എന്തൊക്കെ പറഞ്ഞാലും പുരുഷനേക്കാള്‍ കഴിവ് സ്‌ത്രീക്കാണ്!

Women May Be Superior To Men

സ്‌ത്രീകള്‍ പല രംഗങ്ങളിലും ശക്തിയാര്‍ജ്ജിച്ചുവരുന്നുണ്ടെങ്കിലും ഇപ്പോഴും പുരുഷാധിപത്യ ലോകമാണിതെന്നാണ് പറയാറുള്ളത്. എന്നാല്‍ എന്തൊക്കെ പറഞ്ഞാലും പുരുഷനേക്കാള്‍ കഴിവുള്ളവര്‍ സ്‌ത്രീകളാണെന്ന് പറഞ്ഞാലോ? പലര്‍ക്കുമിത് സമ്മതിച്ചുതരാന്‍ മടിയായിരിക്കും. എന്നാല്‍ പറയുന്നത്, ശാസ്‌ത്രമാണെങ്കിലോ? അതെ ശാസ്‌ത്രീയമായ തെളിവുകള്‍ നിരത്തിയാണ് പുരുഷനേക്കാള്‍ കഴിവുള്ളവര്‍ സ്‌ത്രീകളാണെന്ന് സമര്‍ത്ഥിക്കുന്നത്. ആ ശാസ്‌ത്രവസ്‌തുതകള്‍ എന്തൊക്കെയാണെന്ന് നോക്കാം...

1, സ്‌ത്രീകള്‍ സ്‌മാര്‍ട്ട് ആണ്

പ്രമുഖ ഐക്യൂ വിദഗ്ദ്ധരുടെ നിഗമനം അനുസരിച്ച് പുരുഷന്‍മാരെ അപേക്ഷിച്ച് സ്‌ത്രീകളാണ് ബുദ്ധി കൂടുതലുള്ളവര്‍. അമേരിക്ക, യൂറോപ്പ്, കാനഡ, ന്യൂസിലാന്‍ഡ് എന്നിവിടങ്ങളില്‍ പുരുഷന്‍മാരേക്കാള്‍ ഐക്യൂ സ്‌കോറില്‍ സ്ഥിരത പുലര്‍ത്തുന്നത് സ്‌ത്രീകളാണെന്ന് പല പഠനങ്ങളിലും വ്യക്തമായിട്ടുണ്ട്.

2, നേതൃമികവിലും സ്‌ത്രീകള്‍ മുന്നില്‍

പുരുഷന്‍മാരെ അപേക്ഷിച്ച് നേതൃമികവിലും സ്‌ത്രീകളാണ് മുന്നിലെന്ന് ശാസ്‌ത്രീയ പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ലോകത്തെ ഭരണാധികാരികളില്‍ ഏറ്റവും തിളങ്ങിയിട്ടുള്ളത് സ്‌ത്രീകളാണ്. ബുദ്ധിമുട്ടേറിയ സാഹചര്യങ്ങളെ അതിജീവിക്കാന്‍ സ്‌ത്രീകള്‍ക്കാണ് കൂടുതല്‍ ശേഷിയെന്നും അമേരിക്കയിലെ ഷിക്കാഗോയില്‍ നടത്തിയ പഠനത്തില്‍ വ്യക്തമായതാണ്.

3, മള്‍ട്ടിടാസ്‌ക്ക് ശേഷി

ഒരേസമയം പാചകം ചെയ്യുകയും ഫോണില്‍ സംസാരിക്കുകയും, കൂട്ടികളുടെ കരച്ചിലടക്കുകയും ചെയ്യുന്ന ഏതെങ്കിലും പുരുഷന്‍മാരെ കണ്ടിട്ടുണ്ടോ? ഒരേസമയം പല കാര്യങ്ങള്‍ ഭംഗിയായി ചെയ്യാനുള്ള ശേഷിയും സ്‌ത്രീകള്‍ക്കാണ് കൂടുതലെന്ന് സാരം.

4, വേദന സഹിക്കുന്നവള്‍

പത്തുമാസത്തോളം ഗര്‍ഭത്തില്‍ കുഞ്ഞിനെയും പേറി, ഒടുവില്‍ കഠിനവേദനയോടെ പ്രസവിക്കുന്നവള്‍. ഇത്രയും വേദന സാധാരണഗതിയില്‍ ഒരു പുരുഷനും സഹിക്കേണ്ടി വരില്ല. ഇനി ശാസ്‌ത്രീയമായി തെളിയിക്കപ്പെട്ട മറ്റൊരു കാര്യം. ചൂടുവെള്ളമോ തണുത്തവെള്ളമോ വീണുണ്ടാകുന്ന വേദനയെ അതിജീവിക്കാന്‍ പുരുഷനേക്കാള്‍ 19 ശതമാനം അധികം ശേഷം സ്‌ത്രീകള്‍ക്കുണ്ടത്രെ.

5, അടുക്കുംചിട്ടയും സ്‌ത്രീകള്‍ക്ക് കൂടുതല്‍

വീട്ടിലായാലും ഓഫീസിലായാലും സ്‌ത്രീകള്‍ ഇടപെടുന്ന ഇടം നല്ല വൃത്തിയും അടുക്കുംചിട്ടയും ഉള്ളതായിരിക്കും. എന്നാല്‍ പുരുഷന്‍മാരുടെ സ്ഥലങ്ങള്‍ കൂടുതലും അലങ്കോലമായിരിക്കുന്നതായാണ് കാണാറുള്ളത്.

6, ഡ്രൈവിങിലും സ്‌ത്രീകള്‍ മിടുക്കര്‍

സ്‌ത്രീ ഡ്രൈവര്‍മാരെ അപേക്ഷിച്ച്, 77 ശതമാനം പുരുഷന്‍മാരാണ് കാറപകടങ്ങളില്‍ കൂടുതല്‍ മരിച്ചിട്ടുള്ളത്. ശ്രദ്ധാപൂര്‍വ്വമുള്ള മികച്ച ഡ്രൈവിങില്‍ സ്‌ത്രീകളാണ് മിടുക്കര്‍.

Latest Videos
Follow Us:
Download App:
  • android
  • ios