഖ ധരിക്കുന്നത് മകളുടെ ഇഷ്ടം, അവസരം വന്നാല്‍ ഞാനും ധരിക്കും': എ ആർ റഹ്‍മാന്‍
ബുര്‍ഖ ധരിക്കുന്നതിനെ ചൊല്ലി മകള്‍ ഖദീജയ്ക്ക് എതിരെ ഉയര്‍ന്ന വിവിദങ്ങളില്‍ പ്രതികരണവുമായി എ ആർ റഹ്‍മാന്‍. ബുർഖ ധരിക്കുന്നത് മകളുടെ ഇഷ്ടപ്രകാരമാണ് എന്നും ഏത് വസ്ത്രം ധരിക്കണം എന്നുള്ളത് അവളുടെ ഇഷ്ടമാണെന്നും റഹ്‍മാന്‍ വ്യക്തമാക്കി.
ബുര്‍ഖ ധരിക്കുന്നതിനെ ചൊല്ലി മകള്‍ ഖദീജയ്ക്ക് എതിരെ ഉയര്‍ന്ന വിവിദങ്ങളില്‍ പ്രതികരണവുമായി എ ആർ റഹ്‍മാന്‍. ബുർഖ ധരിക്കുന്നത് മകളുടെ ഇഷ്ടപ്രകാരമാണ് എന്നും ഏത് വസ്ത്രം ധരിക്കണം എന്നുള്ളത് അവളുടെ ഇഷ്ടമാണെന്നും റഹ്‍മാന്‍ വ്യക്തമാക്കി. നല്ലതും ചീത്തയുമായ കാര്യങ്ങള്‍ മനസ്സിലാക്കാന്‍ കഴിയുന്ന തരത്തിലേക്ക് എന്‍റെ മക്കള്‍ വളര്‍ന്നു കഴിഞ്ഞിട്ടുണ്ട്. ഇഷ്ടമുള്ള കാര്യങ്ങള്‍ ചെയ്യാന്‍ അവര്‍ക്ക് സ്വാതന്ത്രവുണ്ട് എന്നും റഹ്‍മാന്‍ പറഞ്ഞു. ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് റഹ്‍മാന്‍ ഇക്കാര്യം പറഞ്ഞത്.
എ ആർ റഹ്‍മാന്‍റെ മകളെ കാണുമ്പോൾ തനിക്ക് വീർപ്പുമുട്ടൽ തോന്നുന്നു എന്നു പറഞ്ഞ എഴുത്തുകാരി തസ്‌ലീമ നസ്റിനു റഹ്‍മാന്‍റെ മകൾ ഖദീജ കഴിഞ്ഞ ദിവസം മറുപടി നൽകിയിരുന്നു. താൻ ജീവിതത്തിൽ തിരഞ്ഞെടുത്ത വഴികളെ കുറിച്ച് യാതൊരു കുറ്റബോധവും തോന്നിയിട്ടില്ലെന്നും തന്റെ രീതികളിൽ ഏറെ അഭിമാനിക്കുകയും സന്തോഷിക്കുകയും ചെയ്യുന്നു എന്നും ഖദീജ സമൂഹമാധ്യമത്തിൽ കുറിച്ചിരുന്നു.
'ബുർഖ ധരിക്കുക എന്നത് അവൾ സ്വന്തം ഇഷ്ടപ്രകാരം എടുത്ത തീരുമാനമാണ് എന്നും അതിനെ മതപരമായ ഒന്ന് എന്നതിനേക്കാൾ മാനസികമായ ഒരു തീരുമാനമെന്നു കരുതാനാണ് വ്യക്തിപരമായി ഞാനാഗ്രഹിക്കുന്നത് എന്നാണ് എ ആര്‍ റഹ്‍മാന്‍ പ്രതികരിച്ചത്. വിമർശനങ്ങളോടു പ്രതികരിക്കുന്നതിനു മുൻപ് ഖദീജ വീട്ടിൽ ആരോടും ആലോചിച്ചില്ല. അവളുടെ പ്രസ്താവന സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചു. അവസരം വന്നാല്‍ ഞാലും ബുര്‍ഖ ധരിക്കും. പുറത്തിറങ്ങാനും ഷോപ്പിങ്ങിനുമെല്ലാം എന്തെളുപ്പമാണ്. ബുര്‍ഖ ധരിച്ചതിലൂടെ ഖദീജ അവളുടെ സ്വാതന്ത്ര്യം കണ്ടെത്തുകയാണ് ചെയ്തത് എന്നും എ ആര്‍ റഹ്മാന്‍ കൂട്ടിച്ചേര്‍ത്തു.