എണ്ണമയമുള്ള തലമുടിയും താരനും; വീട്ടിലുണ്ട് പരിഹാരം !
തലയോട്ടിയിലെ എണ്ണമയം ഒഴിവാക്കാനും താരന്‍ അകറ്റാനും ഇതുവഴി നിങ്ങൾക്ക് ആരോഗ്യമുള്ളതും തഴച്ചുവളരുന്നതുമായ തലമുടി സ്വന്തമാക്കാനും സഹായിക്കുന്ന ചില വഴികള്‍ നോക്കാം.
തലമുടിയുടെ കാര്യത്തില്‍ ഏറെ ശ്രദ്ധ പുലര്‍ത്തുന്നവരാണ് മിക്കയാളുകളും. എന്നാല്‍ മുടി കൊഴിച്ചിലും താരനും പലരെയും അലട്ടുന്നുണ്ടാകാം. എണ്ണമയമുള്ള തലയോട്ടി ഉള്ളവരുടെ ശിരോചർമ്മത്തിൽ പെട്ടെന്ന് അഴുക്ക് അടിഞ്ഞുകൂടാനും, താരൻ ഉണ്ടാകാനുമുള്ള സാധ്യതയുമുണ്ട്. ഇത് തലമുടി കൊഴിച്ചിലിനും കാരണമാകും.
അതിനാല്‍ തലയോട്ടിയിലെ എണ്ണമയം ഒഴിവാക്കാനും താരന്‍ അകറ്റാനും ഇതുവഴി നിങ്ങൾക്ക് ആരോഗ്യമുള്ളതും തഴച്ചുവളരുന്നതുമായ തലമുടി സ്വന്തമാക്കാനും സഹായിക്കുന്ന ചില വഴികള്‍ നോക്കാം.
ഒന്ന്...
തലമുടിസംരക്ഷണത്തിന് ഏറ്റവും നല്ലതാണ് ചെറുനാരങ്ങ. നാരങ്ങയില്‍ അടങ്ങിയിരിക്കുന്ന കാത്സ്യം, വിറ്റാമിന്‍ സി എന്നിവ മുടിക്കൊഴിച്ചില്‍ തടയുകയും മുടി തഴിച്ച് വളരാന്‍ സഹായിക്കുകയും ചെയ്യും. തലയോട്ടിയിലെ എണ്ണമയം ഒഴിവാക്കുകയും താരന്‍ അകറ്റുകയും തലയോട്ടിയുടെ ആരോഗ്യത്തെ സംരക്ഷിക്കുകയും ഇവ ചെയ്യും. ഇതിനായി കുളിക്കുന്നതിന് തൊട്ടുമുമ്പായി നാരങ്ങാനീര് തലയോട്ടിയിലും തലമുടിയിലും പുരട്ടാം. വെള്ളത്തില്‍ നാരങ്ങാനീര് ചേര്‍ത്ത് തലയോട്ടിയില്‍ പുരട്ടുന്നതാണ് നല്ലത്. പതിനഞ്ച് മിനിറ്റിന് ശേഷം കഴുകി കളയാം.
അതുപോലെ തന്നെ, നാരങ്ങാനീരിനോടൊപ്പം മൈലാഞ്ചി പൊടിയും മുട്ടയും ചേര്‍ത്ത് മിശ്രിതമാക്കി തലമുടിയിലും തലയോട്ടിയിലും പുരട്ടുന്നതും തലമുടി സംരക്ഷണത്തിന് മികച്ചതാണ്.
രണ്ട്...
ചര്‍മ്മത്തിനും തലമുടിക്കും ഏറ്റവും മികച്ചതാണ് തക്കാളി. തലയോട്ടിയിലെ പിഎച്ച് നില സന്തുലിതമാക്കി നിലനിര്‍ത്താന്‍ തക്കാളി സഹായിക്കും. ഒപ്പം തലയോട്ടിയിലെ എണ്ണമയം അകറ്റാനും ഇവ സഹായിക്കും. ഇതിനായി തക്കാളിനീര് തലയോട്ടിയില്‍ നന്നായി പുരട്ടാം. 30 മിനിറ്റിന് ശേഷം തണുത്ത വെള്ളത്തില്‍ കഴുകി കളയാം. ആഴ്ചയില്‍ രണ്ട് ദിവസം ഇതു ചെയ്യാവുന്നതാണ്.
മൂന്ന്...
കറ്റാർവാഴ ചർമ്മത്തിനും തലമുടി സംരക്ഷണത്തിനും മികച്ചതാണെന്ന് എല്ലാവര്‍ക്കും അറിയാം. കറ്റാർവാഴ ജെൽ മുടിയുടെ വളർച്ചയ്ക്കും തലയോട്ടിയിലെ ചൊറിച്ചിൽ തടയുന്നതിനും താരൻ കുറയ്ക്കുന്നതിനും സഹായിക്കും. കറ്റാർവാഴ ജെല്‍ തലയോട്ടിയില്‍ പുരട്ടിയതിന് ശേഷം നന്നായി മസാജ് ചെയ്യാം. 30 മിനിറ്റിന് ശേഷം കഴുകി കളയാം.
Also Read: തലമുടി കൊഴിച്ചിലും താരനും അകറ്റാന്‍ ഇതാ ഒരു കിടിലന്‍ ഹെയർ മാസ്ക് !