സെൽഫി എടുക്കുന്നതിനിടെ യുവതി കടലിലേയ്ക്ക്; രക്ഷകനായി ഫോട്ടോഗ്രാഫർ; വൈറലായി വീഡിയോ
സെൽഫി എടുക്കുന്നതിനിടെ സംരക്ഷണ ഭിത്തിയിൽ നിന്ന് കാൽവഴുതിയാണ് യുവതി കടലിലേയ്ക്ക് വീണത്. സംഭവത്തിന്‍റെ വീഡിയോ എഎന്‍ഐ പുറത്തുവിട്ടിട്ടുണ്ട്.
മുംബൈയിലെ പ്രശസ്ത ടൂറിസം സ്പോട്ടായ ഗേറ്റ് വേ ഓഫ് ഇന്ത്യക്ക് സമീപത്തുവച്ച് കടലിലേയ്ക്ക് വീണ യുവതിയെ രക്ഷിച്ച് ഫോട്ടോഗ്രാഫര്‍. സെൽഫി എടുക്കുന്നതിനിടെ സംരക്ഷണ ഭിത്തിയിൽ നിന്ന് കാൽവഴുതിയാണ് യുവതി കടലിലേയ്ക്ക് വീണത്.
യുവതിയെ രക്ഷിക്കാനായി കടലിലേയ്ക്ക് എടുത്തു ചാടുകയായിരുന്നു ഗുലാബ്ചന്ദ് ഗൗഡ് എന്ന 55കാരൻ. യുവതി കടലിലേക്ക് വീണത് അറിഞ്ഞയുടൻ പൊലീസ് സ്ഥലത്തെത്തിയിരുന്നു. ലൈഫ് ജാക്കറ്റ് ഇവർക്ക് പൊലീസ് എറിഞ്ഞുകൊടുക്കുകയും ചെയ്തു.
എന്നാല്‍ തിരമാലകൾ ഇവരെ വലിച്ചെടുക്കുകയായിരുന്നു. ഇതു കണ്ട ഗൗഡ് സ്വന്തം ജീവൻ പണയം വച്ചാണ് കടിലേയ്ക്ക് എടുത്തുചാടിയത്. ശേഷം ഒരു കയറിന്റെ സഹായത്തോടെ യുവതിയെ കരയ്ക്കടുപ്പിക്കുകയായിരുന്നു. സംഭവത്തിന്‍റെ വീഡിയോ എഎന്‍ഐ പുറത്തുവിട്ടിട്ടുണ്ട്. നിസാരമായ പരുക്കുകളോടെ യുവതിയെ മുംബൈയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്നും പൊലീസ് പറയുന്നു.
Also Read: വിവാഹവേദിയിലേയ്ക്ക് കാറിന്‍റെ ബോണറ്റിൽ ഇരുന്ന് യാത്ര; വധുവിനെതിരെ കേസെടുത്ത് പൊലീസ്
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona