ഗർഭിണികൾ വശത്തേക്ക് ചരിഞ്ഞു കിടന്നു ഉറങ്ങിയില്ലെങ്കിൽ ജനിക്കുന്ന കുഞ്ഞ് ചാപിള്ളയാകാം!
ഗർഭിണായായ സ്ത്രികൾ ജീവിതശൈലിയിൽ ചില കാര്യങ്ങളൊക്കെ ശ്രദ്ധിക്കണമെന്ന് പറയാറുണ്ട്. ഡോക്‌ടർമാർ ചില നിർദ്ദേശങ്ങൾ അവർക്ക് നൽകുകയും ചെയ്യും. ഇപ്പോഴിതാ, പുതിയ പഠനം പറയുന്നത് ഒരു നിർണായകമായ കാര്യമാണ്. ഗർഭാവസ്ഥയുടെ അവസാന മൂന്നു മാസം സ്‌ത്രീകൾ ഒരു വശത്തേക്ക് ചരിഞ്ഞുകിടന്ന് ഉറങ്ങണമെന്നാണ്. ഇങ്ങനെ ചെയ്തില്ലെങ്കിൽ ജനിക്കുന്ന കുഞ്ഞ് ചാപിള്ളയായാകാനുള്ള സാധ്യത കൂടുമത്രെ. ബ്രിട്ടനിൽ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്. ആയിരം സ്‌ത്രീകളിൽ നടത്തിയ സർവ്വേയിൽ 291 ഗർഭിണികൾ പ്രസവിച്ചത് ചാപിള്ളകൾ ആയിരുന്നുവെന്ന് വ്യക്തമായി. മുൻകാലങ്ങളെ അപേക്ഷിച്ച് ഇപ്പോൾ ഇത്തരം കേസുകൾ കൂടിവരുന്നതായും പഠനസംഘം കണ്ടെത്തി. കിടക്കുമ്പോൾ ഒരു വശം ചരിഞ്ഞു കിടക്കാൻ ശ്രദ്ധിക്കണമെന്ന് പഠനസംഘം നിർദ്ദേശിക്കുന്നു. അതേസമയം ഉറക്കത്തിനിടയിൽ സ്ഥാനമാറ്റം സംഭവിച്ചാൽ ആശങ്കപ്പെടേണ്ടതില്ലെന്നും പറയുന്നു. ഗർഭിണികളുടെ കിടപ്പ് ഗർഭസ്ഥശിശുവിന്റെ ആരോഗ്യത്തിൽ വരുത്തുന്ന മാറ്റങ്ങളെക്കുറിച്ചാണ് പഠനം നടത്തിയത്. പഠനം സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് ബ്രിട്ടീഷ് ജേര്‍ണൽ ഓഫ് ഒബ്സ്‌റ്റെട്രിക്സ ആന്‍ഡ് ഗൈനക്കോളജിയിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.