സഞ്ജുക്ത പരാഷര്‍: ഇന്ത്യന്‍ പോലീസിലെ ഉരുക്കു വനിത
ഗുവഹത്തി: സഞ്ജുക്ത പരാഷര്‍ എന്ന വനിത ഐപിഎസ് ഓഫീസര്‍ ആസാമില്‍ അറിയപ്പെടുന്നത് ഉരുക്കുവനിത എന്നാണ്. അവരുടെ പ്രവര്‍ത്തനങ്ങള്‍ അറിഞ്ഞാല്‍ ആരും അത് സത്യമാണെന്ന് പറയും. ആസാമില്‍ നിയമിതയായ ആദ്യ വനിത ഐ പി എസ് ഓഫീസര്‍ കൂടിയാണ് ഇവര്‍. 2008 ല്‍ അസിസ്റ്റന്റ് കമാന്റര്‍ ആയിട്ടായിരുന്നു ആദ്യനിയമനം. പിന്നെ 15 മാസങ്ങളില്‍ ഇവര്‍ എന്‍കൗണ്ടര്‍ ചെയ്തത് 16 ബോഡോ തീവ്രവാദികളെ.
ബോഡോ തീവ്രവാദികളും അനധികൃത ബംഗ്ലാദേശികളും തമ്മില്‍ പോരാട്ടം രൂക്ഷമായ ഉദല്‍ഗിരിയിലായിരുന്നു ഇവരുടെ നിയമനം. ഈ വലിയ വെല്ലുവിളി വിജയകരമായി പൂര്‍ത്തിയാക്കിയതോടെ ഇവര്‍ വാര്‍ത്തകളില്‍ നിറയുകയായിരുന്നു. നാലുവയസുള്ള കുഞ്ഞിന്‍റെ അമ്മകൂടിയാണു സഞ്ജുക്ത.
ഇന്ദ്രപ്രസ്ഥ സര്‍വകലാശലയില്‍ നിന്നു പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദം നേടി. തുടര്‍ന്നു ജെ എന്‍ യുവില്‍ നിന്നു പിഎച്ച്ഡിയും കരസ്ഥമാക്കി. സ്‌പോര്‍ട്ടിസില്‍ ഏറെ താല്‍പ്പര്യം ഉള്ള ഇവര്‍ ആസമില്‍ നടക്കുന്ന തീവ്രവാദത്തിലും അഴിമതിയിലും മനംനൊന്ത് സംസ്ഥാനത്തിനു വേണ്ടി എന്തെങ്കിലും ചെയ്യണം എന്ന ചിന്തയിലാണു കാക്കി അണിയുന്നത്.