ഗർഭകാലം സുരക്ഷിതമാക്കാം; ശ്രദ്ധിക്കേണ്ട 7 കാര്യങ്ങൾ
ഗർഭകാലത്ത് ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട കാര്യങ്ങളിലൊന്നാണ് വസ്ത്രധാരണ. ഇറുകിയതും വായു സഞ്ചാരമില്ലാത്തതുമായ വസ്ത്രങ്ങൾ ധരിക്കാതിരിക്കുക. വയറു മുറുകുന്ന പോലെയുള്ളതോ ഇലാസ്റ്റിക് ഉള്ളതോ ആയ വസ്ത്രങ്ങൾ ഉപയോഗിക്കരുത്. അയവുള്ള കോട്ടൺ വസ്ത്രങ്ങൾ ധരിക്കുന്നതാകും നല്ലത്. ജീൻസ് പോലെയുള്ള ഇറുകിയ വസ്ത്രങ്ങൾ ഗർഭകാലത്ത് ഒഴിവാക്കുന്നതാണ് നല്ലത്.
ഗർഭകാലത്ത് പരിചരണം മാത്രമല്ല ശ്രദ്ധയും പ്രധാനമാണ്. നല്ലൊരു കുഞ്ഞിനായി ആരോഗ്യത്തിലും ഭക്ഷണത്തിലും ജീവിത രീതികളിലും ശ്രദ്ധ കൊടുക്കുന്നത് പോലെ തന്നെ ചില കാര്യങ്ങളിൽ കൂടി ശ്രദ്ധ കൊടുക്കേണ്ടത് അത്യാവശ്യമാണ്. ശ്രദ്ധ കൊടുത്തില്ലെങ്കിൽ ഗുരുതരമായ മറ്റ് ആരോഗ്യപ്രശ്നങ്ങളുണ്ടാക്കാം. ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്നോ...
ഒന്ന്...
തറ എപ്പോഴും വൃത്തിയായി സൂക്ഷിക്കാനാണ് ആദ്യം ശ്രദ്ധിക്കേണ്ടത്. വെള്ളമയമില്ലാതെ ഉണക്കി ഇടാൻ പ്രത്യേകം ശ്രദ്ധിക്കുക. വെള്ളം കിടന്നാൽ വഴുതി വീഴാനുള്ള സാധ്യത വളരെ കൂടുതലാണ്.
രണ്ട്...
ടോയ്‌ലറ്റ് എപ്പോഴും വൃത്തിയായി സൂക്ഷിക്കുക. തറയിൽ സോപ്പോ വെള്ളമോ മറ്റോ ഉണ്ടെങ്കിൽ ഒരു ചെറിയ അശ്രദ്ധമതി വഴുതി വീണ് അപകടമുണ്ടാകാം. വീട്ടിലുള്ളവർ ആര് ബാത്ത് റൂം ഉപയോഗിച്ചാലും കുളി കഴിഞ്ഞിറങ്ങുന്നതിനു മുൻപ് തറയിലെ സോപ്പ് വെള്ളം കഴുകിക്കളഞ്ഞ് തറ ഉണക്കിയിടേണ്ടത് അത്യാവശ്യമാണ്. ബാത്ത് റൂമിൽ എണ്ണയോ അല്ലെങ്കിൽ മറ്റ് ഓയിലോ ഒന്നും തന്നെ ഇല്ലാതെ ശ്രദ്ധിക്കുക.
മൂന്ന്...
മറ്റൊന്ന് അടുക്കളയിലാണ് ശ്രദ്ധ കൊടുക്കേണ്ടത്. തിളച്ച സാധനങ്ങളും, ചൂടാക്കിയ വെള്ളവും എടുത്തു വയ്ക്കുമ്പോൾ ശ്രദ്ധ വേണം. കാരണം ഇവ ദേഹത്തു വീണു പൊള്ളലേൽക്കാൻ സാധ്യതയുണ്ട്. അതുപോലെ തന്നെ കബോർഡുകളുടെയും മറ്റും മുകളിൽ ഇരിക്കുന്ന സാധനങ്ങൾ എടുക്കാൻ മറ്റുള്ളവരുടെ സഹായം തേടണം. കസേരയിലോ ലാഡറിലോ കയറി സ്വയം എടുക്കാൻ ശ്രമിക്കുന്നത് അപകടം ഉണ്ടാക്കും.
നാല്...
ഗർഭകാലത്ത് ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം വസ്ത്രധാരണയാണ്. ഇറുകിയതും വായുസഞ്ചാരമില്ലാത്തതുമായ വസ്ത്രങ്ങൾ ധരിക്കാതിരിക്കുക. വയറു മുറുകുന്ന പോലെയുള്ളതോ ഇലാസ്റ്റിക് ഉള്ളതോ ആയ വസ്ത്രങ്ങൾ ഉപയോഗിക്കരുത്. അയവുള്ള കോട്ടൺ വസ്ത്രങ്ങൾ ധരിക്കുന്നതാകും നല്ലത്. ജീൻസ് പോലെയുള്ള ഇറുകിയ വസ്ത്രങ്ങൾ ഗർഭകാലത്ത് ഒഴിവാക്കുന്നതാണ് നല്ലത്.
അഞ്ച്...
ഗർഭകാലത്ത് ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യമാണ് ഭക്ഷണം. ഗ്യാസ് ട്രബിൾ ഉണ്ടാക്കുന്ന ഭക്ഷണങ്ങൾ പരമാവധി ഒഴിവാക്കുക. ഉരുളക്കിഴങ്ങ്, പ്രോസസ്ഡ് ഭക്ഷണങ്ങൾ, എന്നിവ പരമാവധി ഒഴിവാക്കുക. അത് പോലെ തന്നെ ഭക്ഷണം ഒന്നിച്ച് കഴിക്കാതെ കുറച്ച് കുറച്ചായി കഴിക്കുക. ഭക്ഷണം ചെറിയ അളവിലെടുത്ത് കഴിക്കുന്നതാകും ദഹിക്കാൻ എളുപ്പം.
ആറ്...
ഗർഭകാലത്ത് എരിവുള്ള ഭക്ഷണങ്ങൾ പരമാവധി ഒഴിവാക്കുക. എരിവുള്ള ഭക്ഷണങ്ങൾ കഴിക്കുന്നത് അസിഡിറ്റി ഉണ്ടാക്കാമെന്നാണ് പഠനങ്ങൾ പറയുന്നത്. കഴിവതും ഗ്യാസ് വരാൻ സാധ്യത ഇല്ലാത്ത സാധനങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ ശ്രദ്ധിക്കുക.
ഏഴ്...
ഗർഭകാലത്ത് സമ്മർദ്ദം ഒഴിവാക്കുക. വീട്ടുജോലി ആയാലും ഓഫീസിലെ ജോലി ആയാലും വല്ലാതെ സ്‌ട്രെയിൻ എടുക്കുന്നത് ഗർഭിണിക്ക് ദോഷം ചെയ്യും. ഒരേ ഇരുപ്പിൽ അധികസമയമിരുന്നുള്ള ജോലി ചെയ്യൽ നല്ലതല്ല ഇടയ്ക്കിടെ എഴുന്നേറ്റ് അൽപം നടക്കുക.
എട്ട്...
ഗർഭകാലത്ത് ദൂരയാത്ര ഒഴിവാക്കുന്നതാണ് നല്ലത്. ഇതു കുഞ്ഞിനു ദോഷം ചെയ്യും. ഒഴിവാക്കാനാവാത്ത യാത്രയാണെങ്കിൽ ഒരേ ഇരുപ്പിൽ കൂടുതൽ സമയം ഇരിക്കാതെ ഇടയ്ക്കിടെ വണ്ടി നിർത്തി ഇറങ്ങി നിൽക്കുകയോ അൽപ ദൂരം നടക്കുകയോ ചെയ്യുക.