Viral Video : സ്നേഹത്തോടെ കടുവക്കുട്ടികൾക്ക് പാൽ നൽകുന്ന ഒറാങ്ങുട്ടൻ; കാണാം മനോഹരമായ വീഡിയോ
മനുഷ്യരെ സൂക്ഷ്മമായി നിരീക്ഷിക്കുകയും മനുഷ്യരെ അനുകരിക്കുകയും ചെയ്യുന്നവരാണ് ഒറാങ്ങുട്ടന്മാർ. മൂന്ന് കടുവക്കുഞ്ഞുങ്ങളെ സ്‌നേഹപൂർവം ലാളിക്കുകയും കളിപ്പിക്കുകയും പാൽ നൽകുകയും ചെയ്യുന്ന ഒറാങ്ങുട്ടന്റെ വീഡിയോയാണ് വൈറലായിരിക്കുന്നത്.
ഓരോ ദിവസവും വ്യത്യസ്തമായ എത്രയോ തരം വീഡിയോകളാണ് ( Viral Videos ) സോഷ്യൽ മീഡിയയിലൂടെ നാം കാണുന്നത്. മൃഗങ്ങളുടെ രസകരമായ വീഡിയോകൾക്ക് നിരവധി കാഴ്ചക്കാരാണുള്ളത്. കാടിന്റെയും വന്യജീവികളുടെയും വിവിധ തരത്തിലുള്ള വീഡിയോകൾ സോഷ്യൽ മീഡിയയിൽ ദിനംപ്രതി വൈറലാകാറുണ്ട്.
മൃഗങ്ങൾ ഇരതേടുന്നതും പരസ്പരം ആക്രമിക്കുന്നതും സഹായിക്കുന്നതും ഉൾപ്പെടെ നിരവധി വീഡിയോകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കാറുണ്ട്. മൃഗങ്ങളുടെ പെരുമാറ്റരീതികളും കളിയും കുസൃതികളുമെല്ലാം എപ്പോഴും മനുഷ്യരിൽ കൗതുകമുണർത്താറുണ്ട്.
അത്തരത്തിലൊരു വീഡിയോ ആണിപ്പോൾ സോഷ്യൽ മീഡിയയിൽ വെെറലായിരിക്കുന്നത്. മനുഷ്യരെ സൂക്ഷ്മമായി നിരീക്ഷിക്കുകയും മനുഷ്യരെ അനുകരിക്കുകയും ചെയ്യുന്നവരാണ് ഒറാങ്ങുട്ടന്മാർ. മൂന്ന് കടുവക്കുഞ്ഞുങ്ങളെ സ്‌നേഹപൂർവം ലാളിക്കുകയും കളിപ്പിക്കുകയും പാൽ നൽകുകയും ചെയ്യുന്ന ഒറാങ്ങുട്ടന്റെ വീഡിയോയാണ് വൈറലായിരിക്കുന്നത്.
വളര്‍ത്തുപൂച്ചയുടെ തലയിൽ എപ്പോഴും നനവ്; ഒടുവില്‍ കാരണം കണ്ടെത്തി
വ്യവസായിയും മഹീന്ദ്ര ഗ്രൂപ്പ് തലവനുമായ ആനന്ദ് മഹീന്ദ്രയാണ് വീഡിയോ ട്വിറ്ററിൽ പങ്കുവച്ചത്. വീഡിയോയിൽ ഒറാങ്ങുട്ടൻ ഒരു കുപ്പിയിൽ നിന്ന് കടുവകൾക്ക് പാൽ കൊടുക്കുന്നതും ഒരു അമ്മയെപ്പോലെ ആലിംഗനം ചെയ്യുന്നതും കാണാം. വീഡിയോയ്ക്ക് താഴേ നിരവധി പേർ കമന്റുകൾ ചെയ്തിട്ടുണ്ട്. വീഡിയോ 90,000-ലധികം പേർ ഇപ്പോൾ തന്നെ കണ്ട് കഴിഞ്ഞു. 5000 ലധികം പേർ വീഡിയോയ്ക്ക് ലെെക്ക് ചെയ്തിട്ടുണ്ട്.
മൃഗങ്ങൾ മനുഷ്യനേക്കാൾ വളരെ മികച്ചതാണെന്ന് പലരും കമൻറുകളിടുകയും ചെയ്തു. എല്ലാ ജീവിത രൂപങ്ങളെയും ബന്ധിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന ശക്തിയാണ് സ്നേഹം. നാമെല്ലാവരും മനുഷ്യരെ മാത്രമല്ല, ദൈവത്തിന്റെ മറ്റ് സൃഷ്ടികളെയും പരിപാലിക്കാൻ തുടങ്ങിയാൽ, നമുക്ക് തീർച്ചയായും ജീവൻ നിലനിർത്താൻ സഹായിക്കാനാകും- ഒരാൾ കമന്റിട്ടു.
'ഇതാണ് നമ്മുടെ കുഞ്ഞ്'; ഗറില്ലയുടെ വീഡിയോ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ
ഇത് മനോഹരമാണ്! അവൻ കുഞ്ഞുങ്ങളുമായി കളിക്കുന്നതും സ്വന്തം കുഞ്ഞുങ്ങളെപ്പോലെ അവരോട് സ്നേഹവും വാത്സല്യവും കാണിക്കുന്നതും അതിശയകരമാണെന്നും മറ്റ് ചിലർ കമന്റ് ചെയ്തു. ഇത്തരം കാഴ്ചകൾ വളരെ അപൂർവമാണെന്നാണ് മറ്റൊരു കമന്റ് ചെയ്തതു. ഏറെ വിസ്മയിപ്പിക്കുന്നതാണ് ഈ കാഴ്ച്ച എന്നും പലരും കമന്റ് ചെയ്തിട്ടുണ്ട്.