Weight Loss: അടിവയറ്റിലെ കൊഴുപ്പ് കുറയ്ക്കാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ പാനീയങ്ങള്‍...

കഴിക്കുന്ന ഭക്ഷണത്തിന്‍റെ കലോറി അറിഞ്ഞിരിക്കണം. കൊഴുപ്പും കാര്‍ബോഹൈട്രേറ്റും പഞ്ചസാരയും അടങ്ങിയ ഭക്ഷണങ്ങള്‍ ഒഴിവാക്കുകയും കലോറി വളരെ കുറഞ്ഞ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുകയുമാണ് ചെയ്യേണ്ടത്. 

add these juices to reduce belly fat

വയറിന്‍റെ പലഭാഗങ്ങളിലായി അടിഞ്ഞുകൂടുന്ന കൊഴുപ്പ്  ആണ് പലരുടെയും പ്രധാന പ്രശ്നം. ഇത് കുറയ്ക്കാന്‍ ഒന്നല്ല, ഒരായിരം വഴികള്‍ പരീക്ഷിച്ചു എന്നാണ് പലരും പറയുന്നത്. വണ്ണം കുറയ്ക്കാൻ പ്രത്യേകിച്ച് വയര്‍ കുറയ്ക്കാന്‍ വർക്കൗട്ടിൽ മാത്രം ശ്രദ്ധ കൊടുത്താൽ പോര, ഡയറ്റും കാര്യമാക്കേണ്ടതുണ്ട്. ഇതിന് ആദ്യം വേണ്ടത് ആരോഗ്യകരമായ ഭക്ഷണരീതിയാണ്. 

കഴിക്കുന്ന ഭക്ഷണത്തിന്‍റെ കലോറി അറിഞ്ഞിരിക്കണം. കൊഴുപ്പും കാര്‍ബോഹൈട്രേറ്റും പഞ്ചസാരയും അടങ്ങിയ ഭക്ഷണങ്ങള്‍ ഒഴിവാക്കുകയും കലോറി വളരെ കുറഞ്ഞ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുകയുമാണ് ചെയ്യേണ്ടത്. 

വയര്‍ കുറയ്ക്കാനായി ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട  ചില പാനീയങ്ങളെ പരിചയപ്പെടാം...

ഒന്ന്...

ശരീരത്തിലെ അനാവശ്യ കൊഴുപ്പ് കുറയ്ക്കാൻ ധാരാളം വെള്ളം കുടിക്കുക. വെള്ളം  ധാരാളം കുടിക്കുന്നത് ഭാരം നിയന്ത്രിക്കുക മാത്രമല്ല മറ്റ് പല ആരോ​ഗ്യ​ഗുണങ്ങളും നൽകുന്നു.

രണ്ട്...

രാവിലെ വെറും വയറ്റിൽ ചൂടുനാരങ്ങാ വെള്ളം കുടിക്കുന്നത് നല്ലതാണ്.  ശരീരത്തിൽ കലോറിയുടെ അളവ് കുറയ്ക്കാനും ദഹനപ്രക്രിയയെ സു​ഗമമാക്കുന്നതിനും ഈ പാനീയം സഹായിക്കും. 

മൂന്ന്...

ആന്റിഓക്‌സിഡന്റുകളുടെ സമ്പന്നമായ ഉറവിടമാണ് ഗ്രീൻ ടീ. ഇത് ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാനും ഭാരം നിയന്ത്രിക്കാനും സഹായിക്കും. ഗ്രീൻ ടീയ്ക്ക് ശരീരഭാരം കുറയ്ക്കാനുള്ള ഗുണങ്ങൾ ഉണ്ടെന്ന് പഠനങ്ങളും ചൂണ്ടിക്കാട്ടുന്നു. 

നാല്...

ധാരാളം പോഷക​ഗുണങ്ങളുള്ള ഒന്നാണ് ബീറ്റ്റൂട്ട്. വണ്ണം കുറയ്ക്കാനും പ്രതിരോധശേഷി വര്‍ധിപ്പിക്കാനും ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നത് നല്ലതാണ്. ഫൈബര്‍ ധാരാളം അടങ്ങിയ ബീറ്റ്റൂട്ട് വിശപ്പിനെ നിയന്ത്രിക്കാന്‍ സഹായിക്കും. അതുവഴി വണ്ണം കുറയ്ക്കാന്‍ സാധിക്കും. 

അഞ്ച്...

വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഡയറ്റില്‍ ഉള്‍പ്പെടുത്താവുന്ന ഒന്നാണ് തണ്ണിമത്തന്‍. തണ്ണിമത്തനില്‍ ഏറ്റവുമധികം ഉള്ളത് വെള്ളമാണ്. ഭക്ഷണത്തിനു മുമ്പ് തണ്ണിമത്തൻ കഴിക്കുന്നത് അമിത കലോറികളൊന്നും എത്തിപ്പെടാതെ വയർ നിറയ്ക്കും. ഫൈബറും അടങ്ങിയിരിക്കുന്നതിനാല്‍ ഇത് കൂടുതൽ ഭക്ഷണം കഴിക്കണമെന്ന തോന്നല്‍ ഇല്ലാതാക്കുകയും ചെയ്യും. അതിനാല്‍ തണ്ണിമത്തന്‍ ജ്യൂസായി കുടിക്കാം. നിര്‍ജ്ജലീകരണം ഒഴിവാക്കാനും തണ്ണിമത്തന്‍  ജ്യൂസ് സഹായിക്കും. 

ആറ്...

വെള്ളരിക്ക ജ്യൂസാണ് ഈ പട്ടികയിലെ ആറാമന്‍. വെള്ളവും ഫൈബറും അടങ്ങിയ വെള്ളരിക്കയും കലോറി വളരെ കുറഞ്ഞ പച്ചക്കറിയാണ്. അതിനാല്‍ വെള്ളരിക്ക ജ്യൂസ് കുടിക്കുന്നത് വണ്ണം കുറയ്ക്കാനായി ഡയറ്റ് ചെയ്യുന്നവര്‍ക്ക് നല്ലതാണ്. 

Also Read: ചര്‍മ്മ സംരക്ഷണത്തില്‍ ശ്രദ്ധിക്കാം; അടുക്കളയിലുണ്ട് ഏഴ് വഴികള്‍...

Latest Videos
Follow Us:
Download App:
  • android
  • ios