എവിടെപോയി ആ കുഞ്ഞ്? ഒരച്ഛന് ഇത്രയ്ക്ക് ക്രൂരനാകാന്‍ കഴിയുമോ? അവള്‍ക്ക് വേണ്ടി തേങ്ങലോടെ ലോകം
ആ കുഞ്ഞ് എവിടെ പോയി, അവള്‍ക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ്. ഒന്നു വന്നിരുന്നെങ്കില്‍ ഒരു നോക്ക് കാണാന്‍ കഴിഞ്ഞിരുന്നെങ്കില്‍ കഴിഞ്ഞ ശനിയാഴയ്ച മുതല്‍ ഓരോ മലയാളിയുടെയും ഉള്ള് പിടിയുന്നത് അവള്‍ക്ക് വേണ്ടിയാണ്... മൂന്നു വയസ്സുകാരിയായ ഷെറിന്‍ മാത്യുവിനെ കണ്ടുകിട്ടാനാണ് ഓരോ ശ്രമവും. അമേരിക്കന്‍ മലയാളി ദമ്പതികളുടെ വളര്‍ത്തുമകള്‍ ഷെറിന്‍ മാത്യുവിനെ കാണാതായിട്ട് പത്ത് ദിവസമായി. പാല്‍ കുടിക്കാന്‍ വിസമ്മതിച്ചതിന്‍റെ ശിക്ഷയായിട്ട് വീടിന് പുറത്ത് നൂറടിയോളം ദൂരെയുള്ള വൃക്ഷ ചുവട്ടില്‍ തനിയെ നിര്‍ത്തിയിരുന്നു. ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. 3.15 ഓടെ നോക്കിയപ്പോള്‍ മകള്‍ അപ്രത്യക്ഷമായിരിക്കുന്നു. അമേരിക്കയിലെ ഡാലസില്‍ നിന്നുമാണ് മൂന്നുവയസ്സുകാരിയെ കാണാതാവുന്നത്.
ഇപ്പോള്‍ നാടും നഗരവുമെല്ലാം ആ കുഞ്ഞിന് വേണ്ടി തിരയുകയാണ്. പത്രങ്ങളിലും ടിവിയും മറ്റിടങ്ങളിലും അവള്‍ക്ക് വേണ്ടിയുള്ള വാര്‍ത്തകള്‍ മാത്രം. അക്ഷമരായ ജനങ്ങളോട് ആത്മസംയമനം പാലിക്കാന്‍ റിച്ചാര്‍ഡ്‌സണ്‍ പോലീസ് തുടരെ തുടരെ നിര്‍ദേശങ്ങള്‍ നല്‍കുന്നു. ഇത്രയും ദിവസമായിട്ടും കുഞ്ഞിനെ കുറിച്ച് ഒരു സൂചന പോലും ഇല്ല.
വൃക്ഷ ചുവട്ടില്‍ നിന്നും ഷെറിന്‍ നഷ്ടപ്പെട്ടതിന് ശേഷം വീടിന് പുറകില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനം നാലു മണിക്ക് പുറത്ത് പോയി അഞ്ച് മണിക്ക് തിരിച്ചെത്തിയതായി സമീപത്തെ സിസിടിവികളില്‍ വ്യക്തമാണ്. എന്നാല്‍ ഇതിനൊന്നും വ്യക്തമായ ഉത്തരം ലഭിച്ചിട്ടില്ല. വളര്‍ത്തച്ഛന്‍ വെസ്ലി മാത്യുവിന്‍റെ കാറില്‍ നിന്ന് പൊലീസിന് തെളിവുകള്‍ കിട്ടിയെന്ന് പറയുന്നു. ഇതു പൊലീസ് പുറത്തു വിട്ടിട്ടില്ല. കാര്‍ കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ അന്വേഷണങ്ങള്‍.
പൊലീസ് പിടിച്ചെടുത്ത വെസ്ലി മാത്യുവിന്‍റെ ലാപ്ടോപ്പില്‍ നിന്നും ചില തെളിവുകള്‍ കിട്ടിയിട്ടുണ്ട്. വെസ്ലിയെയും ഭാര്യയെയും അവരുടെ വീട്ടില്‍നിന്നു പൊലീസ് മാറ്റിപ്പാര്‍പ്പിച്ചിരിക്കുകയാണ്. കുഞ്ഞിനെ അപകടകരമായ നിലയില്‍ വീടിനു വെളിയില്‍ ഉപേക്ഷിച്ചുവെന്ന വെസ്ലി സമ്മതിച്ചതിനാല്‍ ആ കുറ്റത്തിനു മാത്രം 20 വര്‍ഷം വരെ ജയില്‍ ശിക്ഷ ലഭിക്കാം. അതുകൊണ്ട് തന്നെ വെസ്ലിയെ ഉടന്‍ പൊലീസ് അറസ്റ്റ് ചെയ്യാന്‍ സാധ്യതയുണ്ട്. പാലു കുടിക്കാത്തതിന് ശിക്ഷയായി പുലര്‍ച്ചെ മൂന്നിന് കുഞ്ഞിനെ പുറത്തിറക്കി നിര്‍ത്തിയെന്നും 15 മിനിറ്റ് കഴിഞ്ഞു നോക്കുമ്പോള്‍ കാണാനില്ലെന്നുമാണു വളര്‍ത്തച്ഛന്‍ വെസ്ലി മാത്യൂസിന്‍റെ മൊഴി. ഈ മൊഴി ആരും വിശ്വസിച്ചിട്ടില്ല.
കുഞ്ഞിനെ പുറത്ത് നിര്‍ത്തിയപ്പോഴും കാണാതായപ്പോഴെല്ലാം അമ്മ വീടിനകത്ത് നല്ല ഉറക്കത്തിലായിരുന്നു. ഇത് പോലീസിന് ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് ഇവരെ ഒഴിവാക്കി വെസ്സിയെ അറസ്റ്റ് ചെയ്തു. എന്‍ഡെയ്ഞ്ചര്‍മെന്റ് എബാഡന്‍മെന്റ് എന്നീ രണ്ടു വകുപ്പുകള്‍ ചേര്‍ത്ത് കേസെടുത്ത് ജാമ്യത്തില്‍ വിടുകയും ചെയ്തു. വെസ്ലിയുടെ നീക്കങ്ങള്‍ നിരീക്ഷിക്കുന്നതിന് ആംഗിള്‍ മോണിറ്റര്‍ ധരിക്കണമെന്ന നിബന്ധനയോടെയാണ് ജാമ്യത്തില്‍ വിട്ടത്.
മകളെ സ്നേഹത്തോടെയാണ് സംരക്ഷിച്ചിരുന്നതെന്നും മറിച്ച് കേള്‍ക്കുന്നതൊന്നും ശരിയല്ലെന്നും വെസ്ലി പറഞ്ഞിരുന്നു. കുഞ്ഞിന് പ്രായത്തിനനുസരിച്ച് തൂക്കം ഇല്ലാത്തത് അവിടെ കുറ്റകരമാണ്. നിശ്ചിത ഇടവേളകളില്‍ പരിശോധനയ്ക്കു ഹാജരാക്കണം. ഷെറിന് തൂക്കം കുറവായതുകൊണ്ടാണ് പാല്‍ കുടിക്കാന്‍ നിര്‍ബന്ധിച്ചത്. പുറത്തുനിര്‍ത്തിയ കുഞ്ഞ് തനിയെ മടങ്ങിവരുമെന്നാണു കരുതിയത്. 15 മിനിറ്റ് കഴിഞ്ഞും എത്താതെ വന്നപ്പോള്‍ പുറത്തുചെന്ന് നോക്കിയെങ്കിലും കണ്ടില്ലെന്നാണ് വെസ്ലി പറഞ്ഞത്.
സ്‌നേഹമുള്ള ഒരച്ഛനായിരുന്നുവെങ്കില്‍ പുറത്ത് ചെന്നായ്ക്കളുടെ ശല്യമുണ്ടെന്നറിഞ്ഞിട്ടും കുഞ്ഞിനെ പുറത്ത് നിര്‍ത്തി എന്ന് വെസ്ലിയുടെ മൊഴികള്‍ പോലീസ് അത്രകണ്ട് വിശ്വസിച്ചിട്ടില്ല. ഇതു തന്നെയാണ് പോലീസിന്‍റെ സംശയങ്ങള്‍ ബലപ്പെടുത്തിയത്. കുഞ്ഞിനെ കണ്ടെത്തുന്നതിനായി എഫ്ബി ഐയും ലോക്കല്‍ പോലീസും വൊളണ്ടിയര്‍മാരും സമീപ പ്രദേശങ്ങളില്‍ അത്യാധുനിക ഉപകരണങ്ങളും ഉപയോഗിച്ച നടത്തിയ ചില വസ്തുക്കളും വീട്ടില്‍ നിന്നും വാനില്‍ നിന്നും പരിശോധനയ്ക്കായി കൊണ്ടുപോയവയും ഷെറിന്‍ മാത്യുവിനെ കണ്ടെത്തുന്നതിനുള്ള സൂചനകള്‍ നല്‍കുമെന്നാണ് പോലീസ് വിശ്വസിക്കുന്നത്.
കേരളത്തിലെ ഒരു അനാഥാലയത്തില്‍ നിന്ന് രണ്ട് വര്‍ഷം മുന്‍പാണ് ഷെറിനെ ദത്തെടുക്കുന്നത്. ഒന്നര വയസുള്ളപ്പോള്‍ മാതാപിതാക്കള്‍ ഉപേക്ഷിച്ച കുഞ്ഞിന് അന്നു സരസ്വതി എന്നായിരുന്നു പേര്. കുഞ്ഞിനെ കാണാതായ ആ മരത്തിനോട് ചേര്‍ന്ന് സുഹൃത്തുക്കളും സമീപവാസികളും ചേര്‍ന്ന് ഉള്ളുരുകി പ്രാര്‍ത്ഥിച്ചു. അവളുടെ വീടിന് ചുറ്റും പുഷ്പങ്ങളും പ്ലക്കാര്‍ഡുകളും മെഴുകു തിരികളും നിരത്തി അവള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിച്ചു.