സ്‌കൂളില്‍വെച്ച് കുട്ടി ഭക്ഷണം കഴിക്കാത്തതിന്റെ 3 കാരണങ്ങള്‍
നിങ്ങളുടെ കുട്ടികള്‍ക്ക് സ്‌കൂളില്‍ കൊടുത്തയയ്‌ക്കുന്ന ഭക്ഷണം അവര്‍ കഴിക്കുന്നുണ്ടോ? പലപ്പോഴും കുട്ടികള്‍ കഴിക്കാറില്ലെന്ന കാര്യം, സ്‌കൂള്‍ അധികൃതരെ മാതാപിതാക്കള്‍ വിളിച്ചറിയിക്കുന്നുണ്ട്. എന്തുകൊണ്ടാണ് കുട്ടികള്‍ സ്‌കൂളില്‍ കൊണ്ടുപോകുന്ന ഭക്ഷണം കഴിക്കാതിരിക്കുന്നത്? അതിന് ചില കാരണങ്ങളുണ്ട്. അവ താഴെ കൊടുത്തിരിക്കുന്നു? അതിലൊന്നായിരിക്കും നിങ്ങളുടെ കുട്ടിയും സ്‌കൂളില്‍വെച്ച് ഭക്ഷണം കഴിക്കാതിരിക്കാന്‍ കാരണം...
1, ഭക്ഷണത്തേക്കാള്‍ വലുത് കളി!
സ്‌കൂളില്‍ ഉച്ചഭക്ഷണത്തിന് മുപ്പത് മിനിട്ടായിരിക്കും ലഭിക്കുക. ഈ സമയത്ത് ഭക്ഷണം കളിക്കുന്നതിനേക്കാള്‍ കൂട്ടുകാരുമൊത്ത് കളിക്കാനായിരിക്കും കുട്ടിക്ക് താല്‍പര്യം. കളിയോടുള്ള താല്‍പര്യം കാരണം വിശപ്പ് കുട്ടിക്ക് അനുഭവപ്പെടുകയുമില്ല.
2, ഇഷ്‌ടമില്ലാത്ത ഭക്ഷണം...
കുട്ടികള്‍ക്ക് ഇഷ്‌ടമില്ലാത്ത ഭക്ഷണം കൊടുത്തയച്ചാല്‍ അവര്‍ അത് കഴിക്കുകയില്ല. ചപ്പാത്തി ഇഷ്‌ടപ്പെടുന്ന കുട്ടികള്‍ക്ക് ചോറ് കൊടുത്തയച്ചാല്‍ അവര്‍ അത് കഴിക്കാതെ ആരും കാണാതെ കളയാനാണ് സാധ്യത. അതുകൊണ്ടു കുട്ടികള്‍ക്ക് ഇഷ്‌ടമുള്ള ഭക്ഷണം വേണം സ്‌കൂളിലേക്ക് കൊടുത്തയയ്‌ക്കാന്‍.
3, ഭക്ഷണത്തോടുള്ള താല്‍പര്യക്കുറവ്
പൊതുവെ വീട്ടില്‍വെച്ചും ഭക്ഷണം കഴിക്കാന്‍ ചിലര്‍ക്ക് താല്‍പര്യക്കുറവ് ഉണ്ടായിരിക്കും. ഇതുകൊണ്ടുതന്നെ സ്‌കൂളില്‍ കൊണ്ടുപോകുന്ന ഭക്ഷണം ഇത്തരം കുട്ടികള്‍ ആരും കാണാതെ കളയും.