'താനിരിക്കേണ്ടിടത്ത് താനിരുന്നിട്ടും കാര്യമില്ല'; രസകരമായ വീഡിയോ കണ്ടുനോക്കൂ...
ക്ലാസ് നടന്നുകൊണ്ടിരിക്കുകയാണ്. അധ്യാപകൻ കുട്ടികളെ പഠിപ്പിക്കുന്നത് കാണാം. കുട്ടികളും ക്സാസിൽ ശ്രദ്ധിച്ചിരിക്കുന്നു. ഇതൊന്നും തന്നെ ബാധിക്കില്ലെന്ന മട്ടിൽ കൂട്ടത്തിൽ നമ്മുടെ വാനരനും.
പഴയൊരു ചൊല്ല് കേട്ടിട്ടില്ലേ? താനിരിക്കേണ്ടിടത്ത് താനിരുന്നില്ലെങ്കിൽ അവിടെ നായ ഇരിക്കും എന്ന്. ഇവിടെയിപ്പോൾ താനിരിക്കേണ്ടിടത്ത് താനിരുന്നിട്ടും കാര്യമില്ല, കൂട്ടത്തിൽ ഞാനും കേറിയിരിക്കുമെന്നാണ് ഒരു കുരങ്ങിന്‍റെ നിലപാട്. സംഗതി എന്താണെന്ന് മനസിലായില്ല, അല്ലേ?
ഇന്ന് സോഷ്യൽ മീഡിയയിൽ വൈറലായൊരു വീഡിയോ ഉണ്ട്. ജാർഖണ്ഡിലെ ഒരു സർക്കാർ സ്കൂളിൽ നിന്നാണ് ഈ വീഡിയോ പകർത്തിയിരിക്കുന്നത്. കുട്ടികൾ ക്ലാസ് മുറിയിലിരുന്ന് പഠിക്കുമ്പോൾ കൂട്ടത്തിൽ വന്നിരിക്കുന്നൊരു കുരങ്ങാണ് വീഡിയോയിലുള്ളത്.
ഏറെ രസകരമാണ് സംഭവം കാണാൻ. അതുകൊണ്ട് തന്നെ നിരവധി പേരാണ് വീഡിയോ മണിക്കൂറുകൾക്കുള്ളിൽ കണ്ടിരിക്കുന്നത്. ദീപക് മഹാതോ എന്നയാൾ ട്വിറ്ററിലൂടെയാണ് ആദ്യമായി വീഡിയോ പങ്കുവച്ചത്. പിന്നീടിത് പല സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂം യൂട്യൂബിലുമെല്ലാം എത്തുകയായിരുന്നു.
ജാർഖണ്ഡിലെ ഹസാരിബാഗിലുള്ള സർക്കാർ സ്കൂളാണിത്. ക്ലാസ് നടന്നുകൊണ്ടിരിക്കുകയാണ്. അധ്യാപകൻ കുട്ടികളെ പഠിപ്പിക്കുന്നത് കാണാം. കുട്ടികളും ക്സാസിൽ ശ്രദ്ധിച്ചിരിക്കുന്നു. ഇതൊന്നും തന്നെ ബാധിക്കില്ലെന്ന മട്ടിൽ കൂട്ടത്തിൽ നമ്മുടെ വാനരനും. വീഡിയോ മാത്രമല്ല, ക്ലാസിൽ കുട്ടികളിരിക്കുമ്പോൾ അവരുടെ മുമ്പിലായി വന്നിരിക്കുന്ന കുരങ്ങിന്‍റെ ഫോട്ടോയും വൈറലാണ്.
മനുഷ്യരുമായി സ്വതന്ത്രമായി അടുത്ത് പെരുമാറുന്നൊരു ജീവി വിഭാഗമാണ് കുരങ്ങുകളുടേത്. ഏതാനും മാസങ്ങൾക്ക് മുമ്പ് പരുക്കേറ്റ ഒരു കുരങ്ങ് തനിയെ ആശുപത്രിയിലെത്തി ഡോക്ടറുടെ മുറിയിലേക്ക് കയറിപ്പോയ സംഭവം വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. പിന്നീട് ഈ കുരങ്ങിനെ ഡോക്ടർ പരിശോധിച്ച് മുറിവിൽ മരുന്ന് വച്ച് മടക്കി വിടുകയായിരുന്നു. കാര്യങ്ങളിങ്ങനെയാണെങ്കിലും പലയിടങ്ങളിലും കുരങ്ങുകൾ കൂട്ടമായി മനുഷ്യവാസമേഖലകളിൽ ശല്യമായി വരാറുമുണ്ട്. അത്തരം സംഭവങ്ങളും വാർത്തകളിലൂടെ ഇടയ്ക്കിടെ വരാറുണ്ടെന്നതാണ് സത്യം. അധികവും കാടിനോട് ചേർന്നുള്ള പ്രദേശങ്ങളിലാണ് ഇത്തരത്തിൽ കുരങ്ങ് ശല്യം രൂക്ഷമാകാറ്.
Also Read:- 'മനസ് നിറയ്ക്കുന്ന രംഗം'; മണിക്കൂറുകള്‍ക്കുള്ളിൽ ലക്ഷക്കണക്കിന് പേര്‍ കണ്ട വീഡിയോ...