തലമുടി കൊഴിച്ചില്‍ തടയാന്‍ പരീക്ഷിക്കാം നെല്ലിക്ക കൊണ്ടുള്ള ഈ ഹെയര്‍ മാസ്ക്കുകൾ

തലമുടി കൊഴിച്ചിലും താരനും ഇന്ന് പലരെയും അലട്ടുന്ന പ്രധാന പ്രശ്‌നങ്ങളാണ്. മുടി കൊഴിച്ചിലിന് പരിഹാരം തേടി പലവിധത്തിലുള്ള മരുന്നുകള്‍ ഉപയോഗിച്ചവരുമുണ്ടാകാം. മുടി കൊഴിച്ചിൽ തടയാൻ നെല്ലിക്ക ഉപയോഗിച്ച് തയാറാക്കാവുന്ന ചില ഹെയർ മാസ്ക്കുകൾ പരിചയപ്പെടാം. 

amla hair masks to prevent dandruff and hair fall

നിരവധി ആരോഗ്യഗുണങ്ങളുള്ള ഒന്നാണ് നെല്ലിക്ക. വിറ്റാമിൻ സി മുതല്‍ നിരവധി പോഷകങ്ങളും ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ നെല്ലിക്ക രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാനും സൗന്ദര്യ സംരക്ഷണത്തിനും സഹായിക്കും. ചർമ്മത്തിന്റെ യുവത്വവും സൗന്ദര്യവും നിലനിർത്തുന്നതിനോടൊപ്പം തലമുടിയുടെ ആരോഗ്യത്തിനും നെല്ലിക്കയുടെ ഉപയോഗം നല്ലതാണ്.

തലമുടി കൊഴിച്ചിലും താരനും ഇന്ന് പലരെയും അലട്ടുന്ന പ്രധാന പ്രശ്‌നങ്ങളാണ്. മുടി കൊഴിച്ചിലിന് പരിഹാരം തേടി പലവിധത്തിലുള്ള മരുന്നുകള്‍ ഉപയോഗിച്ചവരുമുണ്ടാകാം. തലമുടി കൊഴിച്ചിൽ തടയാൻ നെല്ലിക്ക ഉപയോഗിച്ച് തയാറാക്കാവുന്ന ചില ഹെയർ മാസ്ക്കുകൾ പരിചയപ്പെടാം. 

ഒന്ന്...

താരന്‍ അകറ്റാന്‍ ഏറേ സഹായിക്കുന്ന ഒന്നാണ് നെല്ലിക്ക. ഇതിനായി രണ്ട് നെല്ലിക്ക കുരുകളഞ്ഞ് അരച്ചെടുക്കുക. ശേഷം ഇതിൽ കുറച്ച് തൈര് ചേർത്ത് തലയോട്ടിയിൽ പുരട്ടാം. അരമണിക്കൂറിനു ശേഷം കഴുകിക്കളയാം. താരനകറ്റാനും മുടികൊഴിച്ചിലകറ്റാനും ഈ മാസ്ക് സഹായിക്കും. 

രണ്ട്...

ഉലുവയും തലമുടി വളരാന്‍ ഏറെ ഗുണകരമാണ്. ഇതിനായി ഉലുവാപ്പൊടി, നെല്ലിക്കാപ്പൊടി എന്നിവ തുല്യ അളവില്‍ ചെറുചൂടുവെള്ളത്തില്‍ കലര്‍ത്തി തലമുടിയില്‍ പുരട്ടാം. 20 മിനിറ്റിന് ശേഷം കഴുകാം. താരനകറ്റാനും മുടികൊഴിച്ചിലകറ്റാനും ഇത് പരീക്ഷിക്കാവുന്നതാണ്. 

amla hair masks to prevent dandruff and hair fall

 

മൂന്ന്...

നെല്ലിക്ക പോലെ തന്നെ തലമുടിയുടെ ആരോഗ്യത്തിന് നല്ലതാണ് കറിവേപ്പില. ഇതിനായി രണ്ട് നെല്ലിക്ക കുരുകളഞ്ഞ ശേഷം അഞ്ചോ ആറോ കറിവേപ്പില ചേർത്ത് നന്നായി അരച്ചെടുക്കുക. ഈ മിശ്രിതം തലയോട്ടിയിൽ നന്നായി തേച്ചുപിടിപ്പിക്കുക. ഉണങ്ങിയതിനു ശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകാം.  

Also Read: തലമുടിയുടെ ആരോഗ്യത്തിന് കഴിക്കാം ഈ ഭക്ഷണങ്ങള്‍...

Latest Videos
Follow Us:
Download App:
  • android
  • ios